Monday, January 27, 2014

ഉഷ്ണം


മഴയിൽ
കുതിർന്നു നിൽക്കുമ്പോഴും
ഉള്ളിൽ തിളക്കുന്നുണ്ടാവും
അഗ്നി...
ഒരു പഴുതിലൂടെ
പുറത്തേക്കു
പൊട്ടി ഒലിക്കാൻ
കൊതിക്കുന്നുണ്ടാവും പാവം..
പുറത്തെ മഴക്കാവുമോ...
ഉള്ളിലെ ഉഷ്ണം
തടുക്കാൻ..?
എം ജി മല്ലിക

Monday, January 20, 2014

സ്വാതന്ത്ര്യം


തണുപ്പ് കാലത്തിലെ
നനുത്ത പ്രഭാതത്തിൽ...
ഉഷ്ണ കാലത്തിന്റെ
വരണ്ട സന്ധ്യയിൽ
മഴക്കാലത്തെ കറുത്ത
പകലുകളിൽ ...
നിന്റെ മുറ്റത്തും
പരിസരങ്ങളിലും
ഞാൻ പാറി നടന്നിരുന്നു...
മനോഹരമായ
എന്റെ തൂവൽ
നിന്റെ ചാരത്തു
പാറി വീണിരിക്കാം...
നീ അതിന്റെ മിനുപ്പിൽ
നിർവൃതി കൊണ്ടിരിക്കാം...
തൂവലുകളുടെ മിനുസത്തെ
വാനോളം പുകഴ്ത്തിയപ്പോൾ
ഞാൻ നാണിച്ചു തലതാഴ്തിയിരിക്കാം..
പക്ഷെ...
എന്റെ മനസ്സില് തെളിഞ്ഞത്
നീ നിര്മ്മിച്ച
കൊട്ടാരത്തിന്റെ
സൗന്ദര്യമായിരുന്നില്ല
സ്വതന്ത്രയായ എനിക്ക്
നിന്നോടോതു ഇത്തിരി നേരം
ചേർന്ന് നിൽക്കാമെന്ന
വ്യാമോഹമായിരുന്നു...
പ്രണയത്തിന്റെ നിർവൃതി
ആകാശം മുട്ടുന്ന
സ്വാതന്ത്ര്യ ദാഹത്തിന്റെ
അലയൊലിയാനെന്നു
നിന്നെ ഞാനെങ്ങനെ
മനസ്സിലാക്കിക്കും..
ബന്ധങ്ങൾ കൂടുകളിളല്ല
അനന്തമായ
അകാശത്താണ്
ഉയര്ന്നു പൊങ്ങുക എന്ന്
ഞാനെങ്ങനെയാണ്
നിന്നെ ബോധ്യപെടുത്തുക...
തൂവലുകളുടെ
മിനുപ്പും
സംഗീതത്തിന്റെ
മധുരവും
സ്വാതതന്ത്ര്യത്തിന്റെ
സൃഷ്ടിയാണെന്ന്
നീ തിരിച്ചറിയുമ്പോഴേക്കും
തിരികെ വരാൻ കഴിയാത്ത
ദൂരത്തോളം ഞാൻ
അകന്നു പോയിട്ടുണ്ടാകും
എം ജി മല്ലിക

Sunday, January 19, 2014

ലോകത്തിന്റെ മനസ്സിനെ 
ഇരുട്ടിന്റെ രാക്ഷസൻ
കീഴടക്കിയിരിക്കുന്നു..
എവിടെ നോക്കുമ്പോഴും
ഇരുട്ട് മാത്രം...
സൂര്യൻ കത്തി ജ്വലിച്ചു
നില്ക്കുമ്പോഴും
നാം ഇരുട്ടിനെ കുറിച്ച് മാത്രം
ചിന്തിച്ചു
സൂര്യനെന്ന സത്യത്തെ
നിരാകരിക്കുന്നു..
വെളിച്ചമില്ലെന്ന
നിഗമനത്തിൽ
ഇരുട്ടിനെ ഇരുട്ടുകൊണ്ടടക്കാൻ
തന്ത്രങ്ങൾ മിനയുന്നു...
സത്യത്തിൽ
നമ്മുടെ ചിന്തയിൽ
ഇത്തിരിയെങ്കിലും വെളിച്ചം
ഉണ്ടായിരുന്നെങ്കിൽ
എത്ര സുന്ദരമാകുമായിരുന്നു
ഈ ലോകം...

എം ജി മല്ലിക


Friday, January 17, 2014

മുറിവ്


തെളിനീരുപോലെ
മനസ്സുള്ള ചിലരുണ്ട്
കലങ്കമില്ലാതവർ ...
പക്ഷെ...
കുപ്പിച്ചില്ലുകൾ
തുളച്ചു കയറുമ്പോഴുള്ള
വേദന
തെളിനീരിലും
കലക്ക വെള്ളത്തിലും
ഒരുപോലെയാണ്...
കലക്കവെള്ളത്തിൽ
 നാം പ്രതീക്ഷിക്കും
മറ്റേതു അപ്രതീക്ഷിതമാകും...
അതിനാൽ കൂടുതൽ
ആഴതിലാവും മുറിവ്...

എം ജി മല്ലിക

പുല്ലിനുള്ളിൽ കുടുങ്ങി പോയ പുഴുവിനെ പോലാണ് പലപ്പോഴും കുടുംബമെന്ന സ്ഥാപനത്തിൽ പെട്ട മനുഷ്യന്റെ അവസ്ഥ...അവന്റെ/അവളുടെ വിഫലമായ പിടച്ചിൽ ആരും കാണില്ല...എന്നും എത്രയോ പ്രാണികൾ കുടുംബമെന്ന  സസ്യബുക്കിന്റെ  കടിയേറ്റു പിടഞ്ഞു മരിക്കുന്നു...ഒരു സഹതാപം പോലും ആരും കാണിക്കാറില്ല...ആ മരണം ആരും അറിയുന്നു പോലും ഇല്ല... എന്നാൽ ഓടി രക്ഷപെടാൻ പഴുതുകളേറെ ഉള്ള അക്രമത്തെ, ഒരു സിംഹത്തിന്റെ മുന്നിലോടുന്ന മാനിനെ നാം സഹതാപത്തോടെ നോക്കും..രക്ഷിക്കാൻ നമ്മളൊക്കെ കൊതിക്കും...സിംഹം അവന്റെ ഭക്ഷണത്തിന്  വേണ്ടിയാണ് കൊല്ലാൻ ഓടുന്നതെന്നും..പുല്ലു തിന്നുന്ന ജീവികൾ  കൊന്നൊടുക്കുന്ന ജീവനേക്കാൾ ഒട്ടും കൂടുതലല്ല മാംസ ബുക്കുകളുടെ കൊല എന്നും നമുക്ക്  മനസ്സിലാവില്ല..എപ്പോഴെങ്കിലും നമ്മളും ആ നിസ്സഹായമായ അവസ്ഥയിൽ ചവച്ചരക്കപെടുന്നത് വരെ....
എം ജി മല്ലിക

Thursday, January 16, 2014

കാത്തിരിപ്പ്..

കാത്തിരിപ്പ്..

