Monday, December 9, 2013

വളരും തോറും നിവരണം

വളരും തോറും വളയണം
വളയാത്തവ  വലിയ കാറ്റിൽ
നിലം പോത്തും...
ഞാൻ പറഞ്ഞു...
മരം നിവർന്നു നിന്ന് പറഞ്ഞു...
ശരി...പക്ഷെ
വളയാത്തവ
ചെറിയ കാറ്റിൽ ഉലയില്ല...
വലിയ കാറ്റിൽ മരിച്ചാലും ..
ആയിരം പ്രാവശ്യം
മരിക്കുന്നതിനെക്കാൾ
നല്ലതല്ലേ
ഒരു പ്രാവശ്യം
മരമായ്‌  മരിക്കുന്നത്?
ഞാൻ പിന്നവിടെ നിന്നില്ല...
 എം ജി മല്ലിക

No comments:

Post a Comment