Friday, October 25, 2013

എന്റെ ചങ്ങാതീ...


എന്റെ ചങ്ങാതീ...
നീ തേടുന്നത് എന്റെ നഗ്ന മേനിയുടെ നിമ്നോന്നാതകളുടെ നിഗൂഡതയാവാം...
നീ തിരയുന്നത് നിന്നിലെ ശൂന്യത നിറക്കാനുള്ള ദാഹനീരാവാം...
നിന്റെ മുന്നിൽ നിരന്നു നിന്ന അനേകരിൽ നിന്ന്
എന്നിലേക്ക്‌ ഒഴുകിയെത്തിയത് യാദൃശ്ചികതയാവാം...

എന്നാൽ...
ഞാൻ തേടിയത് നിന്നെയല്ല...
എന്റെ വേദന എന്റെ ഹൃദയത്തിൽ നിന്നും പുറപ്പെട്ടു
പ്രപഞ്ചത്തിലേക് ഒഴുകി അലയുകയാണ് ...
ലോകത്തിന്റെ വേദനകൾ എന്റെ ഹൃദയത്തിനെ ശൂന്യമാക്കുന്നു...
എന്നിലെ ശൂന്യത നിനക്ക് തിരിച്ചറിയാൻ കൂടി കഴിയില്ല
കാരണം അതിന്റെ ഉറവിടം ഞാനല്ല...

എന്റെ ചുറ്റും കരഞ്ഞു തീരുന്ന കണ്ണുനീരിൽ
ഞാൻ എന്റെ കണ്ണ് നീരിന്റെ ഉപ്പറിയുന്നു...
എനിക്ക് ചുറ്റും നീറുന്ന ഹൃദയങ്ങളിൽ ഞാൻ എന്റെ ഹൃദയത്തെ കാണുന്നു...
ഞാൻ എന്നിൽ നിന്നും തുടങ്ങി നിന്നിലവസാനിക്കുന്ന പുഴയല്ല...
പക്ഷെ...
നീ നിന്നിൽ നിന്നും തുടങ്ങി നിന്നിലവസ്സനിക്കുന്ന സമസ്യ...
കടന്നു പോകുന്ന വഴിയിലെ വഴിയമ്പലം ഞാൻ...
എനിക്ക് വഴിയമ്പലങ്ങലില്ല...
കാരണം...
നിന്നിൽ നിന്നും...നിന്നെപോലെയോ അല്ലാതെയോ ഉള്ള
ആയിരങ്ങളിൽ നിന്നും എന്നിലേക്ക്‌ ഞാൻ പ്രയാണം ആരമ്പിച്ചിട്ടെ ഉള്ളൂ...
ഞനാണെന്റെ വഴിയമ്പലം...
എന്റെ ചിന്തകളിൽ തട്ടി പ്രതിഫലിക്കാൻ ഒരു മതിൽ...
അതല്ലെങ്കിൽ
ലോകത്തിന്റെ വേദന ഏറ്റു വാങ്ങാൻ
സ്വയം കത്തി എരിയുന്ന മെഴുകുതിരി...

നീ നിന്റെ ഉള്ളിലേക്ക് എന്നെ കത്തിച്ചു വച്ച്
വെളിച്ചം നിന്നിലേക്ക്‌ ഒഴുക്കാൻ ശ്രമിക്കുന്നു...
ഞാൻ എന്നിൽ നിന്നും പുറത്തേക്കു കത്തി നില്ക്കുന്ന പന്തം..
അതിന്റെ ചൂടിലുരുകുമ്പോഴും...
മറ്റുള്ളവന്റെ വഴിയിലെ വെളിച്ചമാകുന്നതിൽ
തൃപ്തയാകുന്നവൾ...

നമ്മൾ തുടങ്ങിയത് ഒരിടത്തല്ല...
ഒടുങ്ങുന്നതും...
ഒരിക്കലും കൂട്ടിമുട്ടാതെ
സമാന്തരമായി എതിർദിശയിലെക്കു ഒഴുകുന്ന രണ്ടു പുഴകൾ...
ഒരിക്കലും ഒരേ ദിശയിൽ ഒഴുകാനാകാത്തവർ...

നീ കാട്ടിനുള്ളിലെ സിംഹഗർജ്ജനം കേട്ടു കൊരിതരിക്കുമ്പോൾ...
എന്നിൽ ഒഴുകുന്നത്‌...
ഭയചകിതയായ പേടമാനിന്റെ കണ്ണുനീരാണ്...

എങ്കിലും...
ഞാനും നീയും കാടിനെ സ്നേഹിക്കുന്നത് പോലെ...
എവിടെയൊക്കെയോ ചില സമാനതകൾ
ബഹ്യരൂപം പൂണ്ടു നില്ക്കുന്നു...
എന്നാലും ചങ്ങാതീ...
നീ വെടിയേറ്റ്‌ പിടയുമ്പോൾ നിന്റെ കണ്ണ് നീരിന്റെ ഉപ്പിൽ നീ എന്നെ ദർശിക്കും..
അതുവരെ...
നിനക്കെന്നെ ആവശ്യമില്ല...
വഴി തടയരുത്...
എനിക്കുണ്ട് കാതങ്ങൾ താണ്ടാൻ...
എം ജി മല്ലിക