പുൽകൊടി തുമ്പിലെ
നീർതുള്ളിയാകുവാനെന്നും
കൊതിക്കുകയായിരുന്നു..
നിൻ കര സ്പർശം
തിരഞ്ഞു ഞാനെത്രയോ
കാലമായ് കേഴുകയായിരുന്നു...
മഞ്ഞു നിറയുന്ന രാത്രിയിൽ
ഞാനെന്റെ സ്വപ്നത്തിൻ തേരിൽ
പറന്നു പൊങ്ങി...
ചക്രവാളത്തിന്റെ
സീമകൾ ലംഘിച്ചു
നിന്നുടെ ചാരത്തിരുന്നിരുന്നു..
കാണാതെ  പോയ നിൻ
സ്വപ്നത്തിലെന്നുടെ
വേദന ചിത്രം വരച്ചിരുന്നു...
കേൾക്കാതെ പോയ നിൻ
ശ്വാസ ഗതിയിലെൻ
ജീവൻ പിടക്കുകയായിരുന്നു...
നല്കാതെ പോയ നിൻ
ചുംബന മെന്നുടെ
വ്യാമൊഹമാണെന്നറിഞ്ഞിരുന്നു...
എങ്കിലും എന്നുടെ 
സങ്കലപ്പലോകത്തിലാരെയോ
തേടി ഞാൻ കാത്തിരുന്നു...
എം ജി മല്ലിക

Saturday, January 4, 2014

കാല വര്ഷം

കാല വര്ഷം

കാലം തെറ്റി വന്ന
കാലവര്ഷമേ...
എന്നിൽ....
ജീവകണങ്ങൾ
മരിക്കുന്നതിൻ  മുൻപേ...
സ്നേഹത്തിൻ ലതകൾ
കൊഴിയുന്നതിൻ മുൻപേ...
നേരിന്റെ  ചിത്രങ്ങൾ
മായുന്നതിൻ മുൻപ്...
ഓർമ്മയിൽ
മാറാല കേട്ടുന്നതിൻ 
മുൻപ്...
അധരത്തിൻ മധുരം
മറക്കുന്നതിൻ മുൻപ്
കൈകളിൽ ചലനം
നിലക്കുന്നതിൻ  മുൻപ്..
ആർത്തലചെന്നിൽ
പടരുക...
എം ജി മല്ലിക

ഫേസ് ബുക്ക്‌ ചർച്ചകൾ..തുടര്ച്ച

പ്രണയിക്കാൻ ഒരു പാട് പേര് റെഡി ആണത്രേ...പക്ഷെ എന്റെ മനസ്സിന് തോന്നണ്ടേ...? സത്യത്തിൽ എന്താണീ പ്രണയം...? എനിക്ക് ഒരു പാട് പേരോട് ഒരേ സമയം ഇഷ്ടം തോന്നിയിട്ടുണ്ട്..അതൊക്കെ പ്രണയമാണോ..? എനിക്കറിയില്ല.സത്യത്തിൽ അത്തരം വികാരമോക്കെ തോന്നി തുടങ്ങിയത് കല്യാണം കഴിഞ്ഞു കുറെ കാലത്തെ വരണ്ട ജീവിതത്തിനു ശേഷമാണെന്ന് തോന്നുന്നു...ആരൊക്കെയോ ഉണ്ടെന്ന തോന്നൽ..അതിനെ അങ്ങനെ പറയാമോ? പലപ്പോഴും ഒരാളോട് കൂടുതൽ അടുത്താൽ പിന്നെ അവർ നമ്മുടെ കയ്യും കാലും കെട്ടിയിട്ടു ഭരിക്കാൻ തുടങ്ങും..പിന്നെ എങ്ങനെയെങ്കിലും ആ കെട്ടൊന്നു അഴിക്കണം എന്ന് തോന്നും...പിന്നെ പരാതിയായി പരിഭവമായി...ഉള്ള സമാധാനവും പോവും. സത്യത്തിൽ മനുഷ്യൻ എന്തിനാണ് ജീവിക്കുന്നത് എന്ന് പോലും തോന്നിയിട്ടുണ്ട്...
നമ്മളെ തിരിച്ചറിയാത്ത അന്ഗീകരിക്കാത്ത ഒരാളെ പ്രണയിക്കാൻ കഴിയുമോ? അവർ എത്രമാത്രം നമുക്ക് പ്രിയ്പെട്ടവരായാലും? പലപ്പോഴും തോന്നിയിട്ടുണ്ട് നമ്മുടെ ഒക്കെ ജീവിതം ഏതൊക്കെയോ വഴക്കമില്ലാത ചിന്തകളാൽ വരിഞ്ഞു മുറുക്കി വച്ചതുകൊണ്ടാണ് ഇത്രയും പ്രശ്നം ഉണ്ടാകുന്നത് എന്ന്. മക്കളെ മനസ്സിലാകാതെ അവരെ വരിഞ്ഞു മുറുക്കാൻ ശ്രമിക്കുന്ന രക്ഷ കർത്താക്കൾ...ഭാര്യയെ ചോല്പടിയിലോതുക്കാൻ ശ്രമിക്കുന്ന ഭാര്താക്കാൻ മാർ...ഭർത്താവിനെ തന്റെ സ്വകാര്യ സ്വത്തായി കാണുന്ന ഭാര്യമാർ...അവസാനം ആർക്കും സന്തൊഷമില്ലാത ജീവിതം...എന്തിനാണ് ഈ കടും പിടുത്തം എന്ന് മനസിലായില്ല ഇത് വരെ... ആരെങ്കിലും നമ്മളെ കെട്ടിയിട്ടു വളർത്താൻ നോക്കിയാൽ ആ കെട്ടിനുള്ളിൽ ഒതുങ്ങുമോ നമ്മുടെ മനസ്..എനിക്ക് തോന്നുന്നില്ല..പിന്നെ കള്ളങ്ങളിൽ ജീവിക്കുന്നവർ...അതല്ലെങ്കിൽ ഭയതിനാൽ തങ്ങളുടെ എല്ലാ വിചാരങ്ങളെയും മനസ്സിനെയും അടിച്ചമാര്തി നായായി ജീവിക്കണം..അതിനെക്കാൾ നല്ലത് മരണമല്ലേ...
മല്ലിക എം ജി


