Saturday, December 28, 2013

പുതു വര്ഷ ആശംസകൾ

ഈ ജീവിതത്തിൽ നമ്മുടെ ലോകം നമ്മുടെ ജനനത്തോടെ ആരംഭിക്കുകയും മരണത്തോടെ അവസാനികുകയും ചെയ്യും...പക്ഷെ നമ്മെ പോലെ ഇനിയും ഒരു പാട് പേര് വരാനും ജീവിക്കാനുമുള്ള ഇവിടം വൃത്തികേടാക്കി പോകാതെ അത് വൃത്തിയാക്കി വക്കാനുള്ള ഉത്തരവാദിത്വം മാത്രം നാം ഏറ്റെടുക്കണം...നമുക്ക് ഈ ഇടവഴിയിലെ വൃത്തികെട് സ്വയം നന്നാക്കാം..മറ്റുള്ളവരിലേക്ക് വിരൽ ചൂണ്ടുന്നതിൻ മുൻപ് തന്നിലേക്ക് തിരിയുന്ന മൂന്നു വിരലുകളെ കാണാം...

അമ്മയുടെ ഒക്കത്തിരുന്നു കരയുന്ന കുഞ്ഞുങ്ങൾ ആയി സ്വയം ഒന്ന് ഓര്ത് നോക്കുക..ആ അമ്മയെ എങ്ങനെയാണ് വെറും സ്വാർത്ഥയായും പെറ്റു കൂട്ടാനുള്ള യന്ത്രമായും കാണാൻ കഴിയുന്നത്‌?. സ്വന്തം ഭാര്യ മാത്രമാണ് പലരുടെയും മുന്പിലുള്ള സ്ത്രീ മാതൃകകൾ...സ്ത്രീയും പുരുഷനും ഇരകളാകുന്ന ഒരു വ്യവസ്ഥയിൽ അനുഭവങ്ങളുടെ തലമില്ലാതെ വളര്തപെടുന്നവർ ഒരിക്കലും മറ്റുള്ളവരെ മനസ്സിലാക്കാൻ ശ്രമിക്കരില്ലാത്തത് പോലെ ആണിലും പെണ്ണിലും ഉള്ള കാഴ്ചപാടുകൾ അവരിലെ വ്യത്യസ്തതകൾ ഇവയൊക്കെ ബന്ധങ്ങളെ സ്വാധീനിക്കാറുണ്ട്. നമ്മുടെ വിവാഹ വ്യവസ്ഥ തികച്ചും ജനാധിപത്യ വിരുധമെന്നതിനാൽ അവിടെ ആശയ സങ്കട്ടനങ്ങൾ പതിവാണ്...ആശയ വ്യത്യസ്തതകൾ ഉള്കൊല്ലാൻ കഴിയാതെ ഉള്ള വിവാഹങ്ങൾ വെറും അടിമ ഉടമ ബന്ധം മാത്രമാണ്..അവിടെ ജനാധിപത്യം കാണാൻ നോക്കിയാൽ കഴിയില്ല...അതുകൊണ്ട് നമ്മുടെ വീട്ടില് നിന്നും പുറത്തേക്കു ഒന്ന് കണ്ണോടിക്കുക...അവരെയും കാണാൻ ശ്രമിക്കുക.

പ്രസവിച്ചതിനാൽ മാത്രം ആരും അമ്മയാകില്ല..അങ്ങനെ അമ്മയുടെ വൽസല്യമില്ലതെ സ്നേഹ രാഹിത്യത്തിൽ വളര്ന്നു വന്ന എന്റെ സഹോദരങ്ങല്ക്ക് അവരുടെ മാതൃക അവരുടെ ജന്മ നല്കിയ അമ്മയാകാം...അവർ അങ്ങനെ ആയതു ഈ സമൂഹം അവരിൽ നല്കിയ ബോധ തലത്തിന്റെ സൃസ്ഥിയാകാം...സ്നേഹം നിഷേടിക്കപെടുന്നവന് അത് മറ്റുള്ളവന് നിഷേടികാനുള്ള പ്രവണതയാവും കൂടുക..പക്ഷെ തനിക്കു നഷടപെട്ടത്‌ മറ്റുള്ളവര്ക്ക് കൊടുക്കാൻ നമുക്ക് ശ്രമിക്കാം...സ്വയം നന്നാകാലോ...

നമ്മൾ ഇങ്ങനെ പരസ്പരം ബഹുമാനമില്ലതാവുന്നതിൽ കുറ്റ പെടുത്താൻ ഞാൻ ആളല്ല...കാരണം നമ്മൾ ഇപ്പോഴും പഠിപ്പിക്കുന്നത്‌ നന്മ കാണാനല്ല തിന്മ മാത്രം കാണാനാണ്..ഒരിക്കലും ഒരു വ്യക്തിയുടെയും ഗുണങ്ങൾ കാണാൻ കഴിയാതെ ദോഷം മാത്രം കാണാൻ ശീലിപ്പിച നമുടെ സമൂഹത്തിനു മുൻപിൽ നമുക്ക് നന്മയുടെ കഥയും വച്ചുകൂടെ?..ഇവിടെ ജീവിക്കുന്നവരും മരിച്ചവരുമായ ഓരോ മനുഷ്യന്റെയും സഹായവും അവരുടെ ഔദാര്യവും മാത്രമാണ് നമ്മുടെ ജീവിതം. ജീവിതത്തിൽ തിന്മ മാത്രം കാണാൻ കണ്ണ് തുറന്നു അത് മാത്രം കണ്ടു കണ്ണിൽ തിന്മ നിറച്ചിട്ട നമുക്ക് അതിനപ്പുറമുള്ള നന്മയിലേക്ക് കൂടി ഒന്ന് കണ്ണോടിക്കാം

ഞാൻ ഈ ടൈപ്പ് ചെയ്യുന്ന യന്ത്രം പോലും എത്രയോ സ്ത്രീ പുരുഷനമാരുടെ അദ്വാനമാനെന്നു മാത്രം ആലോചിച്ചാൽ മതി നമുക്ക് നമ്മുടെ കഴ്ച്ചപാടിനെ മാറ്റാൻ...അപ്പോൾ എന്റെ സുഹൃത്തുക്കൾ പറയുക അതിൽ ബഹുഭൂരിപക്ഷവും പുരുഷൻ മാര് ആണല്ലേ എന്നാവും..പക്ഷെ അപ്പോൾ ഞാൻ ഓര്ക്കുന്നത് എവിടെയോ ഒരു കുഞ്ഞിനെ പ്രസവിച്ചു സമൂഹത്തിനു എന്തെങ്കിലും കൊടുക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു വ്യക്തിയായി തീര്ക്കാൻ പാടുപെട്ട അയാളുടെ അമ്മയെയും അച്ചനെയും ആണ്. ഒരാളും സ്വയം ഭൂവല്ലലോ...

ഞാൻ എന്റെ ജീവിതത്തിൽ ഏറെ ബഹുമാനിക്കുകയും ഇഷ്ടപെടുകയും ചെയ്യുന്നത് പുരുഷൻ എന്റെ ഏട്ടനാണ്...അതിനു പ്രധാന കാരണം അദ്ദേഹം എന്റെ എട്ടനായത് കൊണ്ടല്ല അദ്ദേഹം എന്റെ സമൂഹത്തോട് ഇടപെടുന്നത് അതിലെ ഒരു കണ്ണി എന്നാ നിലക്കാണ് എന്നതിനാലാണ്. അതുപോലെ ഞാൻ എറ്റവും സ്നേഹിക്കുന്നതും ആദരിക്കുന്നതുമായ സ്ത്രീ എന്റെ അമ്മയാണ്... അത് വച്ച് ഞാൻ അമ്മ്ക്കായി കോവിലുകൾ പണിയില്ല..അമ്മ പറഞ്ഞത്‌ മുഴുവൻ അനുസരിക്കില്ല...പക്ഷെ അമ്മയെ ഞാൻ ബഹുമാനിക്കും സ്നേഹിക്കും. അമ്മയുടെ അടിമയായല്ല, ഒരു വ്യക്തിയായി. എന്നെ സ്നേഹവും ത്യാഗവും എന്തെന്ന് പഠിപ്പിച്ച ഗുരുവായി ഞാൻ അവരെ ബഹുമാനിക്കും...ആരും അറിയാതെ അറിയപ്പെടാതെ വടിയുടെ സഹായത്തൽ മാത്രം നടക്കാൻ കഴിയുന്ന എന്റെ അമ്മയുടെ ത്യാഗമാണ് എന്നിലെ ഓരോ ജീവ കണവും.