Sunday, October 20, 2013

നീ

നിന്റെ മൊഴികൾക്കു കാട്ടു ചോലയുടെ കുളിർമ
നിന്റെ സ്നേഹത്തിനു കുളിർ കാറ്റിന്റെ തനിമ...
നിന്റെ നോട്ടത്തിനു പൂനിലാവിന്റെ വെണ്മ...
നിന്റെ കരങ്ങൾക്ക് കാരിരുമ്പിന്റെ ദൃഡത...
നിന്റെ മനസ്സിന് പക്ഷി തൂവലിന്റെ മൃദുത്വം
നിന്റെ ചിന്തകൾക്ക് ചട്ടൂളിയുടെ സൂക്ഷ്മത
പക്ഷെ...
നീ നഷ്ടപെട്ട എനിക്ക്
മരണത്തിന്റെ തണുപ്പ്....
എം ജി മല്ലിക

ആത്മാവിന്റെ വിളി

ആത്മാക്കൾ പാരമ്പര്യത്തിന്റെ പൂട്ട്‌ പൊട്ടിച്ചു
പുറത്തേക്കു കടന്നു...
പരിഭ്രാന്തരായി ഉടമകൾ...
ഗവേഷണം നടത്തി പുതിയ പൂട്ടുമായെത്തി
സർക്കാർ ചിലവിൽ ആത്മാക്കളുടെ യോഗം വിളിച്ചു
മുറിയിൽ കേറാൻ ആജ്ഞാപിച്ചു ...
തിക്കിലും തിരക്കിലും പെട്ട് ചിലവ
മുറിക്കു പുറത്തു ആരുമറിയാതെ
ഒളിച്ചിരുന്നു...
അവരെ തിരഞ്ഞു പിടിച്ചു മുറിയിൽ കയറ്റി
പൂട്ടിയിടാൻ ഉത്തരവിറക്കി...
എന്നിട്ടും ആത്മാക്കളിൽ ചിലർ സ്വതന്ത്രരായി വിഹരിച്ചു...
കണ്ടിടത് വെടിവെച്ചിടാൻ ഉത്തരവിരക്കിയിട്ടും
പുതിയ പൂട് പൊളിച്ചു എങ്ങനെ
അകത്തുള്ളവരെ രക്ഷിക്കാമെന്നാലൊചിചു
ചിലർ ഗറില്ലാ യുദ്ധം നടത്തി മരിച്ചു വീണു...
മതവും പട്ടക്കാരും അവരെ തെമ്മാടി കുഴിയിൽ
കുഴിചിട്ടെങ്കിലും അവിടെ നിന്നും
ഫിനിക്സ് പക്ഷിയെ പോലെ പറന്നു പൊങ്ങി ആത്മാക്കൾ
ആകാശതു നിറഞ്ഞു...
പരിഭ്രാന്തരായ കമ്പോളം അടിയന്തിര യോഗം വിളിച്ചു ...
പുറത്തെ ആത്മാക്കളുടെ പ്രതിരൂപത്തെ
ദൈവമാക്കി പ്രഖ്യാപിച്ചു
ചില്ല് കൂട്ടിലാക്കി ഉത്സവം നടത്തി
പ്രശ്ന പരിഹാരം നടത്തി...
ഒടുക്കം തളർന്നു ക്ഷീണിച്ചു
പുറത്തെ ആത്മാക്കൾ
മുറിയിൽ കയറി കുറ്റിയിട്ടു
ഡിപ്രഷൻ ഗുളിക കഴിച്ചു മയങ്ങി കിടന്നു...
എം ജി മല്ലിക

Thursday, October 17, 2013

കുപ്പായം

ഇല്ലാത്ത കുപ്പായവുമിട്ട് ഞാൻ നടു റോഡിലുടെ നടക്കുകയായിരുന്നു...
എല്ലാവരും ഞാനിട്ട കുപ്പായം നോക്കി ഗംഭീരമെന്നു പറഞ്ഞു...
അവരൊക്കെ അവരുടെ കുപ്പായത്തെ കുറിച്ച് പുകഴ്ത്തിപറഞ്ഞു...
അവരുടെ കുപ്പായവും സങ്കല്പം മാത്രമായിരുന്നു...
ഞാനും അവരുടെ ഇല്ലാത്ത കുപ്പായം സംരക്ഷിക്കേണ്ടതിന്റെ
ആവശ്യം ഊന്നി പറഞ്ഞു...
അപ്പോഴാണ്‌ എവിടുന്നോ വന്നോ ഒരു തെണ്ടി കുട്ടി
നമ്മളെല്ലാം നഗ്നരാനെന്നു വിളിച്ചു പറഞ്ഞത്...
സമുദായ സ്നേഹികൾ അവനെ തല്ലികൊന്നു
കെട്ടി തൂക്കി...
പിന്നീട് ഇല്ലാത്ത കുപ്പായത്തിന്റെ ഭംഗി വിളിച്ചു പറയാനും
അതിനെ സംരക്ഷിക്കാനു വേണ്ടി
സർവ്വകക്ഷി സമ്മേളനം വിളിച്ചു...
എം ജി മല്ലിക