  • branthamaaya manasinu snehathinte changalakalillayirunnenkil..... snehamillatha swathantryam nallathano?
  • Vinod Kumar Ramanthali മല്ലിക പറഞ്ഞ ഈ വികാരം ആത്മബോധമുള്ള മനുഷ്യർക്ക്‌ ബാധകമാണ് . ഈ സാമൂഹിക വ്യവസ്ഥ മാറ്റാതെ എങ്ങിനെയാ ?
  • Muralidharan MC ഇങ്ങനെ ചിന്തിക്കുന്ന ഒരാൾ ഉണ്ടന്നറിഞ്ഞതിൽ ഒരുപാട്‌ സന്തോഷം
  • Farhathulla Erickkil മരിച്ചുകളയല്ലെ ടീച്ചറെ
  • Mallika Mg സ്നേഹം ചങ്ങലയല്ല...നമ്മെ സ്വതന്തമാക്കുന്ന ആശ്വാസമാകണം
  • Russel Raj I agree with your statements.Jeevitham palarckum palareethiyilaanu.palarum aagrahangal moodivechu jeevichu theerckunnu.
  • Shamith Kc Kannur .ഭാര്യയെ ചോല്പടിയിലോതുക്കാൻ ശ്രമിക്കുന്ന ഭാര്താക്കാൻ മാർ...ഭർത്താവിനെ തന്റെ സ്വകാര്യ സ്വത്തായി കാണുന്ന ഭാര്യമാർ...അവസാനം ആർക്കും സന്തൊഷമില്ലാത ജീവിതം...എന്തിനാണ് ഈ കടും പിടുത്തം എന്ന് മനസിലായില്ല ഇത് വരെ... ആരെങ്കിലും നമ്മളെ കെട്ടിയിട്ടു വളർത്താൻ നോക്കിയാൽ ആ കെട്ടിനുള്ളിൽ ഒതുങ്ങുമോ നമ്മുടെ മനസ്..എനിക്ക് തോന്നുന്നില്ല..പിന്നെ കള്ളങ്ങളിൽ ജീവിക്കുന്നവർ...അതല്ലെങ്കിൽ ഭയതിനാൽ തങ്ങളുടെ എല്ലാ വിചാരങ്ങളെയും മനസ്സിനെയും അടിച്ചമാര്തി നായായി ജീവിക്കണം..അതിനെക്കാൾ നല്ലത് മരണമല്ലേ...
  • Mallika Mg സ്നേഹം തിരിച്ചരിയലാവനം...ഒരാളുടെ കഴിവിനെയും വ്യക്തിത്വത്തെയും അന്ഗീകരിക്കാതെ ഒരിക്കലും സ്നേഹമുണ്ട് എന്ന് പറയാൻ കഴിയില്ല...ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ...
     
     

    • Pravi Nair Maranam avasaanamillatha sthyathil oduvil vannethunna nithyasanjeevanam..pranayam...pranayam= mangatholi..thengakkula...vachittu podee (not abt u) oru punnaakkum ariyaathe pranayikkaan irangiyirikkunnu...
    • Anuraj Pc neelakashathinte parappalla.. koottile kunjinte vishappanu thallapakshiye parakkan preripikkunnath..
    • Kc Premkumar Santhamaya jeevitham..athu mikkappozhum chila nadappu reethikale nammalappade ulkollukayo, adjust cheyyukayo cheyyumbol aanu undaakunnathu..
    • Mallika Mg അതെ മനസ്സിന്റെ ഉള്ളിലെ ദാഹം..അറിയാനുള്ള ആഗ്രഹം...തന്നെ തിരിച്ചരിയുന്നവർക്ക് ഒരിക്കലും തന്റെ ഉള്ളിലെ ദാഹത്തെ മറക്കാൻ കഴിയില്ല..തന്റെ കൂട്ടിലെ കുട്ടിയെ ദാഹിച്ചു മരിക്കാൻ വിടാൻ ഒക്കില്ല..പുറത്തെ മായ ലോകമല്ല ഒരാളെ സ്വതത്ര ദാഹിയാക്കുന്നത് അകത്തെ വിങ്ങലാണ്...
    • Vineeth Narayanan Ningal aaloru puli thanne???
    • Anuraj Pc skooted..
    • Bhaskaran Alankar Entha teecher ezhuthi padikkan pranayam thanne veno?
    • Anil Alexander I accept...but helpless...
    • Shamith Kc Kannur പുറത്തെ മായ ലോകമല്ല ഒരാളെ സ്വതത്ര ദാഹിയാക്കുന്നത് അകത്തെ വിങ്ങലാണ്... തെറ്റാണ്... തെറ്റിപോയി ഡിയര്‍ മല്ലിക.
    • Madhu Parur മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു ഇണയില്‍ മാത്രം ഒതുങ്ങുന്ന ജീവിയല്ല.. ആദിമ മനുഷ്യവശങ്ങളില്‍ ഇണകള്‍ക്കുവേണ്ടിയുള്ള രക്തരൂക്ഷിതങ്ങളായ കലഹങ്ങള്‍ ഇന്ന് രൂപാന്തരം വന്ന് പുതിയ കൌശലങ്ങളിലൂടെ തുടരുന്നു...പ്രണയമൊക്കെ തലച്ചോറിലെ ഡോപമീന്റെ ചില കളികല്‍ മാത്രം....കൂടിയാല്‍ 3 വര്‍ഷം ...അതിനുശേഷം സഹനവും അടിച്ചമര്‍ത്തലും മാത്രമാണ് മിക്കവരിലും....പക്ഷേ ഇതിനപവാദമില്ലതില്ല...


  • Ajith Narikkuni അത് തന്നെയാണ് ഞാനും പറയാതെ പറഞ്ഞത് Mallika Mg.ഒരാളോടുള്ള romantic lv ശാശ്വതമല്ല.എന്നാല്‍ സൗഹൃദം, സ്നേഹം എന്നിവ കൂടുതല്‍ സ്വതന്ത്രവും നിസ്വാര്‍ത്ഥവും വിശാലവുമാണ്
  • Mallika Mg yes ...that is correct...
  • Anuraj Pc cmnts vayikkan nalla rasam.
  • Mallika Mg അജിത്‌ താങ്കൾ പറഞത് ശരിയാണ് എന്ന്...
  • Razak CH Pookad Dkvl Manassum shareeravum prathyekich kannukalum manassum onnine ulkollumpoye pranayam poornamaakoo.... pranayathinte kavaadam kannukalanennu thonunnunnu.....
  • Razak CH Pookad Dkvl Appo mallika madam paranja prashnanghal undavilla ....lifil act cheyyarud .....
  • Mallika Mg ഓരോരുത്തരും ഒരു ആശയമാണ്...ശരി തെറ്റുകളും സുഖവും ദുഖവുമൊക്കെ എനിക്ക് തോന്നുന്നത് ഓരോര്തരുടെ മാനസികാവസ്ഥയുമായി ബന്ധപെട്ടാണ് കിടക്കുന്നത്..അവർ ഉള്ക്കൊള്ളുന്ന മൂല്യ ബോധവുമായി ബന്ധപെട്ടാണ് നില നില്ക്കുന്നത് എന്നാണ്...അതുകൊണ്ട് എട്ടാവും കുറഞ്ഞ ബുന്ധിമുട്ടുണ്ടാവുന്ന ഒരു മൂല്യ ബോധമാവണം സമൂഹം വികസിപ്പിക്കേണ്ടത്..ഓരോ കാലത്തും അവിടെയുള്ള ഭരണ വർഗ്ഗങ്ങൾ അവര്ക്കനുയോജ്യമായ മൂല്യം നിർമ്മിച്ച്‌...ഇപ്പോൾ പക്ഷെ നമുക്കൊന്നും സ്വീകാര്യമല്ലാത്ത ഒരു മൂല്യ ബോധം എങ്ങനെ നമ്മെ ഭരിക്കുന്നു എന്ന് നാം അന്വേഷിക്കേണ്ടതുണ്ട്...ആര്ക്കുവേണ്ടി ആണ് ഈ ശരി തെറ്റുകൾ...?...
  • Rajesh Kuniyil Raghavan Pranayam undakunnathanu, undakkunnathalla.Athu ellavarodum thonnukayoumilla.
  • Kuttapu Raneesh Rkp kalliyanam kazhiju varanda jeevithamo?athnna jeevithama madam appol thonnunna vekaramano ethokka
     