അച്ചൻ എന്നിൽ ഒരു പാട് സ്വാധീനിച്ചിട്ടില്ല...പക്ഷെ ഒരു പാവം മനുഷ്യന്റെ വിഹ്വലതകൾ... അയാളുടെ അധികാര ബോധവുമായി ബന്ധപെടുത്തി അദ്ദേഹത്തിന്റെ പ്രവര്തികളെ കാണാനും സ്നേഹിക്കാനും ഇന്ന് കഴിയുന്നുണ്ട്. ഓര്മ്മ വച്ച കാലം മുതൽ അസുഖക്കിടക്കയിൽ ഞാൻ കണ്ട എന്റെ അച്ചൻ..അന്ന് അകല്ച്ച്ചയും ഭയവുമായിരുന്നെങ്കിൽ...ഇന്ന് എനിക്ക് അദേഹത്തെ മനസിലാവും... ഞാൻ സ്നേഹിക്കുന്നു ..പക്ഷെ എന്റെ മാതൃകാ പുരുഷനായല്ല..ഒരു നിസ്സഹായനായ ഒരു പാവം മനുഷ്യനായി. എന്റെ മുന്നിലെ പല പുരുഷൻമാരും, അങ്ങനെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവരോടു വെറുപ്പ്‌ തോന്നിയിട്ടില്ല..അവരിലെ കാഴ്ചപാട് അവരിൽ തീര്ക്കുന്ന പ്രശ്നങ്ങളെ മനസ്സിലാക്കാൻ കഴിയാറുണ്ട്. പക്ഷെ നമ്മളെ അവര്ക്ക് മനസ്സിലാക്കാൻ കഴിയാത്തതിന് അവരെ കുറ്റം പറയുന്നതിൽ അർത്ഥമില്ലാലോ...

എനിക്കൊരിക്കലും സ്ത്രീ വിരോധിയോ പുരുഷ വിരോധിയോ ആകാൻ കഴിയില്ല..കാരണം നമ്മൾ ഒന്നാണ്...നമ്മളുടെ രക്തത്തിന്റെ നിറം മാത്രമല്ല ഒന്ന്...പുരുഷനുനം സ്ത്രീയും എന്നല്ല ലോകത്തെ എല്ലാ ജീവികളും ശ്വസിച്ചു പുറത്തേക്കു വിടുന്ന വായു മാത്രമേ എനിക്ക് ശ്വസിക്കാനുള്ളൂ ...അല്ലാതെ എനിക്ക് സ്വന്തമായി ഒരു വായുവില്ല...മണ്ണില്ല...ജീവനില്ല...ഏതോ കര്ഷകന്റെ വിയർപ്പാണ് എന്റെ ഭക്ഷണം...എന്നോ കരിഞ്ഞു തീർന്ന അമ്മമാരുടെ സ്നേഹമാണ് എന്റെ ജീവിതം....

സ്നേഹം നിഷേധിക്കപെട്ട വേദനിക്കുന്ന മനസ്സുമായി പിടയുന്ന എന്റെ ആണും പെണ്ണുമായ സഹോദരങ്ങളെ.. നിങ്ങൾ എന്നോട് ക്ഷമിക്കുക...ഞാൻ ഉൾപെട്ട
മനുഷ്യ കുലതിന്റെ തിന്മകളിൽ ഞാനും ഉത്തരവാദിയാണല്ലോ...അതുകൊണ്ട് നിങ്ങളെ വിഷമിപ്പിച്ച എല്ലാവര്ക്കും വേണ്ടി എനിക്കും നിങ്ങളോട് മാപ്പിരക്കാം...എന്നെ വേദനിപ്പിച്ചവർക്ക് കൂടി ആ ക്ഷമാപണം...കാരണം നിങ്ങൾ ഒരു വ്യക്തി എന്നാ നിലയിലല്ല..നിങ്ങളുടെ കാഴ്ച്ചപാടാണ് നിങ്ങളെ കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കുന്നതെന്ന് ഞാൻ തിരിച്ചറിയുന്നു...നമ്മൾ ഓരോരുത്തരും ഒരു കാഴ്ച്ചപാടാനെന്നും..അത് നമ്മൾ സ്വയം തിരഞ്ഞെടുക്കുന്നതല്ലെന്നും...നമ്മിൽ അടിചെല്പിക്കുന്നതാനെന്നും...അതിനെ തകര്ത് നമ്മുടെ സ്വയം കാഴ്ചപാടുകൾ രൂപീകരിക്കാൻ എല്ലാവര്ക്കും കരുതുണ്ടാവില്ലെന്നും ഞാൻ അറിയുന്നു...

തന്നിൽ നിന്ന് കൊണ്ട് തന്നിലെക്കൊടുങ്ങുന്ന എന്റെ സഹോദരങ്ങല്ക്കായി ഇത്രമാത്രം... നമ്മിൽ നിന്നും പ്രപഞ്ചത്തിലേക്ക് നോക്കാം നമുക്ക്..കാഴ്ച്ചകല്ക്ക് കുറെ കൂടി വ്യത്യസ്തതകൾ കാണാം...

...എല്ലാവര്ക്കു എന്റെ സ്നേഹം നിറഞ്ഞ പുതു വര്ഷ ആശംസകൾ....

എം ജി മല്ലിക

നീരു തേടും യാത്ര



സ്നേഹത്തിൻ
തെളിനീരു തേടി
നടക്കുന്ന യാത്രികരാണ്
നാം എല്ലാവരും...
കുന്നും മലയും
തുറന്നു നോക്കി നമ്മൾ
വെട്ടി പിടിച്ചു മഴക്കാലവും
മുറ്റം നിറയെ കലക്ക വെള്ളം കണ്ടു
തെറ്റിദ്ധരിച്ചു
നിറച്ചു പാത്രം...
തെളി നീര് വരുമൊരു
നീരുറവ
കാലത്തിൻ മറയിൽ
ഒളിച്ചിരിക്കെ...
ചന്തയിലോക്കെ തിരഞ്ഞു...
ചെളിവെള്ള മൂറ്റി കുടിച്ചു ...
പനിച്ചു ...
വിറച്ചു ...
കിതച്ചു ...
മരിച്ചു...
എം ജി മല്ലിക

Thursday, December 26, 2013

സ്ത്രീ

സ്നേഹത്തിനു
കാമമെന്നാനു പേരെന്ന്
ഞാൻ തിരിച്ചറിഞ്ഞത്
കാലമേറെ കഴിഞ്ഞാണ്...
സ്ത്രീയുടെ ലോകം
കിടപ്പറയിൽ നിന്നും
പട്ടടയിലേക്ക്‌ തുറക്കുന്ന
ഒരു ഗുഹയാനെന്നു
പഠിപ്പിക്കാൻ
ഒരു പാട് പേര്
പല വേഷത്തിൽ
പല രൂപത്തിൽ
ഉപദേശികളായി 
എന്നെ തേടി വന്നു...
എനിക്ക് വേണ്ടി
അവർ തുറന്നു തന്ന
ലോകത്തിൽ  സ്ത്രീക്ക്...
ചുണ്ടും മുലയും യോനിയും
മാത്രമേ ഉണ്ടായിരുന്നുള്ളൂ...
ഞാൻ പറഞ്ഞു...
എനിക്കൊരു തലയുണ്ട്...
എന്നിൽ തലചോറുണ്ട്
മനസ്സുണ്ട്...
ഞാൻ നിര്മ്മിച്ച ലോകത്തിൽ
ഇവയൊക്കെ ഉണ്ടായിരുന്നു. ..
പിന്നീട്..
എങ്ങനെയോ
എന്റെ തലച്ചോറും
മനസ്സും
ചിന്തയും
കഴിവും
കവിതയും
കഥയും
ഞാനറിയാതെ
അവർ മായ്ച്ചു കളഞ്ഞു
എന്റെ മുന്നിൽ കൂടി
മുലകളും
യോനികളും
കടുത്ത നിറങ്ങളിൽ
കിടപ്പറകൾ തേടി
അലയുമ്പോൾ...
ഞാൻ
കയറു പൊട്ടിയ പട്ടം
പോലെ
ആകാശത്തു 
അലഞ്ഞുകൊണ്ടേ ഇരുന്നു...
അവസാനം
ഈ മരച്ചില്ലയിൽ കുടുങ്ങി
ഈ മണൽ പരപ്പിൽ..
എം ജി മല്ലിക

Saturday, December 21, 2013

സ്വാതന്ത്യം



എന്റെ ആകാശം
എനിക്ക് തരൂ...
മലിനമാക്കാതെ
ഞാനത് സംരക്ഷിക്കും...
എന്റെ
കുളങ്ങളും
തോടുകളും
പുഴകളും...
എനിക്ക് തരൂ...
 അത് വരും
തലമുറയ്ക്ക് വേണ്ടി ഞാൻ
കാത്തു വക്കും...
എന്നെ എങ്കിലും എനിക്ക് തരൂ...
നിങ്ങൾക്ക് വേണ്ടി ഞാൻ
കവിതകളും കഥകളും
നിറഞ്ഞ ഉദ്യാനം
തിരികെ തരാം...
അല്ലെങ്കിൽ...
എനിക്ക് തിരിച്ചു നല്കാനാവുക...
ചോര വീണ
മണ്ണും
കണ്ണീരണിഞ്ഞ
പുഴകളും
വിതുമ്പുന്ന
ആകാശവും 
മാത്രമാവും...
മല്ലിക എം ജി