എന്റെ തടാകത്തിലെ മീനുകൾ


എന്റെ തടാകത്തിലെ മീനുകൾ

എന്റെ തടാകത്തിൽ,
 ഞാൻ വലയിട്ടു പിടിച്ച,
വലയിൽ പറ്റിപിടിച്ച
മീനുകൾ നിറഞ്ഞു കവിഞ്ഞു...
വന്നിടത്തേക്കു തിരിച്ചു പോകാൻ
ഒരുപാട് തവണ ഞാൻ അവയോടു പറഞ്ഞു...
എന്നിട്ടും...
എന്റെ വലയിൽ ഞാനറിയാതെ...
മീനുകൾ പറ്റിപിടിച്ചു കൊണ്ടിരുന്നു...
ഒടുവിൽ സഹി കേട്ട്
 വല ആഴക്കടലിൽ വലിച്ചെറിഞ്ഞു
പിന്നോട്ട് നോക്കാതെ ഞാൻ തടാകം ലക്ഷ്യമാക്കി നടന്നു...
ഏറെ കഴിഞ്ഞില്ല...
കാലുകൾക്ക് ഭാരം...വീണ്ടും മീനുകൾ...
അവ എന്റെ
കൈ കടിച്ചു
ചെവി കടിച്ചു...
ചുണ്ട് കടിച്ചു...
തിരിച്ചു പോകു...എന്നെ വെറുതെ വിടു
ഞാൻ അലറി...
അവ കൂട്ടത്തോടെ എന്റെ തടാകത്തിൽ
ഞാൻ അറിയാതെ പ്രവേശിച്ചു...
മുക്കുവർ എന്നെ പഴി പറഞ്ഞു...
നീയൊരാൾ...
കടലിലെ മീനിനെ മുഴുവൻ സ്വന്തമാക്കി
ഞങ്ങൾ വലയിട്ടു പിടിച്ചാൽ പോലും 
ഇല്ലാത്ത തുളയിട്ടു അവ പുറത്തു പോകുന്നു...
നീ എറിയാത്ത, വീശാത്ത  വലയിൽ അവ പറ്റി പിടിക്കുന്നു...
ഞാനിനി വല തൊടില്ല മീനിനെ പിടിക്കില്ല...
പറഞ്ഞു തീര്ന്നില്ലാ എന്റെ മുതുകിൽ ഭാരം..
ഞാനറിയാതെ എന്റെ കാലുകളെ നടത്തിച്ചു
വീണ്ടും മീനുകൾ തടാകത്തിലേക്ക് ചാടി ഇറങ്ങി...
തടാകത്തിൽ മുങ്ങി മരിക്കാം..
ഞാനതിലിറങ്ങി...
മീനുകൾ എന്നെ പൊന്തിച്ചു നിർത്തി...

മുതുകിൽ വീണ്ടും ഭാരം...
മീനുകൾ...
അവസാനം ഞാൻ എതിര്പ്പുകളെ മാറ്റി നിർത്തി
തടാകത്തിന്റെ വലുപ്പം കൂട്ടാൻ തുടങ്ങി...
കടലോളം വലുപ്പമുള്ള തടാകം...
ഇനിയെങ്കിലും
എനിക്കെന്റെ തടാകത്തിൽ മുങ്ങി മരിക്കാലോ....
എം ജി മല്ലിക











Wednesday, October 16, 2013

പ്രണയ ഗീതം

ആകാശത്തിന്റെ ഉയരങ്ങളിൽകണ്ണും നട്ട്
ഭൂമിയിൽ കാലൂന്നി അതിന്റെ ശക്തിയിൽ
മാനം മുട്ടെ നമുക്ക് പറന്നു നടക്കാം...
അരുവികളുടെ കളകളാരവം ശ്രവിച്ചു
മേഖക്കൂട്ടങ്ങളുടെ കിന്നാരത്തിൽ മുഴുകി
അനന്തതയിലേക്കുള്ള പ്രയാണം ആരംഭിക്കാം
കെട്ടുപാടുകളുടെ അലറ്ച്ചകളില്ലാതെ
കുതുവാക്കുകളുടെ ആരവമില്ലാത്ത
ഒരു ലോകത്തേക്ക്
കലയുടെ ചിറകിൽ, പ്രകൃതിയുടെ താളബോധത്തോടെ
നമുക്കുയര്ന്നു പോന്താം
നീയോപ്പമുണ്ടാകുമ്പോൾ എന്റെ ഹൃദയത്തിനു
ഒരു പക്ഷി തൂവലിന്റെ ഭാരം...
കഠിനമായ മുൾപരപ്പുകൾക്ക് പൂക്കളുടെ മൃദുത്വം
കത്തുന്ന വയിലിനു പൂനിലാവിന്റെ  കുളിർമ..
ആകാശതിന്റെ അനന്ത വിഹായസിൽ
ആരോടും പറയാതെ പരിഭവമില്ലാതെ
 ഞാനും നീയും ഹൃദയങ്ങൾ കോർത്ത്‌
ഒഴുകുമ്പോൾ ദേവകൾ അവരുടെ
സ്വതസിദ്ധമായ അസൂയയാൽ  നമ്മെ നോക്കും...
ആകാശ പറവകളിൽ നിന്നും
മണ്ണിലെ പുഴുക്കലായ് മാറാൻ
കാലം നമ്മെ കാത്തു നിൽക്കുമ്പോൾ
കടലിന്റെ ഓളപ്പരപ്പുകളിൽ നീന്തി തുടിച്ചു
ഒരു മീനിന്റെ ലാഘവത്തോടെ നമുക്ക് മുങ്ങാകുഴിയിടാം
നീ കൂടെയുണ്ടെങ്കിൽ മരണത്തിൽ പോലും
ഞാൻ നിന്റെ സംഗീതം ആസ്വദിക്കും...
അവിടെ പോലും പ്രണയത്തിന്റെ നനുത്ത കരങ്ങളാൽ
ഞാൻ നിന്നെ വലിഞ്ഞു  മുറുക്കും...
അവസാനം ഒരു സംഗീതം പോലെ
തിരമാലകളുടെ താളത്തിൽ നമ്മൾ അലിഞ്ഞു ചേരും...
യുഗങ്ങളോളം പ്രണയത്തിന്റെ താളമായി
കടൽ കരഞ്ഞു കൊണ്ടേ ഇരിക്കും...
കടൽ കരയിൽ  ചിത്രം വരച്ചു രസിക്കുന്ന
കുട്ടിയുടെ ചെവികളിൽ
പ്രണയത്തിന്റെ സുന്ദര ഗീതം മുഴങ്ങുകയും
വീണ്ടും പ്രണയവും പൂക്കളും പിന്നെ ഞാനും
നിന്റെ കൂടെ ഉയര്ന്നു വരികയും ചെയ്യും...
എം ജി മല്ലിക