     

    • Zakariya Fara Mankavu teacheraa,,,,,,,,nammude samooham pranhayatinum jaadiyum madhavum praayavum okke undenna ippozhum parayunnadu,,,,,,pakshe ende anubhavatil naan parayunu pranhayatinu madhamilla ennu,,,praayamundo ennu teacher parayanham??
    • Mallika Mg എല്ലാവര്ക്കും അങ്ങനെ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല...പക്ഷെ പലരുമായി ഞാൻ വളരെ ക്ലോസെ ആയി സംസാരിച്ചിട്ടുണ്ട്...അങ്ങനെ കിട്ടുന്ന വിവരങ്ങളാണ് എഴുതിയത്...അങ്ങനെ ആയിരുന്നില്ലെങ്കിൽ എല്ലാവരും നല്ല കുടുംബ ജീവിതം നസ്യിക്കുന്നവരായിരുന്നെങ്കിൽ ഇന്ന് നമ്മൾ കാണുന്ന അക്രമങ്ങൾ ഒന്നും നടക്കില്ല..ഇത്രയും മദ്യപാനം കൂടില്ല...ആരും കുറ്റക്കാർ എന്നല്ല പറയുന്നത്...പണ്ട് ഉണ്ടായ പോലല്ല..സമൂഹവുമായി ബന്ധം കൂടി നഷ്ടമാകുമ്പോൾ എല്ലാവരും ഒറ്റപെടൽ അനുഭവിക്കും പ്രത്യേകിച്ചും മധ്യവര്ഗ്ഗ കുടുംബിനികൾ...കുടുംബശ്രീ ആ തരത്തില സ്ത്രീകള്ക്ക് ഒരു സുഖം കൊടുക്കുന്നു..അതാണ്‌ അതിന്റെ ഏറ്റവും വലിയ മെച്ചം..എല്ലാവരും സമൂഹമായി ജീവിക്കാൻ ഇഷ്ടപെടുന്നു..അത് സ്ത്രീ ആയാലും പുരുഷനായാലും.അതുകൊണ്ടാണ് മനുഷ്യനെ സാമൂഹിക ജീവിയായി വിലയിരുത്തുന്നത്.
    • Mallika Mg പ്രണയം വറ്റിയാൽ ജീവിതം നിലചില്ലേ സക്കറിയ...മരിക്കാൻ കിടക്കുമ്പോഴും ഞാൻ സ്നേഹിച്ചു കൊണ്ടേ ഇരിക്കും...എന്റെ കാമുകനില്ലെ നീ പറഞ്ഞ അയാള്..മരണം..

      മരണത്തിന്റെ കറുത്ത മൌനം പോലെ മനസ്സുകളിൽ നിന്നും മനസ്സുകളിലേക്ക് പ്രയാണം നടത്തുന്ന സ്നേഹത്മെന്ന വികാരത്തെ പറ്
      ...See More
    • Surendran Manikkunnummel maranamenna satyathe aarum orikalum angeekarikkilla maranathe patty oru nmisham ormichenkillll.......?
    • Byju Avala Avalan *വാക്കേത്*
      പ്രണയത്തെ
      പറയാന്‍പറ്റിയ വാക്കേത് ?

