Thursday, January 16, 2014

കാത്തിരിപ്പ്..

കാത്തിരിപ്പ്..

പുൽകൊടി തുമ്പിലെ
നീർതുള്ളിയാകുവാനെന്നും
കൊതിക്കുകയായിരുന്നു..
നിൻ കര സ്പർശം
തിരഞ്ഞു ഞാനെത്രയോ
കാലമായ് കേഴുകയായിരുന്നു...
മഞ്ഞു നിറയുന്ന രാത്രിയിൽ
ഞാനെന്റെ സ്വപ്നത്തിൻ തേരിൽ
പറന്നു പൊങ്ങി...
ചക്രവാളത്തിന്റെ
സീമകൾ ലംഘിച്ചു
നിന്നുടെ ചാരത്തിരുന്നിരുന്നു..
കാണാതെ  പോയ നിൻ
സ്വപ്നത്തിലെന്നുടെ
വേദന ചിത്രം വരച്ചിരുന്നു...
കേൾക്കാതെ പോയ നിൻ
ശ്വാസ ഗതിയിലെൻ
ജീവൻ പിടക്കുകയായിരുന്നു...
നല്കാതെ പോയ നിൻ
ചുംബന മെന്നുടെ
വ്യാമൊഹമാണെന്നറിഞ്ഞിരുന്നു...
എങ്കിലും എന്നുടെ 
സങ്കലപ്പലോകത്തിലാരെയോ
തേടി ഞാൻ കാത്തിരുന്നു...
എം ജി മല്ലിക

No comments:

Post a Comment