വിരഹം

ഒരു വാക്ക് പറയാതെയിരുളിന്റെ നിഴൽ പോലെ എവിടേക്ക് നീ മറഞ്ഞു...
എന്റെ ഹൃദയം തകര്ന്നു പോകുന്നു...
അറിയാത്തോരഭയമായ് കുടിയേറി വന്ന നീയകലേക്ക് പോയ്‌ മറഞ്ഞു...
ഞാനോരഭയം തിരക്കിയോടുന്നു...
അരികെയെൻ ജീവനിൽ അമൃതും ചുരന്നു നീ അനുഭൂതിയയെന്നെ തഴുകി നില്ക്കെ...
തരളമാമാലസ്യമെന്നെ  പോതിയവേ മായപൊൽ നീയെങ്ങൊ മഞ്ഞു പോയി...
എന്റെ സ്വപ്നവും നിന്നൊപ്പം കാണാതെയായ്
അകലെ നീ അവനിയിൽ അഴകിൻ പ്രതീകമായ്
ആകാശത്തോളം പറന്നു പൊങ്ങി...
അതിരറ്റ മോഹതിനവസാന വാക്കായി
മണ്ണിൽ പുനര്ന്നു ഞാൻ വീണു പോയി...
എന്റെ മോഹങ്ങൾ കാവലായി കാത്തിരുന്നു...
എം ജി മല്ലിക



സ്നേഹം

അവന്റെ കണ്ണുകളിൽ അവൾ അവളെ  കണ്ടു. 
ആയിരം മുഖങ്ങളിൽ ഒന്നായി ഒരു പൊട്ടായി...
അവൾ ആ കണ്ണിൽ നിന്നും ഓരോ മുഖങ്ങളും എടുത്തു മാറ്റി..
അവസാനം ആശ്വാസത്തോടെ സൂക്ഷിച്ചു നോക്കി...
അതെവിടെ...തെളിഞ്ഞു നിന്ന തന്റെ മുഖം?
അവിടം ശൂന്യമായിരുന്നു...
എം ജി മല്ലിക

അതെ സുഹൃത്തേ

നീയൊരു തീജ്വാല പോൽ എന്നിലേക്ക്‌ കത്തിപടരുന്നു...
എന്റെ മജ്ജയിലും മാംസത്തിലും നിന്റെ സാന്നിധ്യം അറിയുന്നു...
ഹൃദയമിടിപ്പിന്റെ താളം പോലും നിന്റെ പേരായി മാറുന്നു...
എന്റെ ചിന്തകളിൽ, സ്വപ്നങ്ങളിൽ എല്ലാം നീ മാത്രം നിറഞ്ഞു നില്ക്കുന്നു...
അതെ സുഹൃത്തേ അതാണ്‌ പ്രണയം...
ഇന്ന് ഞാൻ കാണുന്നത് ശൂന്യതയാണ്
എങ്ങും കുത്തുന്ന ഇരുട്ട്...
തണുത്തുറഞ്ഞ സിരകളിൽ,  ചിന്തകളിൽ...
ചിത്തൽ പുറ്റുകൾ പെരുകുന്നു...
ഹൃദയമിടിപ്പിൽ മരണത്തിന്റെ മണിനാദം...
ശവപ്പറമ്പിലെ  ഏകാന്തത...പ്രപഞ്ചത്തിന്റെ
അഗാധതയോളം പോന്ന ശൂന്യത...
അതെ സുഹൃത്തേ ഇതാണ് നഷ്ടപ്രണയം...
എം ജി മല്ലിക

കച്ചവടം

പണ്ട് ഞാൻ നിന്റെ സ്വപനങ്ങളുടെ
മൊത്ത വില്പ്പനക്കാരിയെന്നു അഹങ്കരിച്ചിരുന്നു...
പിന്നീട് മറ്റു കടക്കാർ വന്നു എന്റെ ഓഹരി കയ്യടക്കിയപ്പോൾ
ഞാൻ നിന്നോട് പരാതി പെട്ടു...
ഓരോ പരാതിയും നിന്നെ മറ്റു കടക്കാരുമായി  അടുപ്പിച്ചു...
അവസാനം ഞാൻ ചരക്കില്ലാത്ത കച്ചവടക്കാരിയായി...
നീ വിറ്റ  സ്വപ്നങ്ങളൊക്കെയും എന്നില്നിന്നും കടമെടുതതായിരുന്നു എന്ന്
 തിരിച്ചറിഞ്ഞപ്പോഴേക്കും എന്റെ കട മുഴുവൻ പഴകി ദ്രവിച്ചിരുന്നു....