നിയോഗം



നിന്റെ ചിന്തയിൽ...
വിലകൊടുത്തു വാങ്ങാൽ കാത്തിരിക്കുന്ന
ഒരു പാവ മാത്രമാണ് ഞാൻ...
പക്ഷെ...
വിലമതിക്കാനാവാത്ത
മുത്തുകൾ കോർത്ത്‌ വച്ച
മനസ്സിനെ
വിലക്കെടുക്കാൻ
കഴിയില്ലെന്ന്
ബോധ്യപെടുതെണ്ടത്
എന്റെ നിയോഗമായിരുന്നു...
കാലം എന്നെ എല്പ്പിച്ച
നിയോഗം...
എം ജി മല്ലിക

Saturday, December 14, 2013

ചർച്ചകൾ facebook

ശരിക്കും പുരുഷൻ ആഗ്രഹിക്കുന്നത് സ്ത്രീകളുടെ ശരീരം ആണോ? ഒരു മൃഗത്തെ പോലെ ഇണ ചേർന്ന് കഴുകി പോകാൻ കഴിയുന്ന ഒന്നാണോ മനുഷ്യൻ ജീവിതത്തിൽ അന്വേഷിക്കുന്നത്...? എന്റെ അന്വേഷണത്തിൽ സഹായിക്കാൻ കഴിയുന്നവർ സത്യസ ന്ദമായി അഭിപ്രായം പറയണം...

അങ്ങനെ ആണെങ്കിൽ നമ്മുടെ ടെക്നോളജി ഉപയോഗിച്ച് സ്ത്രീയെ പോലെ തോന്നിക്കുന്ന പ്രതിമകൾ ഉണ്ടാക്കി സൗജന്യ നിരക്കിൽ പുരുഷൻ മാര്ക്ക് കൊടുത്താൽ പോരെ. പാവം ജീവനുള്ള സ്ത്രീകള് സുഖമായി ജീവിച്ചു പോവുകില്ലേ...

സ്ത്രീകള് എന്താണ് പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത്..? സാമ്പത്തിക നേട്ടം മാത്രമാണോ?

നമ്മളി പറയുന്ന കുടുംബങ്ങള്ക്ക് മനുഷ്യനെ കെട്ടിയിടാൻ കഴിയുമായിരുന്നെങ്കിൽ നാം ഇന്ന് കാണുന്ന പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നോ..?

എന്റെ പല പുരുഷ സുഹുര്തുക്കളും പറഞ്ഞിട്ടുണ്ട്. പല സ്ത്രീകളും പ്രത്യേകിച്ച് വിവാഹിതർ, ലൈംഗീക ആവ ശ്യങ്ങൽക്കു വേണ്ടി അവരെ വിളിച്ചിട്ടുണ്ട് എന്ന്...സത്യത്തിൽ അത് ശരി ആണോ?

എനിക്ക് എന്റെ കാര്യം പറയാൻ കഴിയും..എനിക്ക് പുരുഷനും സ്ത്രീയുമായി ഒരു പാട് സുഹൃത്തുക്കൾ ഉണ്ട്...പക്ഷെ അവരോടൊന്നും ശാരീരികമായ ആസക്തിയല്ല എനിക്ക് തോന്നിയിട്ടുള്ളത്.... മാനസികമായ ഒരടുപ്പം...ചേർന്ന് നിൽക്കുമ്പോൾ കിട്ടുന്ന ഒരു സുഖം..സുരക്ഷിതത്വം...അതിൽ ലൈന്ഗീകത വരുന്നില്ലേ എന്ന് ചോദിച്ചാൽ അതൊരിക്കലും പ്രഥമമായിരുന്നില്ല എന്ന് പറയാം.

അമൃതാനന്ദ മയി ആള്ക്കാരെ കെട്ടി പിടിച്ചാൽ അത് അമ്മയുടെ ആശ്ലേഷമാകുന്ന ഇവിടെ ഒരു മനുഷ്യന്റെ വേദനയിൽ ചേർത്ത് പിടിച്ചാൽ അതെങ്ങനെ അശ്ലീലമാകും.?

.എനിക്ക് പലരെയും ചേർത്ത് പിടിച്ചു സാന്ത്വനിപ്പിക്കനമെന്നു തോന്നിയിട്ടുണ്ട്...പക്ഷെ നിലവിൽ പൊതു സമൂഹത്തിനു എന്ത് കൊണ്ടാണ് പ്രസ്നമാകുന്നതെന്നു എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല...അതിൽ എന്താണ് തെറ്റ്?

അങ്ങനെ ചേർത്ത് നിരത്തി സ്നേഹത്തിന്റെ ഒഴുക്ക് എന്തെന്ന് മനസ്സിലാക്കാൻ ആളുകള്ക്ക് കഴിഞ്ഞെങ്കിൽ എല്ലാം ലൈംഗീക ബന്ധംമാണ് എന്നാ ധാരണയിൽ നിന്ന് ആളുകള്ക്ക് മാറ്റാൻ കഴിയുമായിരികും...എല്ലാവരും രോഗി ആകുന്നോടത്തോളം നമ്മൾ അകന്നു നില്ക്കും...ഒരു യുക്തിയുമില്ലാത്ത ആര്ക്കും വേണ്ടാത്ത വിഴുപ്പുകൾ വലിച്ചെറിയാൻ സമയമായി...

മനസ്സിന് കാണിക്കാൻ കഴിയാത്ത എന്ത് വൃത്തികേടാണ് ശരീരതിനു കാണിക്കാൻ കഴിയുന്നത്‌..? ഞാൻ വേണ്ടെന്നു പറഞ്ഞാൽ എന്നെ കുറിച്ച് ചിന്തിക്കാതിരിക്കാൻ മറ്റുള്ളവർ തയ്യാരാകാനമെന്നുണ്ടോ? നമ്മുടെ മനസ്സുകളിൽ നടക്കുന്ന ചിന്തകളെ സദാചാര കണ്ണാടിയില കൂടി നോക്കിയാല ആറെങ്കിലും കുറ്റം ചെയ്യാതവര്രായി ഉണ്ടാകുമോ..? ഇതൊക്കെ എന്റെ മനസ്സിൽ വന്ന ചോദ്യങ്ങളാണ്...ഒരു ഗവേഷകയുടെ ചിന്തയായി മാത്രം കാണണമെന്ന് അഭ്യർത്ഥിക്കുന്നു...


മനുഷ്യരെ പരസ്പരം തമ്മിലടിപ്പിച്ചു അവന്റെ എല്ലാ സന്തോഷങ്ങളെയും കമ്പോളത്തിന് തീറെഴുതി കൊടുക്കാൻ തയ്യാറായ് നമ്മുടെ നിതി ന്യായ വ്യവസ്ഥകൾ നിരന്നു നിൽക്കുമ്പോൾ...എനിക്കൊന്നെ പറയാനുള്ളൂ ..മാ നിഷാദ....

മനുഷ്യനും മനുഷ്യന് തമ്മിലുള്ള ബന്ധങ്ങളൊക്കെ ക്രിമിനൽ കുറ്റമാക്കുകയും അതെ സമയം രതി വൈകൃതങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വെബ് സൈറ്റുകൾ വ്യാപക മാകുകയും ചെയ്‌താൽ ഇവിടെ ലൈന്ഗീകത വിറ്റഴിക്കാൻ കഴിയുമെന്നു മനസ്സിലാകിയ കമ്പോള ത്തിന്റെ കളി നാം തിരിച്ചറിയുക. ഇന്നത്തെ ഏറ്റവും വലിയ ചരക്കു അടിച്ചമർത്തപ്പെട്ട ലൈന്ഗീകതയാണ്. സ്വാഭാവിക മായ ബന്ധങ്ങൾ മുഴുവൻ തല്ലിഒതുക്കി അസ്വാഭാവികമായ ഭാവനകളിലൂടെ മനുഷ്യനെ രോഗിയാകി കമ്പോളത്തിലേക്ക് തിരിച്ചു വിടാനുള്ള ഗൂഡ ശ്രമത്തെ എതിര്ക്കേണ്ടി ഇരിക്കുന്നു. ലൈന്ഗീകതയുടെ സാമ്പത്തിക ശാസ്ത്രം ചര്ച്ച ചെയ്യേണ്ടതുണ്ട്.