      മിണ്ടാതിരിക്കൂ
      അപ്പോള്‍ അറിയാനായേക്കും.
      ¤വീരാന്‍കുട്ടി¤
      മല്ലികചേച്ചി കവിതവായിച്ചില്ലേ,......
    • Shamith Kc Kannur പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീകള്‍ തന്‍റെ കഴിവ് പ്രകടിപ്പിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും എങ്ങിനെയെന്ന് ഇപ്പോഴും അറിയില്ല.ഇന്ന് സ്ത്രീ സമൂഹത്തില്‍ പുരുഷനോടൊപ്പം എല്ലാ മേഘലകളിലും തന്‍റെ കഴിവ് തെളിയിച്ചിടുണ്ട്.ഒരു ഭാര്യ എന്നത്പുരുഷന്‍ അടിച്ചേല്പിച്ച ഒരു വ്യവസ്ഥയായി സ്ത്രീ തെറ്റായി ചിന്ദിക്കുന്നതാണ് എല്ലാറ്റിന്റെയും കുഴാപ്പം ഇവിടെ കടമ നിര്‍വഹിക്കപെടുന്നില്ല .ഇതുമുതല്‍സ്നേഹം,പ്രണയം,കാമം എന്നിവയുടെ താളം തെറ്റുന്നു.ഇത് മറിച്ചും ചിന്ദിക്കാം.സ്ര്തീയുടെ മാനസികവും,ശാരീരികവുമായ ഘടകങ്ങള്‍ വച്ചുനോക്കുമ്പോള്‍ സ്ത്രീ സ്വയം സ്വന്തം സുഖം,ദുഖം തുടങ്ങിയവ പുരുഷനുമുന്നില്‍ അടിയറവച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.ഇങ്ങനെ വരുമ്പോള്‍ പുരുഷനെ നികൃഷ്ടജീവിയായി കണ്ടു സ്ത്രീ സ്വാതന്ത്ര്യം എന്നുപറഞ്ഞുകൊണ്ട് മുറവിളി കൂട്ടുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല.
    • Abhijith Kumar മല്ലികയുടെ ഈ പോസ്റ്റിങ്ങ്‌ വളെരെ പ്രസക്തമാണ്, ജീവിതവും പ്രണയവും എല്ലാം മിഥ്യയാണ്‌ ,പ്രണയം ജീവിക്കാന്‍ വേണ്ടി നമ്മെ പ്രേരിപ്പിക്കുന്നു എന്നതാണ് സത്യം പക്ഷെ നാം അറിഞ്ഞോ അറ്രിയാതെയോ അതിന് വലിയ വില കൊടുകേണ്ടി വരുന്നു ,കൂടുതല്‍ പ്രേനയികുന്നതിനു അനുസരിച്ച് മനസ്സ് കൂടുതല്‍ ദുരിതങ്ങള്‍ പേറേണ്ടി വരുന്നു ,സ്ത്രികള്‍ അനുഭവിക്കുന്ന വിവാഹനന്ദര വിഷമങ്ങലാണ് മല്ലിക കൂടുതലും പ്രേതിവാധിചിരികുന്നത് ,ഇത് മുഴുവനും ശരിയല്ല ,എനിക്ക് അറ്രിയാവുന്ന എന്റ്റെ ജീവിതത്തിലും എന്റ്റെ പുരുഷ സുഹുര്തുകളുടെയും അനുഭവത്തില്‍ ഒരു കാര്യം പറയാം സ്ത്രീയോട് കൂടുതല്‍ സ്നേഹം പ്രേഘടിപ്പികന്നമെന്ന് വെച്ച് അവരെ സമീപികുമ്പോള്‍ അവര്‍ എന്തെന്നില്ലാത്ത ദേഷ്യവും മുഗബാവമും കാണിച്ചു വല്ലാതെ വെറുപ്പികും ,മൊത്തം സ്ത്രി സമൂഹത്തോട് പോലും പുരുഷന് വെറുപ്പ് ഉണ്ടാകുന്ന രീതിയിലാണ് പെരുമാറുക ,സത്യത്തില്‍ എന്റ്റെ അറ്രിവില്‍ പൂര്‍ണ്ണ ത്രെപ്തരായ ഒരു ദംഭാതികളും ഉണ്ടാവില്ല എന്ന് തന്നെയാണ് എന്റ്റെ പക്ഷം എല്ലാം ഒരു അഭിനയം നമ്മുടെ മരണം എന്നാ ലക്ഷ്യ സ്ഥാനത്ത് എത്തുന്നത്‌ വരെ ... mallika
    • Shamith Kc Kannur മല്ലികയുടെ ഈ പോസ്റ്റിങ്ങ്‌ വളെരെ പ്രസക്തമാണ്, ഇത് മുഴുവനും ശരിയല്ല ,എനിക്ക് അറ്രിയാവുന്ന എന്റ്റെ ജീവിതത്തിലും എന്റ്റെ പുരുഷ സുഹുര്തുകളുടെയും അനുഭവത്തില്‍ ഒരു കാര്യം പറയാം സ്ത്രീയോട് (ഭാര്യയോടല്ല)കൂടുതല്‍ സ്നേഹം ദയയും പ്രേഘടിപ്പികന്നമെന്ന് വെച്ച് അവരെ സമീപികുമ്പോള്‍ അവര്‍ എന്തെന്നില്ലാത്ത ആരാധനയും,സ്നേഹവും,പ്രേമവും.കാമവും പ്രകടിപ്പിക്കും,ഇത് ലഭിക്കില്ല ,നഷ്ടപ്പെടും എന്ന് തോന്നുമ്പോള്‍ പുരുഷനെ ക്രൂരനായും പീടനക്കരനായും, ചിത്രീകരിക്കും ഇത് ചിലര്‍ക്ക് തിരിച്ചറിയാത്തത്കൊണ്ടാണ് "പ്രണയിക്കാന്‍ ഒരുപാട്പേര്‍ റെഡിയായി " വരുന്നത്. ലോകംമുഴുവനുമുള്ള എല്ലാ സ്ത്രീകളും രഹസ്യമായി സ്നേഹം പ്രേമം .....ആഗ്രഹിക്കുന്നവരാണ്.
    • Najeeb Chombal എന്തോ... എനിക്കിതു വരെ പ്രണയമെന്ന കപടവികാരം തോന്നിയിട്ടില്ല. സ്ത്രീകളോട് സൌഹൃദവും കാമവും ധാരാളം തോന്നിയിട്ടുണ്ടു താനും.
    • Abhijith Kumar സ്ത്രിയോട് കാമം തോന്നാത്ത ആളെ പുരുഷന്‍ എന്ന് വിളിക്കാന്‍ പറ്റുമോ ? najeeb