Monday, October 14, 2013

ഭാരം.

എന്താണ് എന്റെ പുറത്തിത്ര ഭാരം... കാതങ്ങൾ താണ്ടി കഴിഞ്ഞപ്പോഴാണ് സംശയം തോന്നിയത്...യാത്ര തുടങ്ങുമ്പോൾ ചെറിയ ഒരു സഞ്ചി മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ...പുറത്തെ സഞ്ചി വളര്ന്നു നാട് ഓടിയാൻ തുടങ്ങിയിരിക്കുന്നു. എവിടെയെങ്കിലും ഇറക്കി വയ്ക്കാമെന്ന് വിചാരിച്ചാൽ ഇറക്കാൻ കഴിയുന്നില്ല...അടുത്തെങ്ങും ആരും ഇല്ല. സഞ്ചിയുടെ വലുപ്പം കാരണം ആരെയും അടുത്തേക്ക് വിളിക്കാൻ കഴിയുന്നുമില്ല. ഇതൊരു പോല്ലപ്പല്ലെനു വിചാരിച്ചു ചുറ്റും നോക്കിയപ്പോൾ...എന്റ്മ്പോ! എല്ലാരും എടുത്തൽ പൊന്താത്ത ഭാരവും പേറി എങ്ങി വലിഞ്ഞു നടക്കുന്നു. ചിലര് ഇഴയുന്നു...അപ്പോഴാണ്‌ ഉള്ളില നിന്നും ഒരു ചിന്ത പുറത്തു കടന്നു വട്ടം ചുറ്റി പിടിച്ചത്. സഞ്ചി തുറന്നു നോക്കാം...വേണ്ടാത്തത് കളഞ്ഞിട്ടു വേണ്ടത് മാത്രം എടുത്താലെന്താ? അടുത്തുള്ള ആളോട് കഴിയുന്നത്ര ഉച്ചത്തിൽ അടക്കം പറഞ്ഞു. അമ്മോ...അത് പാടില്ല...എല്ലാരും വലിക്കുമ്പോ നമുക്ക് മാത്രമെന്താ പ്രശ്നം? അയാള് എങ്ങി വലിഞ്ഞു നടക്കാൻ തുടങ്ങി.. എന്ത് വന്നാലും വേണ്ടില്ല ഈ ഭാരം തുറന്നു നോക്കിയ്കിട്ടു തന്നെ കാര്യം...രണ്ടു കല്പ്പിച്ചു തുറന്നു...ഒന്നിന് ഉള്ളില മറ്റൊരു കെട്ട്...അവസാനം ഉള്ലിം തൊലി കളഞ്ഞത് പോലെ എന്റെ കനം കുറഞ്ഞ സഞ്ചിക്ക് ചുറ്റും പൊതിഞ്ഞു വച്ച പഴഞ്ഞൻ തുണികൾ...അവ വളിചെരിഞ്ഞപോൾ എന്താ ഒരു സുഖം... .മറ്റുള്ളവരുടെ അടക്കം പറച്ചിൽ കേള്ക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുപാടി ഞാൻ ഏറെ വഴിയിലൂടെ കൈ വീശി മൂളിപാടും പാടി നടന്നു....
മല്ലിക എം ജി

Sunday, October 13, 2013

.ആമകൾ

പുറംതോടിൽ സുരക്ഷിതരായിരുന്നു ആമകൾ
ഒരായിരം ആമകൾക്കൊരു തോട്...
ഒരുതോടിനുള്ളിലെ ആയിരം ആമകളും
തങ്ങളുടെ ദുർബല ശരീരം തടവി നക്കി വെളുപ്പിച്ചു
കെട്ടിപ്പിടിച്ചു പുണർന്നു, രതിയിലമർന്നു,
മൃതിയിലകന്നു, ആർത്തു   കരഞ്ഞു..
പൊട്ടിച്ചിരിച്ചു, കഴിയവേ...
ചിലവയ്ക്ക് കൂടുവിട്ടു പോകണമെന്ന തോന്നൽ
തോടിന്റെ വിടവിലൂടെ പുറത്തിറങ്ങിയവ
പുറത്തെ കുളിരിലും വെയിലിലും
കൂട്ടിലേക്ക് തിരിച്ചു കയറാൻ മടിച്ചു
സ്വയം കൂട് നിർമ്മിച്ചു
ഒറ്റക്കായി താമസം...
പുറത്തിറങ്ങിയവർ തിരിച്ച് എത്താത്തതിനാൽ
ഉള്ളിലുള്ളവ പുറത്തെത്താൻ തിടുക്കപ്പെട്ടു.
പുറത്തെത്തിയവരാകട്ടെ
മുൻപേ ഇറങ്ങിയവരെ കാണാതെ
തങ്ങൾക്കു ചുറ്റും പുറച്ചട്ടകൾ തീരത്ത്
ഒറ്റക്കായി താമസം...
പുറച്ചട്ടകൾ വച്ചുള്ള ഇണ ചേരലിൽ
ഹൃദയം ഭിത്തികളിൽ തട്ടി മാറി നിന്നു...
പുതിയ തലമുറ ഭിത്തികളുള്ള ഹൃദയവുമായി പുറത്തെത്തി...
ഒന്നിച്ചൊരു കൂട്ടിനുള്ളിൽ എങ്ങനെയെങ്കിലും
എത്തണമെന്ന് കരുതുമ്പോഴും
തന്റെ കൂട് പൊട്ടിക്കാൻ കഴിയാതെ
കൂടിനുള്ളിൽ ഒറ്റപ്പെട്ടു
അരക്ഷിടരായി ഒരായിരം ആമകളും
ഒരായിരം ആമതോടുകളും
തങ്ങളുടെ ഒറ്റ തോട് സ്വപനം കണ്ടു
ഒറ്റയ്ക്ക് തിന്നു കുടിച്ചു 
ചീർത്തു തടിച്ചു
കാൻസർ വന്നു മരിച്ചു
എം ജി മല്ലിക