ഇവിടെ മൂത്ര മോഴിക്കരുത് എന്ന നോട്ടീസ് പല ഇടങ്ങളിലായി നാം കാണാറുണ്ട്‌. എന്നാൽ എവിടെ മൂത്രമോഴിക്കണമെന്ന് ആരും നമ്മോടു പറയുന്നില്ലെങ്കിൽ മനുഷ്യൻ നിയമ ലംഘകൻ ആവും. അത് പോലെ രതി ആര് മായി പാടില്ല എന്ന് പറയുന്ന നീതി പീഠം ആരുമായി പാടുണ്ട് എന്ന് പരയാതതെന്താണ്? ഉന്നതങ്ങളിൽ പെണ്ണും മദ്യവും ഒഴുകി നടക്കുമ്പോഴും ചോദ്യം ചെയ്യാൻ മിനക്കെടാത ഇവർ സാധാരണ പാവങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് പരസ്യമായി കൈ കടത്തുന്നതിനെ തീര്ച്ചയായും പ്രതിഷേധിച്ചേ ഒക്കൂ... ഉഭയ സമ്മതമില്ലാതെ നടത്തുന്ന എല്ലാ രതിയും നിയമ പരമായി തെറ്റാണെന്ന് പറയാനുള്ള ആര്ജ്ജവ മാന് നാം നീതി എന്ന നിലയിൽ പ്രതീക്ഷിക്കുന്നത്. അതിനപ്പുറം ഒരു മനുഷനു മറ്റൊരു മനുഷ്യന് മായി എന്ത് തരത്തിലുള്ള ബന്ധമാണ് ഉണ്ടെക്കെണ്ടാതെന്നു തീരുമാനിക്കുന്നത് കോടതി കളാവറുത് വ്യക്തികളാവണം. മനുഷ്യാവകാശത്തിൻമേലുള്ള എല്ലാ കടന്നു കയറ്റങ്ങളെയും എതിര്ക്കുക. 




മുന്പിട്ട പോസ്റ്റിനു മറുപടി കമന്റ്‌ ആയി കൊട്ക്കുന്നതിൻ പകരം ഒരു പൊസ്റ്റായി കൊടുക്കുന്നു...എനെ സുഹുര്തുക്കൾ ഇത് മറുപടിയായി കാണണമെന്ന് അഭ്യർത്ഥിക്കുന്നു...

എനിക്കോന്നിനെ അനു കൂലിക്കണോ പ്രതികൂളിക്കാണോ കഴിയില്ല. പക്ഷെ ഒരു നിലപാടുണ്ട്. അത് ഇതാണ്. ഒരാളുടെ സ്വകാര്യതയില്ക്ക് കടന്നു കയറി ഇങ്ങനെ ചിന്തിക്കണം ഇങ്ങനെ ജീവിക്കണം എന്ന് പറയാൻ ഒരാള്ക്കും അവകാശമില്ല എന്നത്. ഇതിനു കാരണം അച്ചടക്കം എന്നത് മുകളിൽ നിന്നും അടിചെല്പ്പിക്കേണ്ട ഒന്നല്ല. ഗുദ രതി മുതൽ സാധാരണ സ്ത്രീ പുരുഷൻ മാര് തമ്മിൽ നടത്തുന്ന മിക്കവാറും രതി രീതികളും പ്രകൃതി വിരുദ്ധമാണോ എന്ന് ഒന്ന് പരിശോധിച്ച് നോക്കേണ്ടി വരും. ഞാൻ വളരെ വ്യക്തമായ ഒരു നിലപാട് മുന്നോട്ടു വച്ചിട്ടുണ്ട്. കുട്ടികളെ അത് ആണായാലും പെണ്ണായാലും അവരെ രതി വികൃതതിലേക്കു നയിക്കുന്ന ഏതൊരു പ്രവര്ത്തിയും അതിന്റെ അളവിനനുസരിച്ചല്ലാതെ തന്നെ കുറ്റകരമാണ്. പിന്നെ നമ്മുടെ നാട്ടിൽ സ്വാഭാവികമായ മാനസിക വളര്ച്ചയ്ക്ക് അനുകൂല മല്ലാത്ത ഒരു പാട് ചട്ടകൂടുകൾ നില നില്ക്കുന്നിടത് ആ ചട്ടകൂടുകളെ തകര്ക്കാനുള്ള ശ്രമമാണ് വേണ്ടത്. ഒരു സ്ത്രീ എന്ന നിലക്ക് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് ഒരു പാട് സ്ത്രീകൾ പുരുഷന്റെ ലൈംഗീക വൈക്രുതത്തിനു വിധേയരായി എല്ലാം സഹിച്ചു ജീവിക്കുന്നുണ്ട് എന്നാണു. നീല ചിത്രങ്ങൾ കണ്ടും യഥാർത്ഥത്തിൽ വളര്ന്നു വരേണ്ട സ്ത്രീപുരുഷ ബന്ധത്തിന്റെ അഭാവത്തിലും വികൃതമായ രതി രീതികളുമായി വളര്ന്നു വരുന്ന പുരുഷന്റെ എല്ലാ മാനസിക വൈകല്യവും സഹിക്കേണ്ടി വരുന്നത് നിയമ പരമായി തന്റെ അടിമയാക്കപെട്ടു എന്ന് മാനസികമായി സ്ത്രീയും പുരുഷനും കരുതുന്ന സ്ത്രീയാണ്. അതുകൊണ്ട് തന്നെ വകുപ്പ് 377 പ്രകാരം സ്വവര്ഗ്ഗ രതിക്കപ്പുരം ഇന്നത്തെ എല്ലാ കുടുംബങ്ങളിലെയും ആണുങ്ങളെയും പെണ്ണുങ്ങളെയും ജയിലിലിടാൻ ഉള്ള ഒരു അവസ്ഥ നില നില്ക്കുന്നിടത് നിയമ പരമായി നിരോധിക്കുകയല്ല വേണ്ടത് എന്നാണു എന്റെ നിലപാട്. നിങ്ങള്ക്ക് ഒരു കുറ്റവും നിയമപരമായി നിരോധിക്കാൻ കഴിയില്ല.

ഒരു കുട്ടി വളര്ന്നു വരുമ്പോൾ അവനിലും അവളിലും സ്വാഭാവികമായി ഉണ്ടാകുന്ന മാറ്റങ്ങളെ അസ്വാഭാവികമായി മാറ്റി മറിച്ചു അവരിൽ കൃത്രിമമായ ചിന്തകൾ ഉണ്ടാകി അവരെ കുറ്റക്കാരാകി മാറുകയാണ് നമ്മുടെ സമൂഹം ചെയ്യുന്നത്. നിങ്ങൾക്ക് പറയാൻ കഴിയുമോ നമ്മുടെ യൊക്കെ വീടുകളില തികച്യും സ്വാഭാവികമായി നടക്കുന്ന ഒന്നാണ് രതി എന്ന്. അങ്ങനെയെങ്കിൽ വിവാഹിതരായ ഒരു പുരുഷനും സ്ത്രീയും അസ്വാഭാവികമായി വീട്ടിനു പുറത്തു ബന്ധങ്ങൾ ഉണ്ടാകുമായിരുന്നില്ല. അങ്ങനെ ഉണ്ടാക്കാൻ അവർ ശ്രമിക്കുന്നത് സ്വാഭാവികമായി അവരുടെ ആവശ്യങ്ങളെ തൃപ്തി പെടുത്താൻ നില നില്ക്കുന്ന വ്യവസ്ഥിതി സമ്മതിക്കുന്നില്ല എന്നതാണ്. ഒന്ന് ചോദിച്ചോട്ടെ, ഒരാളോട് ഇഷ്ട്ടം തോന്നിയാൽ സ്വാഭാവികമായി അത് പറയാൻ ഇന്നത്തെ നിയമ സംവിധാനം നമ്മെ അനുവധിക്കുന്നുണ്ടോ?
അങ്ങനെ പറയാൻ കഴിയുമായിരുന്നെങ്കിൽ തന്നെ ഒരു പാട് കുറ്റകൃത്യങ്ങൾ കുറയുമായിരുന്നു.