    • Shamith Kc Kannur എന്തോ... എനിക്ക് ഇതെല്ലാം നന്നായി തോന്നിയിട്ടുണ്ട്‌. ആരാണ് പറഞ്ഞത് പ്രണയം കപടവികാരമാണെന്ന് .
    • Abhijith Kumar പ്രണയം കപടതയല്ല പക്ഷെ അതില്‍ വേദന ഉണ്ട് മാധുര്യം അല്ല
    • Shamith Kc Kannur ചില സ്ത്രീകളില്‍ ഒരുതരം മുരടിപ്പ് വരുന്നു, അത് പല കാരണങ്ങള്‍കൊണ്ടാകാം.ചിലര്‍ക്ക് സ്നേഹതോടായിരിക്കാം,പ്രണയതോടായിരിക്കാം,കാമതോടായിരിക്കാം ഇതിനു മുഴുവന്‍ ഉത്തരവാദിപുരുഷന്‍ മാത്രമാണോ. "ഒതുങ്ങുമോ നമ്മുടെ മനസ്..എനിക്ക് തോന്നുന്നില്ല..പിന്നെ ...See More
    • Lathish Keezhallur പലപ്പോഴും ഒരാളോട് കൂടുതൽ അടുത്താൽ പിന്നെ അവർ നമ്മുടെ കയ്യും കാലും കെട്ടിയിട്ടു ഭരിക്കാൻ തുടങ്ങും..
    • Lathish Keezhallur പ്രണയത്തോടൊപ്പം സ്വാതന്ത്ര്യവും വേണം .പരസ്പരം മനസിലാക്കാനാവണം.അതാര്‍ക്കു കഴിയുന്നു
    • Mallika Mg പുരുഷനും സ്ത്രീക്കും ഒരുപോലെ തന്നെയാണ് ചിന്തകളും വികാരങ്ങലുമൊക്കെ..പക്ഷെ അനുഭവങ്ങൾ വ്യ്ത്യസ്തമാകുമ്പോൾ വ്യത്യസ്തമാകുന്നു നമ്മുടെ കഴിവും. ഒരു കല്ല്‌ പൊട്ടിക്കുന്ന തമിഴ് സ്ത്രീയെ നമ്മുടെ നാടിലെ ഒരു മധ്യ വര്ഗ്ഗ സ്ത്രീയെ പോലെ കളിയാക്കി ഓടിക്കാൻ കഴിയില്ല. കാരണം അവര്ക്ക് പ്രതിരോട ശക്തി കൂടുതൽ ഉണ്ട്. പൊതുവെ പ്രസവം കുട്ടിയെ വളര്ത്തൽ ഇവയൊക്കെ കൂടുതൽ ക്ഷമ ആവസ്യപെടുന്നവയാണ്. അനുഭവങ്ങൾ കൂടുതലുള്ളവർ കൂടുതൽ കരുത്തു കാണിക്കും അത്രതന്നെ..അതിൽ സ്ത്രീ പുരുഷ വ്യത്യാസം ഒന്നും ഇല്ല...ഇതൊക്കെ എല്ലാ സ്ത്രീകള്ക്കും പുരുഷനും ഒരു പോലെ അല്ല. അവർ വളര്ത്ത പെടുന്ന സാഹചര്യം..മൂല്യ ബോധത്തിലുള്ള വ്യത്യാസം...പിന്നെ കുറച്ചു പാരമ്പര്യം....പലരും പക്ഷെ കള്ളം പറയാറുണ്ട്‌ നന്നായി...എനിക്കറിയാം..കാരണം അവര്ക്ക് സമൂഹത്തെ പേടി ആണ്...സ്വന്തം ശരി എന്തെന്ന് തീരുമാനിച്ചു അതിന്റെ അടിസ്ഥാനത്തിലല്ല ആരും ജീവിക്കുന്നത്..നിലവില ആരൊക്കെയോ വച്ച് കെട്ടുന്ന സാരികളുടെ അടിസ്ഥാനത്തിൽ സ്വയം ഉരുകി...ചത്ത്‌ ചീയുന്നു...നമ്മൾ പറയുന്ന സ്വാതന്ത്ര്യം എനിക്ക് മാത്രമല്ല എനെ കൂടെ ഉള്ളവര്ക്കും ബാധകമാണ് എന്ന് നാമൊന്നു ചിന്തിച്ചാൽ കുറെ പ്രസ്നാഗൽ കുറയും..നന്നായി ആശയ വിനിമയം നടന്നാൽ തന്നെ തീരുന്നതാണ് ബഹു ഭൂരിപക്ഷം നമ്മുടെ പ്രശ്നങ്ങൾ..പക്സെഹ് പലപ്പോഴും ഒരാളെ അംഗീകരിക്കാൻ മറൊരാൽ സമ്മതിക്കാറില്ല...അവരെ മനസ്സിലാക്ക്കാൻ ശ്രമിക്കുംബോഴേ ബന്ധം ദൃടമാക് എന്ന് മനസ്സിലാക്കാതെ അവരുടെ ചിന്തകളെ കെട്ടിയിട്ടു തന്റെതാക്കാൻ നോക്കും. അപ്പോൾ അവരുടെ മനസ്സ് ആരോട് പറയാതെ ആ ചങ്ങലയിൽ നിന്നും പുറത്തു പോകും..അവർ വിചാരിച്ചാൽ കൂടി കഴിയില്ല..അടിമ മനോഭാവം ആണ് നല്ലതെന്ന് ചിന്തിക്കുന്നവർ അവിടെ കിടക്കും...പക്ഷെ എല്ലാവര്ക്കും അടിമയാകാൻ കഴിയില്ലലോ..അതുകൊണ്ടാണല്ലോ പോരാട്ടങ്ങൾ ഉണ്ടാകുന്നത്...അതുകൊണ്ടാണല്ലോ ചർച്ചകൾ ഉണ്ടാകുന്നത്..നിങ്ങളുടെ അഭിപ്രായങ്ങൾ ഉയര്ത്താൻ നിങ്ങൾ തയ്യാറാവുന്നത് തന്നെ നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങള്ക്ക് മുന്തൂക്കം കൊടുക്കുന്നത് കൊണ്ടാണല്ലോ...അതല്ലെങ്കിൽ അതൊക്കെ അങ്ങ് കേട്ട് തല ആട്ടിയാൽ പോരെ. അത് മനുഷ്യ സഹജമല്ല...എന്നാണു എനിക്ക് തോന്നുന്നത്..മാത്രവുമല്ല ഒരു അഭിപ്രായവും സ്വന്തമായി ഇല്ലാത്ത ഒരു അടിമയെ ആര്ക്കെങ്കിലും സ്നേഹിക്കാൻ കഴിയുമോ..? സഹതാപം തോന്നാം...പക്ഷെ എനിക്ക് ബഹുമാനിക്കാൻ കഴിയുക സ്വന്തം അഭിപ്രായം ഉള്ളവരെയും..മറ്റുള്ളവര്ക്കും അതുണ്ടെന്നു അന്ഗീകരിക്കുന്നാരെയും ആണ്.
       
