Wednesday, June 4, 2014

നിനവുകൾ

നിനവുകൾ .....

ചിതറി തെറിച്ചു
കൊണ്ടൊരു നിമിഷത്തിന്റെ
ജീവിതം പോലും
മധുരിതമാക്കുമീ
നീര്ക്കുമിളക്കുള്ള
ശാന്തതയെങ്കിലും
കലുഷിതമാകുമെൻ
മനതാരിലിത്തിരി
പകരേണമേന്നെ
നിനയ്ക്കുന്നു ഞാനെന്നും .....

ചുടല പറമ്പിലെക്കടിവച്ചു നീങ്ങുമീ
വ്യർത്ഥമോഹങ്ങൾ
പടുത്ത നിഴലുകൾ
ഹൃദയത്തിൻ ഭിത്തിയിൽ
വിരിയിച്ച ചിന്തകൾ
കോപാഗ്നിയായി ജ്വലിച്ചു
പരസ്പരം കലഹിച്ചു
മണ്ണിലെ ഹരിത നാളങ്ങളിൽ
അഗ്നി വർഷിച്ചു
ശാന്തി തൻ ഓർമ്മകൾ
പോലുമശാന്തിയായ്
മാറ്റി മറിയ്ക്കുമീ
നാടക വേദിയിൽ
ഒരു നെടു വീർപ്പിന്റെ
ശാന്തതയെങ്കിലും
തളരുമീ ഉടലിനെ
തഴുകെണമെന്നു
നിനയ്ക്കുന്നു ഞാനെന്നും...

ആരോ വിരൽ തൊട്ടുണർത്തിയ
പൂവിനെ മോഹ വലയത്തിലാക്കി
തനിയ്ക്കായി വേലികൾ കെട്ടി പടുക്കും
മനുഷ്യന്റെ സ്വാർത്ഥ
കർമ്മങ്ങൾക്ക് സാക്ഷിയായീടവേ
കത്തികരിഞ്ഞ ചിറകുമായ് പക്ഷികൾ
കാലത്തിൻ സങ്കല്പ്പ ലോകത്തിൽ
ഉണരാത്ത കണ്ണുമായ്
ആഹ്ലാദ ചിത്തരായ്
വിണ്ണിന്റെ സ്വാന്തന
വർണ്ണ മോഹങ്ങളിൽ
തേടി അലയുമീ
ശാന്തത എന്നിലും
നിറയേണമെന്നെ
നിനക്കുന്നു ഞാനെന്നും..

അഴലിന്നഗാധമാം
വാരിധി തന്നിലായുയരുമോരായിരം
തിരമാലക്കുള്ളിലായ്
ഉയരുന്ന തേങ്ങലിൻ
ഒടുവിലായ് പടരുമീ
അര നിമിഷത്തിന്റെ
ശാന്തതയെങ്കിലും
നിറയെനമെന്നെ
നിനക്കുന്നു ഞാനെന്നും...

ഓർമ്മകൽക്കപ്പുറത്തേതോ
കിനാവിലായ് അലിഞ്ഞകലുന്നതാം
ജന്മങ്ങൾ തന്നുടെ
അവസാന ശ്വാസത്തിലലിയും
നെടു വീര്പ്പിലുയരുന്ന ശാന്തത
തകരുമെൻ ഹൃദയത്തിൽ
നിരയെണമെന്നെ
നിനക്കുന്നു ഞാനെന്നും...

കാഴ്ച മറക്കുമീ
വേഴ്ചയുടെ
നാളുകളിൽ
ആർത്തിരമ്പീടും
കലര്പ്പുള്ള
പൈതൃകം
വേനലിൻ മഴകൊണ്ട്‌
നീരാവിയായ്
പടര്ന്നു പരിശുദ്ധി നേടി
പുതു മണ്ണിലേക്ക് നിപതിക്കും
നേരമീ ഉയരുന്ന മണ്ണിന്റെ ചുടു ശ്വാസ
ഗന്ധതിൻ ശാന്തത എങ്കിലും
നിറയേണമെന്നെ
നിനക്കുന്നു ഞാനെന്നും...

എം ജി മല്ലിക