പ്രണയം

ഞാൻ പറഞ്ഞു "നമുക്ക് സംസാരിക്കാം ...ആകാശത്തെ കുറിച്ച്..പറവകളെ കുറിച്ച് ..കവിതകളെ കുറിച്ച് മഴയെ കുറിച്ച് മലയെ കുറിച്ച്" അവൻ പറഞ്ഞു "ശരി"
എനിക്ക് സന്തോഷം തോന്നി...ഞങ്ങൾ നടക്കാനിറങ്ങി. ഞാൻ വാ തോരാതെ സംസാരിച്ചു. അവൻ വെറുതെ മൂളുക മാത്രം ചെയ്തു.
"നിനക്കെന്തു പറ്റീ" ഞാൻ ചോദിച്ചു. അവൻ ആവിയിട്ടു.ഞാൻ പറഞ്ഞു "നമുക്ക് മടങ്ങി പോകാം". നജങ്ങൾ തിരിച്ചു ഞങ്ങളുടെ മുറിയിലെത്തി. എനിക്ക് നിരാശ തോന്നി. അവൻ പറഞ്ഞു "നമുക്ക് ലൈറ്റ് അണക്കാം". ഞാൻ ഒന്നും മിണ്ടിയില്ല. അവൻ ലൈറ്റ് അണച്ചു. കിടക്കയിൽ മറിഞ്ഞു. ഞാനുമൊരു മാംസപിണ്ഡം പോലെ കിടക്കയിൽ കിടന്നുരുണ്ടു. എനിക്ക് ദു:ഖം തോന്നി. ഞാൻ കണ്ണുകളിറുക്കി അടച്ചു സ്വപ്നം കാണാൻ ശ്രമിച്ചു. മലകൾക്കും പുഴകൾക്കും പകരം കോമരക്കരന്റെ രൂപം എന്റെ മുന്നില് ഉറഞ്ഞു തുള്ളി. സൂക്ഷിച്ചു ശ്രദ്ധിച്ചപ്പോൾ കൊമാരക്കാരന് അവന്റെ മുഖച്ഛായ കണ്ടു ഞാൻ പൊട്ടിക്കരഞ്ഞു. 'കലാപരിപാടികൾ കഴിഞ്ഞു ഉറക്കത്തിലേക്കു വഴുതി വീണ അവന്റെ കൂര്ക്കം വലിയിൽ എന്റെ കരച്ചില അലിഞ്ഞലിഞ്ഞു ഇല്ലാതാവുന്നത് ഞാൻ വേദനയോടെ അറിഞ്ഞു.
എം ജി മല്ലിക