       
      • 3
      • Mallika Mg കാമം പ്രേമം എന്നൊന്നും മാറ്റി നിരത്തി ചിന്തിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല..ചിലപ്പോള പുരുഷന് കാമമാകും ആദ്യം വരുന്നത്..പക്ഷെ സ്ത്രീകളിൽ പലരോടും ഞാൻ ചോദിച്ചിട്ടുണ്ട്..സത്യസന്ധമായി അവർ പറഞ്ഞത് വച്ചും എന്റെ ചിന്തകളിൽ തോന്നിയതും വച്ചാണ് ഞാൻ എഴുതിയത്...പലപ്പോഴും സ്ത്രീയിൽ കാമാം ജനിക്കുന്നത് നന്നായി മനസ്സിനടുപ്പം തോന്നുമ്പോഴാണ്..കാരണം അവളുടെ ശരീര ഘടനയാകും...മൂല്യബൊധമാകും...സാഹചര്യങ്ങലാവും..ചിലപ്പോള ഫ്രീ ആയി സെക്സ് അനുവധിക്കപെടുന്ന ഒരു മൂല്യ ബോധത്തിൽ വളരുന്ന സ്ത്രീകള്ക്ക് സെക്സ് ഫ്രീ ആയി ആസ്വദിക്കാനും അതിൽ പ്രനയതിണോ സ്നേഹത്തിനോ അടുപ്പതിണോ പ്രാധാന്യം ഉണ്ടാകാതെയും അവരം..പക്ഷെ നമുക്ക് കേരളത്തിന്റെ ചുട്ടു പാടിലല്ലേ പറയാൻ കഴിയു. കാരണം അവള്ക്കൊരു ഗര്ഭ പാത്രമുണ്ട്. അത് ഒരു പ്രശ്നം തന്നെയാണ്...കൂട്ടാത്തിൽ അവൾക്കു കിട്ടുന്ന മൂല്യ ബോധം...സ്ത്രീക്കും പുരുഷനും ഒരുപോലെ അല്ല അവയൊന്നും...സമൂഹം കൊടുക്കുന്ന റോൾ മാത്രമല്ല...ജീവസാസ്ത്ര പരമായ പ്രത്യേകതയും ഉണ്ട്..ആ റോൾ മനസ്സിലാക്കി അതിനു തിരിച്ചറിഞ്ഞ പശ്ചാത്തല സൗകര്യം ഒരുക്കുമ്പോൾ മാത്രമേ സ്ത്രീകളുടെ ചിന്തകള് സഭാവികമാകൂ എന്നാണു തോന്നുന്നത്... അതുകൊണ്ട് പുരുഷനും സ്ത്രീയും ഒരു പാട് ബുദ്ധി മുട്ടുകൾ.. സെക്സിൽ സ്ത്രീയും പുരുഷന് ഒരേ മനസ്സല്ല..പുരുഷന് ആ നിമിഷത്തിലെ ഒരമ്മകല്കൾ അതിനു ശേഷം മറക്കാം..പക്ഷെ ഷ്ട്രീക്ക് ചിലപ്പോള ഒറ്റയ്ക്ക് ജിവിതം നേരിടേണ്ടി വരും... രണ്ടാളും എടുത്ത തീരുമാനത്തിനെ ഫലം ഒറ്റയ്ക്ക് കല്ലേറ് കൊല്ലേണ്ടി വരും...അതാണ്‌ സെക്സിനെ അങ്ങനെ കാണാൻ സ്ത്രീക്ക് കഴിയാത്തത്. പിന്നെ സരീരത്തിന്റെ ആകര്ഷണം എല്ലാ കാലവു7m നില നില്ക്കില്ല...പക്ഷെ ചിന്ടകളിൽ അടുത്താൽ ആ ചിന്തകള് കൂടുതൽ ശക്തമാകുക പ്രയമെരുംബൊഴാനു.....അപ്പോൾ നമ്മള്ക്ക് അകല്ച്ച തോന്നില്ല..പക്ഷെ ശരീരം പ്രയമെരുംബൊൽ അതിനെക്കാൾ നല്ല സരീരങ്ങളിലേക്ക് ആകര്ഷിക്ക പെടും. അതുകൊണ്ടാണ് സെക്സിൽ ആകര്ഷിക്ക പെടുന്ന ബന്ധങ്ങൾ പിന്നീട് പെട്ടെന്ന് അകന്നു പോകുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്...
      • Mallika Mg ചിന്തകളിൽ ഈ ആകര്ഷണവും സ്വാഭാവികമാണ് എന്ന് കരുതുന്ന രണ്ടു പേര്ക്ക് ഒരിക്കലും മറൊരാളുടെ ഈ ചിന്തകളിൽ തെറ്റാണ് എന്ന് തോന്നില്ല..ഭാര്യയുടെ സമ്മത പ്രകാരം തന്നെ മറ്റു സ്ത്രീകളെ പ്രണയിക്കുന്ന ഒരു പാട് പേരെ എനിക്കറിയാം..പക്ഷേ പുരുഷന് ഈ കാര്യത്തിൽ പൊതുവെ സ്വാർതൻ ആയാണ് തോന്നിയിട്ടുള്ളത്...അവൻ മറ്റു സ്ത്രീകളെ പ്രണയിക്കാൻ വിശാലമായ മനസ്സുമായി വരും.പക്ഷെ തന്റെ ഭാര്യയെ അങ്ങനെ അനുവദിക്കാൻ അവന്റെ ഈഗോ സമ്മതിക്കാറില്ല പൊതുവെ...അങ്ങനെ ഉള്ളവർ ഇല്ല എന്നല്ല...കുറവാണ്. കല്യാണം കഴിച്ച പുരുഷന മാര് പ്രണയത്തെ കുറിച്ചും സെക്സിനെ കുറിച്ചും വിശാലമയി പറയും..അപ്പോൾ ഞാൻ പലരോടു ചോദിച്ചിട്ടുണ്ട്..നിങ്ങൾ നിങ്ങളുടെ ഭാര്യ അങ്ങനെ ആയാൽ സമ്മതിക്കുമോ എന്ന്..അവിടെ അത് സമ്മതിക്കാൻ പലരും സമ്മതമല്ല..അപ്പോൾ അവൾ കള്ളം പറഞ്ഞു ബന്ധങ്ങൾ സ്ഥാപിക്കും...മനസ്സില് നിന്നും അകലും..പക്ഷെ അവൻ കരുതും ഇവൾ എന്റെ സ്വന്തം എന്ന്...മണ്ടൻ..നേരെ തിരിച്ചും ബാധകം..ആറ്ക്കും ആരെയും കെട്ടിയിട്ടു വല;അര്താൻ കഴിയുമെന്നു തോന്നുന്നില്ല.."മനമോടാത്ത കുമാര്ഗ്ഗ മില്ലെടോ.."
      • Mallika Mg എന്നോട് പ്രണയ അഭ്യർതനയുമായി വരുന്നവരോട്...സത്യത്തിൽ എനിക്ക് ഒരാളെ മാത്രം പ്രണയിക്കാൻ കഴിയില്ല...ഞാൻ പ്രണയം സ്നേഹം കാമം എന്നൊന്നും വേര്തിരിചിട്ടുമില്ല വികാരങ്ങളെ...പക്ഷെ പലപ്പോഴും ഒരു സ്ത്രീ എന്നാ നിലയിൽ എന്റെ ചിന്തകളെ മനസ്സിലാക്കാനും അത് ചര്ച്ച ചെയ്യാന...See More
      • Athul Kulkarni mis... only one qstn. real love i mean orikulam lifil njangalk piriyanda it will be succecs or not. Ur opinion plsss...
      • Mallika Mg എനിക്ക് തോന്നിയിട്ടുള്ളത്...പിരിയേണ്ടി വരുന്നത് ഒരാള് മറ്റൊരാളെ തിരിച്ചറിയാതെ വരുമ്പോഴാണ്...അടിമയും ഉദമയുമാകതെ രണ്ടു വ്യക്തികളായി അന്ഗീകരിക്കാനും ബഹുമാനിക്കാനും തോന്നുന്ന തരത്തില ഉയര്ന്ന ബന്ധങ്ങൾ ജീവിതകാലം മുഴുവൻ നില നില്ക്കുമായിരിക്കും...നമുക്ക് നല്ല സുഹൃത്തുക്കള ഉണ്ടാവുന്നില്ലേ...അത് പോലെ.അതിൽ സെക്സും കൂടി വരുമ്പോൾ കുറേകൂടി ആസ്വധ്യകാരവും സുഖകരവുമാകും...പക്ഷെ അങ്ങനെ ആകാൻ കഴിയണമെങ്കിൽ രണ്ടു പേരും ഒരു പോലെ കാലങ്ങൽക്കനുസരിച്ചു വളരാനും വികസിക്കാനും പറ്റുന്ന ഒരു അന്തരീക്ഷം ഉണ്ടാവണം...പരസ്പരം അന്ന്നായി സംസാരിക്കണം...പലപ്പോഴും ചിന്തകളുടെ കൂടിചെരലും മനസ്സിലാക്കലും ഉണ്ടാവുന്നിടത് തന്റെ ഇഷ്ടം മറ്റുള്ളവന്റെ ഇഷ്ടമായി മാട്ടപെടാൻ കഴിയണം..അത് സംഭവ്യമാണ് എന്നാണു എനിക്ക് തോന്നുന്നത്...ഇന്നത്തെ കേരള അന്തരീക്ഷം അടിമ ഉടമ ബന്ധത്തെ ആണ് പ്രോത്സാഹിപ്പിക്കുന്നത് എന്നതിനാൽ ചിലപ്പോൾ വളരെ ശക്തമായി ആ അടി ഒഴുക്കുകളെ നേരിടാൻ നമുക്ക് കഴിയേണ്ടി വരും...വേണമെങ്കില എല്ലാം നടക്കും...നമ്മുടെ കാഴ്ചപാടുകൾ ഒന്ന് മാറ്റി നോക്കിയാല മതി...ബന്ധം നില നിൽക്കണമെങ്കിൽ എന്നോട് മാത്രമേ അയാൾക്ക്‌ ഇഷ്ടം പാടുള്ളൂ എന്ന് ചിന്തിച്ചാൽ നിങ്ങളുടെ ബന്ധം തകരും ഉറപ്പു...അതെ സമയം മറ്റുള്ളവനെ മനസ്സിലാക്കിയാൽ അവർ നമ്മോടു കൂടുതൽ അടുക്കും...ആ ആളും അങ്ങനെ ആകണം..ഒരാൾക്ക്‌ മാത്രം തീരുമാനിക്കാൻ കഴിയില്ല ഒരു ബന്ധത്തിന്റെ തലം..
      • Habeeb Mohamed poor fellows, thee kandu aduthu koodunna shalabhangal, athil veenu chaakaanaayirikkum vidhi. malli, aa paavangale vittekku, avarkku ninte dhishanakku munnil pidichu nilkaanulla kelpundaakilla
      • Adv Murali Adat സത്യം, എനിക്കും കവിത എഴുതണം... യോഗ്യതകളില്‍ പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ടോ, ആവോ?..... (ഈ മല്ലികയെക്കൊണ്ട് തോറ്റു ന്‍റെ കാമ ദേവാ... ഭഗവാനെ!!)
      • Preetha GP ഓരോ ജീവിയുടെയും അടിസ്ഥാന പരമായ ആവശ്യങ്ങള്‍ ആഹാരവും ലൈംഗീകതയും , പിന്നെ പാര്‍പിടവും.

