Tuesday, May 26, 2015

വിജയവും പരാജയവും പോലും
തോന്നലുകളാണ്...
എന്താണ് വിജയം..
എന്താണ് പരാജയം....
താൻ ജയിച്ചു എന്ന് ഒരാൾ
കരുതുമ്പോൾ
അയാൾ തോല്ക്കുന്നു എന്ന്
മറ്റുള്ളവർ കരുതാം...
ഒരാൾ ജയിച്ചു എന്ന് മറ്റുള്ളവർക്ക്
തോന്നുമ്പോൾ
ചിലപ്പോൾ
അയാൾ പരാജയത്തിൽ
കരയുക ആയിരിക്കും...
ഈ ലോകത്ത്
ഒരു പുഴുവിനെക്കൾ
ചെറുതാണ് നമ്മൾ...
അവിടെ
ആർക്കോ വേണ്ടി ജീവിച്ചു...
മറ്റുള്ളവർ ജയിച്ചു
എന്ന് പറയിപ്പിക്കാൻ
കളയേണ്ട കാര്യമില്ല
ജീവിതം...
നമ്മൾ ജീവിക്കേണ്ടത്
നമ്മുടെ മാത്രം
ആവശ്യമാണ്..
നമ്മുടെ മാത്രം....


ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള
നൂൽ പാലത്തിലൂടെ ആയിരുന്നു ആ യാത്ര...
എപ്പോഴൊക്കെയോ കാലിടറി മരണത്തിന്റെ
കൊക്കയിലേക്ക് എറിയപ്പെട്ടിരുന്നു....
ആരൊക്കെയോ നീട്ടിയ കൈപിടിയിൽ 
വലിഞ്ഞു കയറി വീണ്ടും ജീവിതത്തിന്റെ
പച്ചപ്പിലേക്ക് ഞാൻ നടന്നു വന്നു...
ആത്മഹത്യാ മുനമ്പിലൂടെയുള്ള യാത്ര അവസാനിച്ചത്‌
ജീവിതത്തിലേക്കുള്ള കൈപിടി അരികിലെത്തിയപ്പോഴാണ്....
ഒറ്റപെടലിന്റെ ദുസ്സഹമായ
ഓർമ്മ പോലും ഇന്ന്
അകലേക്ക്‌ പോയ്‌ കഴിഞ്ഞു...
കൈ പിടിച്ചു കയറാൻ സഹായിച്ചവർ പലരും
ജീവിതത്തിന്റെ നടവഴിയിൽ സ്വയം നടക്കാൻ വിടാതെ
കരം ബലമായി അമര്ത്തി പിടിച്ചു ...
കുതറി മാറി അവരിൽ നിന്നും അകലം സൂക്ഷിച്ചപ്പോ..
നന്ദി കെട്ടവളായി മുദ്ര കുത്ത പെട്ടു...
നന്ദി ഒരു വെറുക്ക പെട്ട പദമായി
എന്നിലേക്ക്‌ കടന്നു കയറിയത് അന്നാവം...
സ്നേഹത്തിന്റെ അർഥം
മരണമാണെന്ന് കരുതി മരണത്തെ പ്രണയിച്ചിരുന്നു
ഒരു കാലം...
ജീവിതത്തിന്റെ അരുവിയിൽ ഉറ പൊട്ടുകയും
ദാഹം തീരുവോളം അതിൽ നീന്തി തുടിക്കുകയും
ചെയ്തപ്പോൾ
സ്നേഹത്തിന്റ് അർഥം
ജീവിതമെന്നു തിരുത്തി...
ജീവിതം ഗുഹയിൽ നിന്നും പുറത്തേക്കുള്ള
വഴിയാണെന്ന് കരുതി
വാതിലുകൾ പൊളിച്ചു കളഞ്ഞു..
എന്നാൽ ഗുഹയിലേക്കുള്ള
പ്രയാണമാണ് എന്റെ ജീവിതം...
എന്നിലേക്കുള്ള തിരിച്ചു പോക്ക്...
സ്നേഹരാഹിത്യതിന്റെ
വളക്കൂറുള്ള മണ്ണിലാണ്
ഉന്മാദം വളര്ന്നു വന്നത്...
ഉന്മാദത്തിന്റെ
ചില്ലയിൽ
സ്നേഹം വിരിഞ്ഞു വന്നത്
ഞാൻ പോലും അറിയാതെ ആയിരുന്നു...
ചളിയിൽ വളരുന്ന ചെടിയിൽ
മനോഹര പുഷ്പം വിരിയുനത് പോലെ എന്നിൽ
സ്നേഹത്തിന്റെ ചൂടും ചൂരും തന്നത്
ഉന്മാദമായിരുന്നു...
അവനവന്റെ ജീവിതം ഏതെന്നു
മനസ്സിലാകാതെ
തിരയുകയായിരുന്നു ഇത് വരെ...
ആരൊക്കെയോ ചവിട്ടി കൂട്ടിയ
ജീവിതത്തിന്റെ ചുളിവുകളിൽ
സ്നേഹത്തിന്റെ ഇസ്തിരി ഇട്ടു
ഞാൻ അണിയാൻ തുടങ്ങി.
വിയര്തോട്ടിയാലും ഞാനിന്നനിയുന്നത്
എന്റെ കുപ്പായം...
കീറിയതെങ്കിലും എനിക്കിതു ഏറെ പ്രിയംകരം...
എം ജി മല്ലിക


നിന്റെ കാഴ്ചയും എന്റെ കാഴ്ചയും
രണ്ടായത് എന്റെയോ നിന്റെയോ കുറ്റമല്ല
നമ്മുടെ തത്വ ശാസ്ത്രങ്ങൾ
രണ്ടായതിനാൽ മാത്രം...
എന്നിട്ടും നീ എന്നെയും
ഞാൻ നിന്നെയും
കുറ്റപെടുത്തി കൊണ്ടേ ഇരുന്നു...
തിരിച്ചറിവിന്റെ കാറ്റ് വീശിയത്
മരണം നമ്മുടെ മേൽ നിഴൽ വിരിച്ചപ്പോൾ...
തിരിച്ചു പോകാനോ
തിരിചെടുക്കാണോ കഴിയാതെ
നമ്മൾ തകർത്ത ജീവിതത്തെ ഓര്ത്
ദുഖിക്കാൻ പോലും അപ്പോൾ
സമയമുണ്ടായിരുന്നില്ല...
എം ജി മല്ലിക
സ്വന്തമെന്നു തോന്നുന്നതാണ്
നഷ്ടപെടുമ്പോൾ ദുഖമുണ്ടാക്കുന്നത്...
ഒരിക്കലും സ്വന്തമാണെന്ന്
തോന്നാത്തത്
അകന്നു പോകുമ്പോൾ
 ആശ്വാസമാണ് ഉണ്ടാവുക...
മനസ്സിന്റെ തോന്നലുകൾ
പലപ്പോഴും യാഥാര്ത്യതെക്കാൾ
യാഥാര്തമാണ്...
എം ജി മല്ലിക