വേരു തേടുന്നവർ


കടുത്ത വേനലിലായിരുന്നു ഞാൻ മുള പൊട്ടിയത്
ഉണങ്ങി വരണ്ട മണ്ണിലും സ്നേഹനീർ പൊഴിച്ചുകൊണ്ടെൻ
അമ്മമരം കാവലിരുന്നു
നനുത്ത ചില്ലകളാൽ എന്നെ വീശി
ആർദ്രമായ മനസ്സുമായവൾ എന്നെ പുല്കി
ഇലകൾ കുളിരായ് പെയ്തു
വേരുകൾ വളം തേടി, വെള്ളം തേടി
വരമ്പുകളില്ലാതെ യാത്രയായി
വെയിലിലും മഴയിലും ചില്ലകളിൽ ചിരിയോളിപ്പിച്ചു
ഞാൻ യുവതിയായി
അയൽ തൊടികളിൽ നിന്നും
പൂക്കാറായ ചെടികൾ
ലോറിയിൽ കയറി പോകുന്നതും
വേരറ്റു ചില്ലകളുണങ്ങി മടങ്ങിയെത്തുന്നതും
പതിവായിരുന്നു
ഒരു ദിവസം
ഒരു മനോഹര വാഹനത്തിൽ അവരെത്തി
കണ്ട പാടെ ബോധിച്ചു
ചില്ലകളിൽ നാനമോളിപ്പിച്ച
എന്റെ കണ്ണുകളിൽ നോക്കിയവർ വിലപേശി
അവസാനം...
എന്റെ അടിവേരുകൾ പിഴുതു മാറ്റി ലോറിയിൽ കയറ്റി
എവിടെയോ കൊണ്ട് പോയവർ
പുന:പ്രതിഷ്ടിച്ചു...
എന്റെ അടിവേരുകൾ അറുത്തു മാറ്റപ്പെട്ടിരുന്നു
ചില്ലകളുടെ ചിരി മാഞ്ഞു
തിളച്ച വെള്ളത്തിൽ പോള്ളിയുരുകുന്ന
വേരുകളുടെ വേദന ഞാൻ അറിഞ്ഞു
നീര് തേടി പോകാൻ കഴിയാതെ
വേരുകൾക്ക് ചുറ്റും അതിർത്തി പണിതിരുന്നു
ചില്ലകൾ വെള്ളവും വളവും കിട്ടാതെ
ഉണങ്ങാൻ തുടങ്ങി
വിടരാൻ വെമ്പി നിന്ന മൊട്ടുകളെ
അകാലത്തിൽ വിരിയിച്ചു
ഞാനറിയാതെ എന്റെ കാമ്പറിയാതെ
എന്നിൽ കായകൾ വിടർന്നു
ഏതു കാറ്റിലും മറിഞ്ഞു വീഴാൻ പാകത്തിൽ
വേരുകൾ മണ്ണില്ലാതെ കെട്ടു പിണഞ്ഞു കിടന്നു
കാലം കഴിയവേ വേരുകളുടെ അറുത്തു മാറ്റിയ അഗ്രത്തിൽ
തഴമ്പുകൾ വീണു...
സിമന്റ്‌ ഭിത്തിയിൽ
വിള്ളലുകൾ സൃഷ്ട്ടിച്ചുവേരുകൾ പുറത്തു കടന്നു
പുറത്തെ ദാഹജലത്തിൽ അവയിൽ പുതു ജീവന വച്ചു
ഇടം തേടിയുള്ള യാത്രയിൽ എന്റെ കാമ്പിൽ സ്പന്ദനം തീർത്ത
അയൽ തൊടിയിലെ മരത്തിന്റെ വേരുകളിൽ ഞാൻ അഭയം തേടി
എന്റെ ചില്ലകളിൽ വീണ്ടും ഇലകൾ മുളച്ചു
അകക്കാമ്പിൽ നിന്നും മൊട്ടുകൾ പുറത്തേക്കു വന്നു
മൊട്ടു കുത്തിത്തുറക്കാൻ വന്ന ഉടമയോട് ഞാൻ ആദ്യമായി
അരുതെന്ന് പറഞ്ഞു...
തന്റെ തൊടിയില തൻ വാങ്ങി വച്ച മരത്തിന്റെ മൊട്ടുകൾ തന്റെതാണെന്നയാൾ
ദാർഷ്ട്യം പറഞ്ഞു
അയാൾ കാണാതെ ഞാനെന്റെ മൊട്ടുകളെ
എന്റെ ചങ്ങാതിയുടെ വേരുകളിൽ സമർപ്പിച്ചു
സ്വാഭാവികമായി മൊട്ടുകൾ തുറക്കുന്നതിന്റെ
നിർവൃതി ഞാൻ അറിയാതെ നുണയാൻ തുടങ്ങി...
എന്റെ ഇലകൾക്ക് മാർദ്ധവംവച്ചു
ചില്ലകളിൽ നാണം തുടിച്ചു..
ഒരു ദിവസം എന്റെ ചങ്ങാതിയെ ഒരു കൂട്ടം
മരം വെട്ടുകാർ വെട്ടിമുറിക്കുന്നതും
എന്റെ വേരുകളിൽ രക്തം പടരുന്നതും കണ്ട ഞാൻ ബോധ രഹിതയായി നിലം പതിച്ചു ...
അവസാനം കമ്പില്ലാതെ..വേരില്ലാതെ...ചില്ലകളില്ലാതെ
വിറകു വെട്ടുകാരന്റെ മുന്നിൽ ഞാൻ വിറങ്ങലിച്ചു കിടന്നു...
മല്ലിക എം ജി

പുകഞ്ഞ കൊള്ളി പുറത്ത്

അടുപ്പിൻ പുകഞ്ഞു കിടക്കുകയായിരുന്നു
ആ വിറകു കൊള്ളി
പുകഞ്ഞ കൊള്ളി പുറത്ത്.....
പുറത്തെടുത്തപ്പോൾ ആളി കത്താൻ തുടങ്ങി
പിന്നെ അടുപ്പിൽ വയ്ക്കാനായി തിടുക്കം
പുറത്താളുന്ന കൊള്ളിയെന്തേ
അകത്തു പുകയുന്നു എന്നായി ചിന്ത
അകത്താളുന്നവയെ പുറത്തെടുത്തപ്പോൾ
ചാരം മാത്രം ബാക്കി
ചില കൊള്ളികൾ അങ്ങനെയാണ്
പുറത്തെ കത്തൂ...
അടുപ്പിന്റെ അസ്വാതന്ത്ര്യത്തിൽ
അവ പുകഞ്ഞു കൊണ്ടേ ഇരിക്കും....
മല്ലിക എം ജി