വിവാഹത്തിൽ തന്നെ എന്ത് സ്വാഭാവികതയാണ്‌ ഉള്ളത്. വിവാഹം കഴിച്ചതിനു ശേഷമാണ് ഒരാളെ സ്വാഭാവികമായി മറ്റൊരാള്ക്ക് മനസിലാക്കാൻ കഴിയുന്നത്‌. അങ്ങനെ തനിക്കു ഒരിക്കലും സഹിക്കാൻ കഴിയാത്ത ഒരാളെ അസ്വാഭാവികമായ തരത്തിൽ സഹിക്കേണ്ടി വരുന്ന അവസ്ഥ ഒരിക്കലും കോടതിയുടെ ;പരിഗണനയിൽ വന്നിട്ടില്ല. പിന്നെ നിങ്ങൾ ഈ പറയുന്ന നിയമ വ്യവസ്ഥ ആര്ക്കാണ് പരിരക്ഷ കൊടുത്തിട്ടുള്ളത്. എന്താണ് രതി എന്നോ സ്നെഹമെന്നൊ അറിയാൻ വിടാതെ സ്വാഭാവികമായ എല്ലാ മാനസിക ഭാവങ്ങളിൽ ന് ഇന്നും അകറ്റി നിരത്തി പറ്റിക്കപെടാൻ പാകത്തിൽ മാറ്റി തീര്ക്ക പെട്ട നമ്മുടെ പാവപ്പെട്ട പെണ്‍കുട്ടികൾ നിര വധി പേരുടെ രതി വൈക്രുതത്തിനു അടിമയാകപെട്ടു തെരുവിൽ വലിചെരിയപ്പെടുമ്പോൾ, നമ്മുടെ കുട്ടികൾ ആണായാലും പെണ്ണായാലും മുതിര്ന്ന ആള്ക്കാരുടെ രതി വൈക്രുതത്തിനു അടിമയക്കപെട്ടു മാനസിക രോഗികളാക്കി മാറ്റ പെടുമ്പോൾ മനസ്സിലാക്കേണ്ടത് നാം ഉണ്ടാക്കേണ്ടത് രതി ചികിത്സ കേന്ദ്രങ്ങളാണ്. നിയമങ്ങളല്ല എന്നാണ്. ഇവിടെ രതി ഒരു നിരോധിത വസ്തുവകുകയും അത് കമ്പോളത്തിൽ നിന്നുമാവസ്യനുസരണം വാങ്ങാൻ കഴിയുകയും ചെയ്യുന്ന ഒരു ഉല്പ്പന്ന മാക്കി മാറ്റുകയും ചെയ്യുന്നു. എനിക്ക് ഒരാളോട് സ്വാഭാവിക മായി തോന്നുന്ന ഇഷ്ടത്തെ അസ്വഭാവികമായി അല്ലെന്നു നടിക്കേണ്ട അവസ്ഥ പ്രകൃതി വിരുദ്ധമല്ലേ? എന്തിനാണ് ഇങ്ങനെ ഒരു ചട്ടകൂടിൽ തികച്ചും പ്രകൃതി വിരുദ്ധമായി ജീവിക്കുന്നത് എന്നാ ചോദ്യം ആരും കോടതിയോട് ചോദിക്കുന്നില്ല. മാത്രവുമല്ല സ്വാഭാവികമായ രതി ചിന്തകളെ നമ്മൾ വെറും ശരീര ചിന്തകലാക്കി രഹസ്യമായി വക്കുന്നത് കൊണ്ട് അത് ചര്ച്ച ചെയ്യണോ പ്രശ്നങ്ങൾ പരിഹരിക്കാനോ കഴിയുന്നില്ല. പരസ്യമായ രഹസ്യമായി ഇത്തരം കാര്യങ്ങളെ വക്കുമ്പോൾ സ്വാഭാവികമായ ജീവിതം തന്നെ അസ്വാഭാവികമായി മാറുന്ഞ്ഞു എന്നും കാലത്തിന്റെ ആവസ്യതിനനുസരിചാകണം നിയമങ്ങൾ ചര്ച്ച ചെയ്യാ പെടെണ്ടത് എന്നും നമ്മൾ മനസ്സിലാക്കുക. ഇന്ത്യ ഒരു മത രാഷ്ട്രമല്ല. മത രാഷ്ട്രത്തിന്റെ തത്വങ്ങൾ അനുസരിച്ചച്ചല്ല നമ്മൾ നിയമത്തെ കാണേണ്ടത്. നമ്മൾ ചിലപ്പോൾ ഉള്ക്കൊള്ളുന്നത് മത ജന്മിത മൂല്യ ഭൊധമായിരിക്കും. അതിനെ മാറ്റി ഒരു ജനാധി പാതയ ബോധത്തിലേക്ക്‌ എത്തുമ്പോഴേ നമ്മുടെ സമീപനങ്ങൾ മാറുകയുള്ളൂ. പിന്നെ ശരിയും തെറ്റും ആപേക്ഷികമാണ്. എന്റെ സ്വാതന്ത്ര്യം മടുള്ളവന്റെ മൂക്കിൻ തുമ്പിൽ അവസാനിക്കുന്നു അന്ന് പറയുന്ന വിശാലമായ ഒരു ജനാധിപത്യ ചിന്തയിലെ ഇങ്ങനെ സമീപിക്കാൻ കഴിയു. അല്ലെങ്കിൽ ഇനി വീടിലും ക്യാമറ കണ്ണുകള വച്ച് ഒരാള് എന്ത് രതിയിൽ എര്പ്പെടുന്നു എന്ന് നോക്കി ശിക്ഷിക്കാൻ നോക്കാം. അതോ കുറ്റവാളികൾ ഇല്ലതാക്കനാണോ നമ്മൾ നോക്കേണ്ടത് കുറ്റാവാളികളെ ഉണ്ടാകി ശിക്ഷിക്കനാണോ എന്നതാണ് കാര്യം.

പിന്നെ എന്താണ് രതി എന്നതിനെ നാം നിർവച്ചിചിടുണ്ടോ. എങ്ങനെയാണ് ഒരാള് രതി ബന്ധമാണോ മറ്റു ബന്ധമാണോ മറ്റൊരാലുമയി ഉണ്ടാകുന്നതു എന്ന് തീരു മാനിക്കുക. ഒരു ഉദാഹരണം പറയാം. ഞാൻ കണ്ണൂര് സ്. തെരേസ'സ ശൂളി പഠിപ്പിച്ചു കൊണ്ടിരുന്ന ഒരു ദിവസം. 5 -ൽ പഠിക്കുന്ന രണ്ടു കുട്ടികൾ(പെണ് കുട്ടികൾ) തമ്മിലുണ്ടായ ഒരു പ്രശ്നം തീരത് പരസ്പരം കെട്ടി പിടിക്കാൻ പറഞ്ഞപ്പോൾ ആ കുട്ടികൾ എന്നോട് അയ്യേ എന്ന് പറഞ്ഞു. കാരണം അവരുടെ മനസ്സില് ഈ ഇളം പ്രായത്തിൽ ഉള്ള ചിന്ത ഒരാള് മറ്റൊരാളെ കെട്ടി പിടിക്കുക എന്ന് പറഞ്ഞാല അത് അസ്ലെല മാന് എന്നാണ്. എനിക്ക് ദു:ഖം തോന്നി. കാരണം സ്വാഭാവികമായി ചേർത്ത് പിടിക്കുമ്പോൾ കിട്ടുന്ന സുരക്ഷിതത്വ ബോധം പോലും നഷ്ടപെടുത്തി മുതലാളിത രജ്യങ്ങലിലെ സ്വവര്ഗ്ഗ രതി എന്നാ സങ്കല്പം നമ്മുടെ നാട്ടിൽ അടിച്ചേല്പ്പിക്കുന്ന ഇത്തരം രീതികളെ അസ്വഭിവകം എന്നല്ലാതെ എങ്ങനെ വിവക്ഷിക്കും. പുരുഷനും സ്ത്രീയും ഒന്നിച്ചു ചേർന്ന് വളരേണ്ട നമ്മുടെ സമൂഹം അവരെ കൃത്രിമമായി വേര്പെടുത്തി രണ്ടു ചേരിയിൽ വളര്ത്തി അവരുടെ സ്വാഭാവിക ബന്ധങ്ങളെ തകര്ക്കുന്നതിനെ നാം എന്താണ് ഗൌരവമായി കാണാത്തത്. പിന്നൊരു ചോദ്യം...

യഥാർത്ഥത്തിൽ മനുഷ്യൻ ഏക പങ്കാളിത സ്വഭാവമുള്ള ജീവിയാണോ..ജീവ ശാസ്ത്രം പഠിക്കുന്ന ആളുകള് ഉത്തരം പറഞ്ഞാൽ മതി...




