Tuesday, August 26, 2014

ഒരു ചിരി മതി ചിലപ്പോൾ
ജീവിതം തളിരിടാൻ...
ഒരു വാക്കിലോ നോക്കിലോ
ഒരു ജീവൻ പടര്ന്നിടാം...
പറ്റുമെങ്കിൽ നമുക്ക്
ഹൃദയം തുറന്നു ചിരിക്കാം...
നഷ്ടമില്ലാത്ത
ലാഭം മാത്രമുള്ള
ഒരു ചിരി...
അധരങ്ങളിൽ നിന്നും
ഊര്ന്നു വീഴുന്ന
പ്ളാസ്റ്റിക് ചിരികൾക്ക്
പകരം
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും
അറിയാതെ പടര്ന്നു കയറുന്ന
അനുഭൂതി പോലെ നമുക്ക്
മനുഷ്യന്റെ
മനസ്സിലൂടെ
സഞ്ചരിക്കാം...
ഒരു തണുപ്പായി...
കുളിരായ്
ഒരു മഞ്ഞു തുള്ളി പോലെ
കളങ്കമില്ലാതെ...
എന്റെ കൂട്ടുകാര്ക്ക്
ഈ രാത്രിയുടെ ശാന്തതയിലെക്കു
പോകുന്നതിനു മുൻപ്
ഒരു നിറഞ്ഞ പുഞ്ചിരി...
എം ജി മല്ലിക

മരുപ്പച്ച



മരുഭൂമിയിലെ മരുപ്പച്ചകളാണ്
സൌഹൃദങ്ങൾ
ചുട്ടു പൊള്ളുന്ന ചൂടിൽ
പ്രതീക്ഷയുടെ
പ്രതീകമായി അവ
നമ്മിൽ
തണുപ്പായി
കടന്നുവരും
അവ കരിഞ്ഞു പോയാൽ
പ്രതീക്ഷ അസ്തമിച്ചു
മരണത്തിന്റെ
മണവും തേടിയുള്ള
യാത്രയാവും  ജീവിതം ...
പക്ഷെ ഏതു മണലാരണ്യത്തിലും
മരുപ്പച്ചകൾ ഉണ്ടാകും
നാം അവയെ തേടുകയാണെങ്കിൽ...
എന്റെ  എല്ലാ മരുപ്പച്ചകൾക്കും
ശുഭദിനാശംസകൾ
എം ജി മല്ലിക

Sunday, August 10, 2014

പകൽ വെളിച്ചത്തിൽ
തപ്പാതെ തടയാതെ
നടക്കുമ്പോൾ
സന്ധ്യ ഇരുട്ടിന്റെ
സന്ദേശവുമായി കടന്നുവരും...
മെല്ലെ മെല്ലെ
ആരും അറിയാതെ
 കണ്ണുകളിൽ ഇരുട്ട് കട്ടികൂടി
ഒടുക്കം ഓര്മ്മയിലെ
ഊടു വഴിയിലൂടെ
കുറെ ദൂരം
വീഴാതെ നടന്നേക്കാം...
വഴി തെറ്റി തടഞ്ഞു വീഴുംപോഴാവും
 പകലിൽ കുറേക്കൂടി
സൂക്ഷിച്ചു വഴി
പഠിക്കാമായിരുന്നു എന്ന് തോന്നുക.
ഇനി വരുന്ന പകലിനെ
 നന്നായി ഉപയോഗിക്കണമെന്നും
 വഴികൾ മനപ്പാ0മാക്കണമെന്നും
കരുതുമ്പോഴും വീണ്ടും പകലിന്റെ
 മനോഹാരിതയിൽ
നാം മയങ്ങി കിടക്കും...
വീണ്ടും ഇരുട്ട് പറക്കും വരെ...

എം ജി മല്ലിക