Friday, October 11, 2013

ചിതറിയ ചിന്ത

ഉറക്കം നഷട്ടപെട്ടവർക്ക് സ്വപ്നം ഉറക്കത്തെ കുറിച്ചാവും...പക്ഷെ ഉറങ്ങുന്നവൻ ഉണര്ന്നിരിക്കുന്നതിനെ കുറിച്ച് സ്വപ്നം കാണും. സ്വപ്നം കാണാനുള്ള കഴിവില്ലായിരുന്നെങ്കിൽ എത്ര വിരസമാകുമായിരുന്നു ജീവിതം...എല്ലാവരും ഒരു പോലെ ആയിരുന്നെങ്കിൽ എന്ത് കഷ്ടമാകുമായിരുന്നു ജീവിതം...സ്ത്രീയും പുരുഷനും ഇല്ലാതെ മനുഷ്യനെന്ന ഒരു ജീവി മാത്രമായിരുന്നെങ്കിൽ ആളുകള് ജനിക്കുമ്പോൾ തന്നെ ആത്മഹത്യ ചെയ്തേനെ...ഈ വ്യത്യസ്തതയാണ് സത്യത്തിൽ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്...
എം ജി മല്ലിക

കുറ്റം

അവനൊന്നും മനസ്സിലായില്ല. കുറ്റം സശയാതീതമായി തെളിയിക്കപെട്ടെന്നും പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നുമുള്ള ചോദ്യം അവനു മനസ്സിലായെ ഇല്ല. എന്ത് തെറ്റാണ് തനിക്കു പറ്റിയതെന്നു എത്ര ആലോചിച്ചിട്ടും അവനൊരു എത്തും പിടിയും കിട്ടിയില്ല. താൻ ഒരു പെണ്‍ കുട്ടിയെ ബലാത്സംഗം ചെയ്തു എന്നത് ശരിയാണ്. അവൾ കിടന്നു പിടഞ്ഞപ്പോൾ താൻ കരച്ചിൽ കേൾക്കാതിരിക്കാൻ മുഖം പോത്തിയതും ശരിയാനു . പക്ഷെ അതിൽ എന്താണ് ഇത്ര തെറ്റെന്നു മനസ്സിലാകുന്നില്ല. പണ്ട് കുഞ്ഞായിരുന്നപ്പോൾ അങ്ങേതിലെ രാമൻ മാസ്റ്റർ മൊത്തം പുതപ്പിട്ടു മൂടി തന്റെ തടിയൻ ശരീരം തന്റെ മേൽ കയറ്റി വച്ചപ്പോൾ താൻ എത്ര പ്രാവശ്യം അയാളോട് പറഞ്ഞു എനിക്ക് ശ്വാസം മുട്ടുന്നു എന്ന്. അതിനു കിട്ടിയ ശിക്ഷ അമ്മയുടെ തല്ലായിരുന്നില്ലേ?. ഞാൻ കുരുത്തക്കേട്‌ കാട്ടീന്നല്ലേ അമ്മ പറഞ്ഞത്. ഞാൻ മാഷുടെ അടുത്ത് പോകില്ല എന്ന് പറഞ്ഞതിനല്ലേ ചെമ്പരുത്തി വടി കൊണ്ട് അമ്മ അടിച്ചത്. സാറിന്റെ ഭാര്യാ തരുന്ന പാൽ കഞ്ഞി കുടിച്ചു മാഷിന്റെ റൂമിൽ ചെന്ന് തിരികെ നടക്കുമ്പോൾ താൻ എന്നും കരുതിയത്‌...പാൽ കഞ്ഞി കുടിച്ചത് ഞാൻ..പക്ഷെ എന്ത് കൊണ്ടാണ് മാഷ് പാൽ മൂത്രമോഴിച്ചത്?. എനിക്കെന്താ അതില്ലാത്തത്. തുടയിൽ പറ്റിയ കൊഴുത്ത ദ്രാവകവും കുടിച്ച പാൽ കഞ്ഞിയും തമ്മിലുള്ള വ്യത്യാസം താൻ അറിഞ്ഞത് മുതിർന്നപൊഴല്ലെ?. മാഷ് ചെയ്തത് തന്നെയല്ലേ ഞാൻ ചെയ്തത്? പിന്നെന്താ എനിക്ക് തെറ്റ് പറ്റീന് ഇവർ പറയുന്നത്? വിധി കഴിഞ്ഞു പോലീസ് പ്രതിയെ തിരികെ കൊണ്ട് പോകുമ്പോൾ ആഹ്ലാദം പങ്കിടുന്നതിൽ രാമൻ മാഷും അവിടെ ഉണ്ടായിരുന്നു. അമ്മയെന്താ ഇത്തവണ തന്നെ തള്ളി പറഞ്ഞതെന്ന് അവനു എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. രാമൻ മാസ്റ്റർ ചെയ്‌താൽ അത് തന്റെ കുറ്റം...താൻ ചെയ്താലും തന്റെ കുറ്റം. രാമൻ മസ്റെർക്ക് ശേഷം എത്ര പുരുഷന്റെ, സ്ത്രീയുടെ ആരും പുറത്തു കാണാത്ത മുഖങ്ങള താൻ കണ്ടു എന്ന് അവൻ അഭിമാനത്തോടെ ഓർത്തു. ജയിലിന്റെ പടി കടന്നു പോകുന്ന അവനു ഒരു ധീര യോദ്ധാവിന്റെ മുഖഭാവമായിരുന്നു എന്ന് പിറ്റേ ദിവസത്തെ പത്രം റിപ്പോർട്ട്‌ ചെയ്തു.
എം ജി മല്ലിക