  • King John YELLAM NALLATHU THANNE PAKSHE NADAPPAKUKAYILLA INDIAIL. MALLIKA
  • Mallika Mg i am an optimist...i believe in human virtue. we always try to see the bad marks in human mind..but never spent time to see the whiteness of heart. we can criticize creatively not destructive way. have to develop that habit.
  • Pk Genesan നമ്മുടെ നാട്ടില്‍ വേണ്ടത്,sex liberation നാണ്.നാം കെട്ടിയുണ്ടാക്കിയ സദാചാര കോട്ടകള്‍ നിലംപൊത്തണം,നാടിനെ സദാചാരഭാരമില്ലാതെ പുനര്‍നിര്‍മ്മിക്കണം..
  • Abhijith Kumar മല്ലികയുടെ വാകുകളോട് ഞാന്‍ യോജിക്കുന്നു ,യഥാര്‍ത്ഥ രതിയെ കുറിച്ചുള്ള തെറ്റിധാരനകളും ,ഇന്ന് സമൂഹം രതിയെ വ്യക്രതമാകിയില്ലേ എന്ന ഒരു സംശയവും എനികുണ്ട് ....,ഒരു യഥാര്‍ത്ഥ ഇണ അത് സ്ത്രീക്കും പുരുഷനും ഒരേ പോലെ മാനസിക ശാരീരികമായി പന്ഗിടുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ രതി ഉണ്ടാകുന്നുളൂ ... സമൂഹം ഈ വിഷയം നല്ല രീതിയില്‍ ചര്‍ച്ച ചെയ്യട്ടെ ഒരു നല്ല മനുഷ്യ ജീവിതത്തിനു വേണ്ടി ....
  • Raju Palathayi സ്വവർഗ രതി കുറ്റകരമല്ല അത് അവരുടെ ജീവശാസ്ത്രപരമായ അവകാസമാണ് ആവശ്യമാണ് ഇന്ത്യയിൽ ഇ ത്രയധികം ലൈഗികപീടനഗൾ നടക്കുന്നത് സമുഹം രതിയെ പാപമായി കുറ്റമായി കാണുന്നത് കൊണ്ടാണ് കുറെഒക്കെ ഫ്രീ സെക്സ് അനുവദിക്കണം ലൈഗിക തൊഴിലിനു നഗരങ്ങളിൽ നിയമ പരിരക്ഷ നൽകണം
  • Rajakrishnan Onakkunnu പ്രകൃതി വിരുദ്ധം എന്ന വാക്കിൽ നിന്നു തന്നെ എല്ലാം മനസ്സിലാക്കാം...മൃഗുങ്ങളുടെയും മറ്റും യധേഷ്ടമുള്ള ബന്തങ്ങൾ മൂലം ഇവിടെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ??? പിന്നെ മനുഷ്യനു മാത്രം ചട്ടക്കൂടുകൾ എന്തിനാണ്‌????
  • Abhijith Kumar ലൈംഗീക തൊഴിലാളികളെ ഉണ്ടാകുകയല്ല സമൂഹം ചെയ്യേണ്ടത് മറിച് യഥാര്‍ത്ഥ രതിയെകുരിച്ചുള്ള അവബോധം സമൂഹത്തിന് നല്‍കുകയാണ് ...രാജു palathayi
  • Abhijith Kumar ചില കാര്യങ്ങളില്‍ മനുഷ്യന് ചട്ടകൂടുകള്‍ ഉണ്ടാകുന്നത് നല്ലതാണ് ..rajakrishnan onakkunnu
  • Suhail Shaan Latif madm ivde vyakulapeduna kaaryathil enik yathoru vyakulathayum thonnunila, thangal paranjathil thanne ithinulla utharam vyakthamanu, "shariyum thettum aapekshikamanu", oru athiest ne sambanthichidatholam..ivdeyanu manushyanu matham anivaryamanu ennath manassilakendath..nanma thinmakale vyavachethikuvan manushyanirmithamaya enthenkilum kond, kevala budhi kond, shasthram kond, thatwashasthram kond kazhiyumo..? kazhiyumenkil charithram athu theliyikkendathalle..??!! ipo nanma thinmakale vyavachethikan vyakthikale elpichal thinma enna vaaku thanne ivde undavilla..ethu thinma cheyyunavanum athine njayeekarikanariyam..sthreedhanam vaangunnavan athine njayeekarikunu, sex workersi athine njayeekarikunu..apol oralk nanma enu thonnunath avan cheyyate, avanu thinma enu thonnunath avan cheyyanda ennanenkil thinma ennath ivde undavillalo..?? apol ithu aare elpikum..? samoohathe elpikamo..?parishodhikendathan..namukariyam 1970 kalil humanistukal kathi nilkunna oru kaalagattamayirunu..anu Englandile humanistukal munnotu vacha chila mudra vakyangal undayirunu.."sex without obligation" sodomienism & lesbianism ennu venda sexil ellam anuvadhikanam ennale aadhunika kaalathe sex nu oru shashwatha pariharam undavoo enuparanja Barbara smoker nu polum inu anuyayikale vallathe nashtapetirikunu..karanam AIDS polulla rogangal..enthe manushyante lokathu mathram ithu..?
  • Rajakrishnan Onakkunnu മൃഗങ്ങളുടെ ലോകത്ത് ആരാജകതമുണ്ടോ???
  • Mallika Mg ചട്ടകൂടുകൾ ആവശ്യമാണ് ഒരു സാമൂഹിക ജീവിതത്തിനു. പക്ഷെ നില്ക്കാൻ കഴിയാത്തത്ര സങ്കുചിതമായ ചട്ട കൂടുകലാനെങ്കിൽ അവ പൊളിച്ചു ആൾക്കാർ പോകും. കൂട് മാത്രം അവിടെ ഉണ്ടാകും. മനുഷ്യനെ വിഷമിപ്പിക്കാനല്ല ചട്ടകൂടുകൾ അവനെ ജീവിക്കാൻ പ്രേരിപ്പിക്കാനാണ്. എനിക്ക് തോന്നുന്നത് സ്വാഭാവികമായ രീതിയിൽ മനുഷ്യരുടെ പ്രശ്നങ്ങളെ ചട്ടകൂടിനു പുറത്തു നിന്ന് കാണാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും കഴിയണം സമൂഹത്തിനു. ജീവിക്കാൻ വേണ്ടിയാവണം ചട്ടകൂടുകൾ അല്ലാതെ ചട്ടകൂടുകല്ക്ക് വേണ്ടി ജീവിക്കാൻ പറയരുത് അത്രമാത്രം.
  • Abhijith Kumar നിങ്ങള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു മനുഷ്യ സമൂഹത്തിന് ഉപാകാരമാകുന്ന ചട്ടകൂടുകള്‍ ....
  • Mallika Mg ലത്തീഫ് .................ചങ്ങാതീ ബഹുഭൂരിപക്ഷം മത വിശ്വാസികളും ദൈവ വിശ്വാസികളും അടങ്ങുന്ന ഒരു സമൂഹമാണ് നമ്മുടേത്‌. നിരീശ്വര വിശ്വാസികളുടെ എണ്ണം വിശ്വാസികളുടെ അടുത്ത് വച്ച് നോക്കുമ്പോൾ വളരെ ചെറിയ അളവെ വരൂ.. കുറ്റവാളികളുടെ എന്നമെടുതാലും ഇത് തന്നെ സ്ഥിതി. ഇന്ന് വരെ ഒരു മതവും കുറ്റവാളികളെ അവരുടെ മതത്തിൽ നിന്നും പുരതാകിയതായി ഞാൻ കേട്ടിട്ടില്ല. അതുകൊണ്ട് വിശ്വാസത്തിന്റെ പേര് ഇക്കാര്യത്തിൽ പറയണ്ട. എന്നെ സംപന്തിച്ചു കൃത്യമായ നമ തിന്മ വ്യത്യാസം ഉണ്ട്. അത് ഞാൻ കരുതുന്ന പ്രത്യായ ശസ്ത്രവുമായി ബന്ധപെട്ടാണ്. ബഹു ഭൂരി പക്ഷം ജനതയെ നമ്മളെടുക്കുന്ന തീരുമാനം എങ്ങനെ ബാധിക്കുന്നു എന്ന് നോക്കിയാണ് ഞാൻ ശരി തെറ്റ് തീരുമാനിക്കുന്നത്. ഒരു ദൈവത്തെയും പേടിച്ചല്ല ഞാൻ മനുഷ്യനെയും മൃഗങ്ങളെയും സ്നേഹിക്കുന്നത്. പക്ഷെ ഒരാളെ ഭയപ്പെട്ടു ചെയ്യുന്ന നമയെക്കൾ എത്രയോ നല്ലതാണ് നമുക്ക് സ്വയം തോന്നിയിട്ട് ചെയ്യുന്ന നന്മ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിങ്ങള്ക്ക് നിങ്ങളുടെ വിശ്വാസം പുലര്താണ് പുലര്താതിരിക്കാനും അനുവാദം തരുന്നത് തന്നെ വിശാലമായ ഒരു ജനാധിപത്യ സമീപനത്തിന്റെ ഭാഗമായാണ്. അല്ലാതെ ഒരു മത ദർശനത്തിന്റെ സൃഷ്ടി അല്ല. ഈ ശാസ്ത്രം തുറന്നു തന്ന ഉപകരണങ്ങള ഉപയോഗിച്ച് തന്നെയാണ് നിങ്ങൾ ശാസ്ത്രത്തെ തള്ളി പറയുന്നതും. അത് ഞങ്ങൾ നിങ്ങൾ ഉപയോഗിക്കരുത് എന്ന് പറയില്ല. കാരണം മതതെക്കൾ മനുഷ്യത്വതെയും പ്രകൃതിയെയും ഒന്നായി കാണാൻ പഠിപ്പിക്കുന്ന ഒരു ചിന്തയാണ് ശാസ്ത്രീയ ചിന്ത എന്നതിനാലാണ് അത്. നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കാനുള്ള വിവേകവും ഞങ്ങള്ക്കുള്ളത് അത് കൊണ്ടാണ്. പിന്നെ വേവലാതി. ഇവിടെ ഉണ്ടാകുന്ന പ്രസ്നാങ്ങളിലോക്കെ വേവലാതി പെടുകയും കാരണം തേടുകയും ചെയ്തതും മനുഷ്യനെ മനുഷ്യനാകി മാറ്റുകയും ചെയ്തത് ശസ്ത്രീയ സമീപനം തന്നെയാണ്. അല്ലെങ്കിൽ അവന്റെ ചിന്തയെ വളരാൻ വൊഇദാതെ അന്ധമായ വിശ്വാസത്തിന്റെ ലോകത്ത് തളച്ചിട്ടു മരണത്തിലേക്ക് തള്ളി വിടുമായിരുന്നു. മതത്തിലും അടക്കതിലും ഒതുക്കതിലും വളര്ത്ത പെടുന്നു എന്ന് നിങ്ങൾ പറയുന്ന കുട്ടികൾ തന്നെയാണ് ഇന്നത്തെ ചതി കുഴികളിൽ പെട്ട് പോകുന്നവര ബഹു ഭൂരിപക്ഷവും. അവരെ ചതിക്കുന്നതും മത വിശ്വാസികളും ദൈവ വിശ്വാസികളും അല്ലാത്തവരും അല്ല. പക്ഷെ നിങ്ങളുടെ പ്രസനങ്ങളും ഞങ്ങൾ ഞങ്ങളുടേതാകും. കാരണം ഞങ്ങള്ക്ക് നമ ഭയത്തിൽ നിന്നല്ല ഒഷ്മലമായ സ്നേഹത്തിൽ നിന്നും ഉടലെടുക്കുന്ന കളങ്കമില്ലാത്ത വികാരമാണ്. എന്തെങ്കിലും മോക്ഷം കിട്ടുമെന്ന് കരുതിയല്ല സ്നേഹിക്കുന്നത്. പേടിചിട്ടുമല്ല. ദൈവമുണ്ടെങ്കിൽ..ആ ത്യവത്തിനു നിങ്ങളെക്കാൾ സ്നേഹം ഞങ്ങളോടാവും എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം ഞങ്ങള്ക്ക് എല്ലാവരും ഒന്നാണ്. എല്ലാവരെയും സൃഷ്ടിച്ച ദൈവതിലാണ് നിങ്ങളെങ്കിൽ നിങ്ങളുടെ വിസാസം അങ്ങനെ അല്ലാത്തതിനാൽ നിങ്ങള്ക്ക് മറ്റു മതങ്ങളുണ്ടാകുന്നു ജാതി ഉണ്ടാകുന്നു..നിരീശ്വര വധികലുണ്ടാകുന്നു...ഞങ്ങള്ക്ക് ഒരു മതം മനുഷ്യ മതം രണ്ടു ജാതി സ്ത്രീയും പുരുഷനും.
