എന്റെ തടാകത്തിലെ മീനുകൾ
എന്റെ തടാകത്തിൽ,
ഞാൻ വലയിട്ടു പിടിച്ച,
വലയിൽ പറ്റിപിടിച്ച
മീനുകൾ നിറഞ്ഞു കവിഞ്ഞു...
വന്നിടത്തേക്കു തിരിച്ചു പോകാൻ
ഒരുപാട് തവണ ഞാൻ അവയോടു പറഞ്ഞു...
എന്നിട്ടും...
എന്റെ വലയിൽ ഞാനറിയാതെ...
മീനുകൾ പറ്റിപിടിച്ചു കൊണ്ടിരുന്നു...
ഒടുവിൽ സഹി കേട്ട്
വല ആഴക്കടലിൽ വലിച്ചെറിഞ്ഞു
പിന്നോട്ട് നോക്കാതെ ഞാൻ തടാകം ലക്ഷ്യമാക്കി നടന്നു...
ഏറെ കഴിഞ്ഞില്ല...
കാലുകൾക്ക് ഭാരം...വീണ്ടും മീനുകൾ...
അവ എന്റെ
കൈ കടിച്ചു
ചെവി കടിച്ചു...
ചുണ്ട് കടിച്ചു...
തിരിച്ചു പോകു...എന്നെ വെറുതെ വിടു
ഞാൻ അലറി...
അവ കൂട്ടത്തോടെ എന്റെ തടാകത്തിൽ
ഞാൻ അറിയാതെ പ്രവേശിച്ചു...
മുക്കുവർ എന്നെ പഴി പറഞ്ഞു...
നീയൊരാൾ...
കടലിലെ മീനിനെ മുഴുവൻ സ്വന്തമാക്കി
ഞങ്ങൾ വലയിട്ടു പിടിച്ചാൽ പോലും
ഇല്ലാത്ത തുളയിട്ടു അവ പുറത്തു പോകുന്നു...
നീ എറിയാത്ത, വീശാത്ത വലയിൽ അവ പറ്റി പിടിക്കുന്നു...
ഞാനിനി വല തൊടില്ല മീനിനെ പിടിക്കില്ല...
പറഞ്ഞു തീര്ന്നില്ലാ എന്റെ മുതുകിൽ ഭാരം..
ഞാനറിയാതെ എന്റെ കാലുകളെ നടത്തിച്ചു
വീണ്ടും മീനുകൾ തടാകത്തിലേക്ക് ചാടി ഇറങ്ങി...
തടാകത്തിൽ മുങ്ങി മരിക്കാം..
ഞാനതിലിറങ്ങി...
മീനുകൾ എന്നെ പൊന്തിച്ചു നിർത്തി...
മുതുകിൽ വീണ്ടും ഭാരം...
മീനുകൾ...
അവസാനം ഞാൻ എതിര്പ്പുകളെ മാറ്റി നിർത്തി
തടാകത്തിന്റെ വലുപ്പം കൂട്ടാൻ തുടങ്ങി...
കടലോളം വലുപ്പമുള്ള തടാകം...
ഇനിയെങ്കിലും
എനിക്കെന്റെ തടാകത്തിൽ മുങ്ങി മരിക്കാലോ....
എം ജി മല്ലിക
No comments:
Post a Comment