        ആണും പെണ്ണും ഉണ്ടായത് തന്നെ പരസ്പരം ആകര്ഷിക്കപെടുക എന്നാ പ്രകൃതി നീയമവും പേറി ആണ് . തലമുറകളുടെ നിലനില്‍പ്പാണ് ഇവിടെ പ്രകൃതി നീയമം .


        മറ്റു ജീവജാലങ്ങളില്‍ ലൈംഗീകത പ്രതുല്പാടനവും ആയി ബന്ധപെട്ടു നില്‍ക്കുന്നു . പക്ഷെ സാമൂഹികവും , ബൌദ്ധികവും ആയി വികാസം പ്രാപിച്ച മനുഷ്യനില്‍ ഇത് തികച്ചും വ്യെത്യസ്തം ആണ് .

        അത് മനുഷ്യന്റെ പരിണാമ ചക്രത്തിൽ നേടി എടുതതാകം

        പക്ഷെ വളര്‍ച്ചയില്‍ മനുഷ്യന്‍ പുരുഷ കേന്ദ്രിക്രിത സമൂഹത്തിലെക്കും , നീയമങ്ങളിലെക്കും മാറിയപ്പോള്‍ അവിടെ സ്ത്രീ ലൈംഗീകത പുരുതന്റെ താല്പര്യത്തിനു മാത്രം ആയി . അല്ലെങ്കില്‍ സ്ത്രീ ലൈംഗീകത നിയന്ത്രണ വിധേയമായി . പ്രകടം അക്കപെടുന്ന സ്ത്രീ ലൈംഗീകത തെറ്റും , പുരുഷനില്‍ അത് ശരിയും ആയി . സ്വകാര്യ സ്വത്തു സമ്പാദനം ത്തിന്റെയും ഉപഭോഗതിന്റെയും സന്തതി ആയ കുടുംബ വ്യെവസ്തയിലേക്ക് വളര്‍ന്നപ്പോള്‍ സ്ത്രീയുടെ ലൈംഗീക സ്വാതത്ര്യം എന്നെന്നേക്കുമായി നഷ്ടം ആയി .

        ഇന്നും പുരുഷന്‍ സ്ത്രീയോട് കാട്ടുന്ന പ്രകടമായ ലൈംഗീക ആകര്‍ഷണം , തിരിച്ചു സ്ത്രീക്ക് തോന്നാത്തത് ജൈവീക കാരണങ്ങള്‍ കൊണ്ടല്ല , മറിച്ചു , സാമൂഹിക വല്‍ക്കരണത്തിന്റെ പ്രവര്‍ത്തനം ആണ് .

        ഒരു സ്ത്രീ പിറവി എടുക്കുന്നത് ജൈവീകമായ തല്പര്യങ്ങല്കെക്കാന്‍ , സാമൂഹിക വല്ക്കരണത്തില്‍ നിന്നും ആണ് .സാമൂഹിക നീയമങ്ങള്‍ പുരുഷന് വേണ്ടി , പുരുഷനാല്‍ സ്രിഷ്ടിക്കപെട്ടതാണ് .

        ഇവിടെ പുരുഷന് സ്ത്രീയോട് തോന്നുന്ന ആസ്വാദനം സ്വാഭാവികം ആണ് . അത് സ്ത്രീക്ക് പുരുഷനോട് തോന്നുനില്ല എന്നത് അസ്വാഭാവികവും .

        ഈ അസ്വാഭാവിക ജീവിതത്തിനു വേണ്ടി സ്ത്രീയെ പരുവപെടുത്തുക ആണ് സമൂഹം . സ്ത്രീയിലും പുരുഷനിലും ജൈവ ചോദന ഒരു ഇണയിൽ ഒതുങ്ങുനില്ല . എങ്കിലും പരിണാമ പരമായി പ്രത്യുല്പാദനം ചിലവേറിയ ഉത്തരവാദിത്വം ആയതു കൊണ്ട് സ്ത്രീ അല്പം കൂടി selective ആണ് എന്ന് മാത്രം .
      • Shamith Kc Kannur സ്ത്രീയുടെ ലൈംഗീക സ്വാതത്ര്യം എന്നെന്നേക്കുമായി നഷ്ടം ആയി . എങ്ങിനെ എവിടെ ഒന്ന് വിശദമാക്കാമോ സഹോദരീ....
      • Shamith Kc Kannur Preetha GP എന്തൊക്കെയാ എഴുതി വിടുന്നത്.
        ഇവിടെ പുരുഷന് സ്ത്രീയോട് തോന്നുന്ന ആസ്വാദനം സ്വാഭാവികം ആണ് . അത് സ്ത്രീക്ക് പുരുഷനോട് തോന്നുനില്ല എന്നത് അസ്വാഭാവികവും . ????
      • Shamith Kc Kannur mallika Mg ഇത് അംഗീകരിക്കാന്‍ കഴിയും> ഇഷ്ടം തോന്നുന്ന ഒരാളോട്...അടുപ്പം തോന്നുന്ന ഒരാളോട് കാമ തോന്നണമെങ്കിൽ ആദ്യമായി അയാളെ വിശ്വസിക്കാൻ കഴിയണം..അയാള് നമ്മളെ ബഹുമാനിക്കു എന്ന് തോന്നണം..പരസ്പരം ബഹുമാനിക്കതെയുള്ള ബന്ധങ്ങൾ പലപ്പോഴും ഒരു അടിമ ഉടമ ബന്ഹ്ദമായി തോന്നിയിട്ടുണ്ട്..ഇതൊക്കെ എന്റെ ചിന്തകള്..ഇത് ശരിയാനൊ എന്ന് പോലും എനിക്കറിയില്ല...കാരണം എനിക്ക് എന്നെ പോലും പൂര്ന്നമായി അറിയില്ല..ഞാൻ എന്നെ പഠിച്ചു കൊണ്ടേ ഇരിക്കുന്നു...പലപ്പോഴും ഞാൻ ആണോ ഇത് എന്നാ ചിന്ത എന്നിൽ ഉടലെടുക്കാറുണ്ട്...
        എനിക്ക് തോന്നുന്നു..പരസ്പരമുള്ള ബഹുമാനം ആണ് ബന്ധത്തിന്റെ അടിത്തറ എന്ന്..അതിനു സ്നേഹ പ്രകടനമല്ല വേണ്ടത് അവരെ തിരിച്ചറിയലാണ്.
      • Ishak Kevi ഇതുപോലുള്ള വരികള്‍ വായിച്ചല്പ്രനയിച്ചു പോകും. ചിലപ്പോള്‍ ആരാധിച്ചും
      • Tcv Satheesan pranayam .. oru soothrappaniyalla, jeevithavum
      • Krishna A Stranger സത്യത്തിൽ എന്താണീ പ്രണയം>>>>>>>>>>>>>> ആ ...
      • Manoj K Puthiavila "പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു" എന്നല്ലേ. ആ ഫീൽ തോന്നിയാൽ അങ്ങട് പ്രണയിക്കുക. കെട്ടിയിടാൻ വരുന്നൂന്നു തോന്നിയാൽ അപ്പോൾ ഫ്യൂസ് ഊരിയേക്കുക. പിന്നെയും മുൻപറഞ്ഞ ഫീൽ തോന്നുമ്പോൾ പ്രണയിക്കുക. ...പരീക്ഷിച്ചുനോക്കൂ. (ലോകത്ത് ഒന്നും ശാശ്വതമല്ലല്ലോ. പിന്നല്ലേ പ്രണയം! ങ്ഹും! അല്ല പിന്നെ!