  • Raihana Nasar നിങ്ങള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു മനുഷ്യ സമൂഹത്തിന് ഉപാകാരമാകുന്ന ചട്ടകൂടുകള്‍ ....
  • Rajakrishnan Onakkunnu അതിരു കവിഞ്ഞ ചട്ടങ്ങൾ ഉണ്ടാകുമ്പോഴാണ്‌ അതു തെറ്റിക്കാനുള്ള ത്വര ഉണ്ടാകുന്നത്‌.. രാവിലെ ഒരു ചാനലിൽ നിന്നു കേട്ട ഒരു കാര്യം പറയാം... ഒരു എഴുത്തുകാരൻ തൻറെ പുസ്‌തക പ്രകാസന ചടങ്ങിൽ പുസ്‌തകം അവിടെ കൂടിയ എല്ലാവര്ക്കും വിതരണം ചെയ്തശേഷം പരഞ്ഞ്വത്രെ 36 ആം പേജ് ആരും ഇപ്പോൾ വായിക്കരുതെന്ന് ..അവിടെ കൂടിയവർ ആദ്യം ചെയ്തത് 36 ആം പേജ് വായിക്കുകയയിരുന്നത്രേ..!മറ്റൊരു വ്യത്യസ്തമായൊരു കാര്യം പറയാം..നിയമ ക്ലാസ്സിൽ പഠിച്ചതാണ്‌ ...ബ്രിട്ടനിൽ പണ്ടു കണ്ണിനു കണ്ണ് , പല്ലിനു പല്ല് ശിക്ഷ ഉണ്ടായിരുന്ന കാലം.. പോക്കാട്ടടിക്കുന്നവരെ ജനമധ്യത്തിൽ കൊണ്ടുവന്ന് കൈയ്യും കാലും വെട്ടുമയിരുന്നത്രേ...ജനങ്ങൾ ഇതുകണ്ട് ഭീതികാരണം കുറ്റങ്ങൾ ചെയ്യതിരിക്കനായിരുന്നു ഇത്...പക്ഷെ രസകരമായ കാര്യം ആ ആൾക്കൂടത്തിൽ ഇടയിൽ പോലും പോക്കറ്റടി നടന്നുവെന്നാണ്...ചട്ടങ്ങളുടെ പ്രസക്തിയെ ക്കുറിച്ച്‌ പറയാനാണ്‌ ഇത്രയും പറഞ്ഞത്. ..
  • Shamith Kc Kannur നമ്മുടെ നാട്ടിൽ സ്വാഭാവികമായ മാനസിക വളര്ച്ചയ്ക്ക് അനുകൂല മല്ലാത്ത ഒരു പാട് ചട്ടകൂടുകൾ നില നില്ക്കുന്നിടത് ആ ചട്ടകൂടുകളെ തകര്ക്കാനുള്ള ശ്രമമാണ് വേണ്ടത്. നൂറുശതമാനവും യോജിക്കുന്നു
  • Suhail Shaan Latif madm: mathathe padikkendath athil janichu enu parayapeduna manushyane nokiyala, scriptures nokiyanu..ella manushyarum athu krithyamayi padichitund enkil world piece nu vendi vere onum extra cheyyenda karyam avide illa..oru mathavum manushyarude paraspara sneham allathe piece nu against aayi onum thanne parayunila ennthanu adisthanam..njan ivde ente mathathil ninu kond parayatte..thetu cheytha vyakthiye mathathil ninum purathakiyathu kond enthu karyam..? avdeyanu shareeyath niyamangal, ithu manushyan undakiyathala avane srishtichavan undakiyathan..2 madm ne ssambanthichu krithyamaya nanma thinma vithyasam undenu paranju, athu madm karuthuna prathyashasthravumayi bandhapetathanu..ithu thanneyanu njanum nerathe paranjath, nanma thinmakal manushyan swayam theerumanikumbol athu aapekshikamavunu..oru vyakthiku nallath enu karuthunnath mattoru vyakthiku nallathavila..enthinathikam pokunu madm vishwasikuna prathyaya shasthram thanne edkate, ukthi vijaram masika kazhinja 2002 june masathil AV Jose thane editorialil thanne ezhuthunnath "ukthivathikal avarude dharmika sankalpam thanne maati ezhuthanam, sex ne kurichulla sankalpangal ivdathe uksthivathikaludeth valare yathasthithikanu polum, vivahathilude mathrame sex padullu enna valare kapadamaya mathabodham maranam enu parayuna AV Jose nte dharmikatha, adhehathintethaya boudhika mandalathil athanu shari enu adhehathinu thonni..ennal athu sakshal Edamaruku nu polum angeekarikan kazhiyunila, avideyanu prashnam. Edamarakinte makal Geethayum barthavu Yovarance garnerum koodi ezhuthiya oru kook und, Thousand faces of india, aa pusthkathinte prefacil Yovarance garnor(europian sanjari) adheham parayunnund Geethayumayi parijayapetu, munnotupoyi, kurachukalam kazhinju apol njangalkonu dating nu pokan vendi Edemeruku couplesinodu sammadham chodichu, avar sammathichila ena paranjath..adheham ezhuthukayanu, etavum purogamana vadhiyaya oru yukthivathikupolum indiayil ithonum angeekarikan sadyamalla..apol njanivde parayunnath sri AV Josinteyum Edemeruku vinteyum dharmikatha ivde vithyasamayirunu ennathanu..randalum ore bouthikavathikalanu..ivdeyanu krithyamaya margadharshanam anivaryamanenu parayunnath..athorikalum trial and error method vazhi nadathan patunnathal..karanam AIDS polulla rogangal vannathinu shesham thirichupokan sadymalla enu charithram namme padipikunu..3. shasthreeya sameepanamanu manushyane manushyanaki matunnath ennath, innu genetic engineeringil genome mapping nte rangathu ipol etavum valiya gaveshanam nadathikondirikkunnath oro manushya jaadhiyudeyum prathyegam geenukalku against aayitulla biological weapons engane nirmikkam ennullathanu..genome mapping kazhinjapol athine kurichulla orupadu sadhyathakale kurich naam paranju..ennal athinte negative side ne kurich aa rangathulla maanavika pakshakar paranju vannirikunu..njan chodikkunath, enthinu ayyal angine cheyyathirikanam, manushyanivde sthanam venam manam venam, pinne enthukond cheythu kooda, aa chodhyathinanutharm..neeyangane cheyyaruth, ninne sristicha ninte rabbinte vidhi vilakkukalk ethire pravarthichal chilapol ninak ivde ninum nanma labichekam, ennal shashwatha jeevithathil athu ninak paripoorna nashtaman ennullathan athinte utharam..ee utharam illathidatholam kaalam ethu shasthramakatte, baranakoodamakate, education aakate, ellam thakarchayilekanu povuka, ellam manava virudhamayi upayogikkapedum..Ashish nandiyude "science and Hegemony" enna bookil adheham parayunath manavika naitheekathaye thakarkukayanu shasthram ipol cheyyunath ennanu..njan parayunnath shasthra logathulla aalukal polum shasthrathe thalliparayan thudangunu..enthukond..? shasthrathinu manavika mugam nashtapedunu..manavikatha shasthrathe padipikan moolyangalkellathe sadyamalla moolyam pradhanam cheyyan mathathinallathe sadhyamalla..4.janathipathya sameepanam onnukondu mathramanu nammude vishwasam pularthanum pularthathirikanu sadikunnath enu paranjal athu shariyala..angineyenkil Soudi Arabia, Iran, thudangiya rajyangalil muslimingal allathe matarkum thamasikan kazhiyila..enal angineyano..? samoohathil nilanilkunna oru