Wednesday, October 16, 2013

പ്രണയ ഗീതം

ആകാശത്തിന്റെ ഉയരങ്ങളിൽകണ്ണും നട്ട്
ഭൂമിയിൽ കാലൂന്നി അതിന്റെ ശക്തിയിൽ
മാനം മുട്ടെ നമുക്ക് പറന്നു നടക്കാം...
അരുവികളുടെ കളകളാരവം ശ്രവിച്ചു
മേഖക്കൂട്ടങ്ങളുടെ കിന്നാരത്തിൽ മുഴുകി
അനന്തതയിലേക്കുള്ള പ്രയാണം ആരംഭിക്കാം
കെട്ടുപാടുകളുടെ അലറ്ച്ചകളില്ലാതെ
കുതുവാക്കുകളുടെ ആരവമില്ലാത്ത
ഒരു ലോകത്തേക്ക്
കലയുടെ ചിറകിൽ, പ്രകൃതിയുടെ താളബോധത്തോടെ
നമുക്കുയര്ന്നു പോന്താം
നീയോപ്പമുണ്ടാകുമ്പോൾ എന്റെ ഹൃദയത്തിനു
ഒരു പക്ഷി തൂവലിന്റെ ഭാരം...
കഠിനമായ മുൾപരപ്പുകൾക്ക് പൂക്കളുടെ മൃദുത്വം
കത്തുന്ന വയിലിനു പൂനിലാവിന്റെ  കുളിർമ..
ആകാശതിന്റെ അനന്ത വിഹായസിൽ
ആരോടും പറയാതെ പരിഭവമില്ലാതെ
 ഞാനും നീയും ഹൃദയങ്ങൾ കോർത്ത്‌
ഒഴുകുമ്പോൾ ദേവകൾ അവരുടെ
സ്വതസിദ്ധമായ അസൂയയാൽ  നമ്മെ നോക്കും...
ആകാശ പറവകളിൽ നിന്നും
മണ്ണിലെ പുഴുക്കലായ് മാറാൻ
കാലം നമ്മെ കാത്തു നിൽക്കുമ്പോൾ
കടലിന്റെ ഓളപ്പരപ്പുകളിൽ നീന്തി തുടിച്ചു
ഒരു മീനിന്റെ ലാഘവത്തോടെ നമുക്ക് മുങ്ങാകുഴിയിടാം
നീ കൂടെയുണ്ടെങ്കിൽ മരണത്തിൽ പോലും
ഞാൻ നിന്റെ സംഗീതം ആസ്വദിക്കും...
അവിടെ പോലും പ്രണയത്തിന്റെ നനുത്ത കരങ്ങളാൽ
ഞാൻ നിന്നെ വലിഞ്ഞു  മുറുക്കും...
അവസാനം ഒരു സംഗീതം പോലെ
തിരമാലകളുടെ താളത്തിൽ നമ്മൾ അലിഞ്ഞു ചേരും...
യുഗങ്ങളോളം പ്രണയത്തിന്റെ താളമായി
കടൽ കരഞ്ഞു കൊണ്ടേ ഇരിക്കും...
കടൽ കരയിൽ  ചിത്രം വരച്ചു രസിക്കുന്ന
കുട്ടിയുടെ ചെവികളിൽ
പ്രണയത്തിന്റെ സുന്ദര ഗീതം മുഴങ്ങുകയും
വീണ്ടും പ്രണയവും പൂക്കളും പിന്നെ ഞാനും
നിന്റെ കൂടെ ഉയര്ന്നു വരികയും ചെയ്യും...
എം ജി മല്ലിക



No comments:

Post a Comment