instituition ena arthathil palapozhum mathathe vimarshikuvanum anukoolikuvanum orupad aalukal undavarund..ennal islaminte veekshanathil matham atheyalla..The holly quran matha nishedhiye parijayapeduthunnath enganeyenno..adhyayam 107:Surathul Maoon onnu muthal 7 vareyulla vajanangal, thudangunnath ingane: "mathanishethiye nel kanduvo" enu chodichu kondanu..? aara mathanishedi, ipo njan parayum madm enu..daivam illa enu parayuna aal enu..ennal quran parayunnath: Anaathakale samrakshikathavan, agathikalku bakshanam nalkan prolsahanam nalkathavan, avan namaskarikunnavanavam pakshe athu avante hridhayathilek irangichennitila" apol matham hrithayathilek irangichennavan paralokath nallathu kitum enu karuthi ivde mindathirikilla.."Ayalvaasi bakshanam kazhikumbol vayarunirachunnunavan nammil pettavanalla" ennanu muhammed nabi(sw) paranjath..ivde oro thalathilum matham jeevithathe swatheenikunu ennath manassilakuka..5.ellathineyum srishticha ekanaya daivathil thanneyanu ente vishwasam..athil yaathoru samshayavumila..engineyanu mathangal undakunnath..? njan nerathe paranju dharma adharmangalude vishayam..pravachakanmar kadannu vannitullath athu padipikkan vendiyanu.. kevala gaveshanathinu dharma adharmangale manassilakan sadyamallatha vishayamayathukond pravachanmare niyogikkapetitulath..quran adhyayam35:24 vachanam: orotta samudhayavum kadannu poyitila oru daivadoodante niyogamillathe..oro samoohathinum aa samoohathinu anivaryamaya reethiyilulla dharma adharmangale kurichulla bodham nalki..pravachakanmar ellam padipichath chooshana mukthamaya aashayamayirunu..pakshe aa kaalathilumundalo bouthikavaathikal..thinnuka, kudikkuka, rasikkuka, ramikkuka..paramavathi jeevithathe aaswathikuka..annumundayiru mathathe bouthika netathinu vendi mathram upayogichavar, ennal jeevithathil muzhuvanum mathamillathe jeevichavar..ekkalathum undayirunu inganeyullavar..avar mathathe thangalude thalparyathinu vendi valachu, odichu..vyathastha kalagatathile matha purohithanmar yatharthathil mathathinte kuppayamita bothika vaathikal aayirunu..avarude hrithayangalkakathek matham kadannu chennitila..ee chooshanangalk aruthi veruthan vanna pravachakanmare upayogich ivar puthiya chooshanangal thudangi..angane puthiya puthiya mathangal undayi..anganeyanu mathangal undakunnath..IVIDE EKA DAIVATHILUM AVANTE PRAVACHAKANMARILUM AVAR KAANICHUTHANNA VAZHIYILUDE MATHRAM SANJARICH, AVAR ENTHU SHERI ENU PARANJO ATHU MATHRAM CHEYYUKAYUM ENTHU THET ENU PARANJO ATHU CHEYYATHEYUM NADANNAL, IVDE ORU MATHAM ENIKUM NINGALKUM, RANDU JAATHI AANUM PENNUM..!!
  • Mallika Mg ലത്തീഫ്...എനിക്കിത്രയെ പറയാനുള്ളൂ..'സ്നേഹിക്കയില്ല ഞാൻ നോവും ആത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും'... ഞാൻ ജനിച്ചു വളര്ന്ന സംസ്കാരം ഇങ്ങനെ ആണ് ശരി എന്ന് പറയുന്ന എഴുതി വച്ച പ്രമാണമുളള മതമല്ല. അങ്ങനെയുള്ള രാജ്യങ്ങളെക്കാൾ ഒട്ടും മൊശമല്ല എന്നു മാത്രമല്ല എല്ലാവരെയും ഉൾക്കൊള്ളാനുള്ള ഒരു വിശാലമായ ഒരു മാനസികാവസ്ഥ തന്ന ഒരു സംസാകരമാണ് അത്. അതിനു നിങ്ങളുടെ പോലെ ചട്ട കൂട്കളോ ശരി തെറ്റുകളോ എഴുതി വച്ചിട്ടില്ല. അങ്ങനെ വര്ഷങ്ങള്ക്ക് മുൻപേ എഴുതി വച്ച ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലല്ല നിലവിലുള്ള സാഹചര്യങ്ങല്ക്ക് അനുയോജ്യമായ നിയമങ്ങളാണ് ഉണ്ടാകേണ്ടത് എന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. തുടങ്ങിയ കാലഘട്ടം പരിശോധിച്ചാൽ ഇസ്ലാം മതം കുറേക്കൂടി പുരോഗമന പരമായിരുന്നു എന്ന് കാണാൻ കഴിയും. പക്ഷെ അതാണ്‌ യഥാര്ത ശരി എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പ്രയാസമുണ്ടാകും. നിങ്ങൾ ആഗ്രഹിക്കുന്നത് മനുഷ്യന്റെ വേദനയും വിഷമവും മാറ്റാനും അവന്റെ ജീവിതം കഴിയുന്നത്‌ സന്തോഷ പരവും ആക്കാനാനെങ്കിൽ നിങ്ങളുടെ പ്രവർത്തികൾ ഒരിക്കലും എതിര്ക്കേണ്ടി വരില്ല. അല്ലെങ്കിൽ ചിലപ്പോള എതിര്ക്കേണ്ടി വരും. അത് നിങ്ങളോട് വേരുതിട്ടല്ല നിങ്ങളോടുള്ള സ്നേഹത്തിനപ്പുറം ആശയപരമായ വിയോജിപ്പ്. യോജിക്കാനും വിയോജിക്കാനും ആർക്കും അവകാശമുണ്ട്. പക്ഷെ ജീവിക്കാനും എല്ലാവര്ക്കും അവകാശമുണ്ട്, അതുപോലെ ചിന്തിക്കാനും ശരികളും കാഴ്ചപാടുകളും രൂപികരിക്കാനും.
  • Russel Raj Snehamallaathe mattoru deivamundo?
  • Kc Premkumar Freedom ..Oralude freedom mattorallkku thadasamavathirikkan, chila common rules undakum..Especially socity/population grows..there should be rules ...that needs to be followed/respected.. over to the rules ,,a humon way of lookig at " venam.. Mariaya sahacharyam anusarichu, venda changes varuthendathum avasyamanu.. What changes to be made? ...Athu itharathilulla deep discussion paranju tharum..society il correct openion making varum..
  • Suhail Shaan Latif madm: manushyan sharikalum kazhchapadukalum swayam nanma thinmakal roopikarikan thudangiyal pinne avde thinma undakunnath evde, ena ente chodyathinu madm ithuvare utharam nalkiyutila..vyakthikale elpikan patila, humanistukale elpikan patila enath njan nerathe karana sahitham vyakthamaki..pinne aare elpikum..?ningalk ipol shari enu thonnuna pala niyamangalum naale thettayirikum..apozhekum oru thirichuvarav pinne sadyamayenu varila..athanu njan nerathe sujipicha humanistukalude example..eniyum tharam examples..varga bothathe elpikan kazhiyumo..?1960,70 kalil yuvakale jagaram kollichu kondu kadannu vanna prasthanangal undalo, theevra communist prasthanangal, nexalism polulla prasthanangal, entha avar paranjath "unmoolana sidhantham"karshakare chooshanam cheythu jeevikuna muthalalimarude thalayaruthu rajyathu viplavam srishtichu..kairalik anu nashtapetath budhinilavaramulla orupdu yuvake..kurachu kazhinjapo athinte budhijeevikal thirichariv nedi puthiya janadhipathya mekalakalil abayam kandethi..avaru paranju innalekalile paatha sheriyayirunila enu..dharmam trial and error mthed upayogich ethicherendathala enu orikkal koodi ivde orkuka..ithonu cheruthayi parisheelipichu nokiyapozhekum orupadu aalukal kollapetirunu..avaru karuthi ithentho valiya sevanam aanena..avark athinu njayeekaranam undayirunu..ithepole thanne bouthika prathyaya shasthrathe elpikan kazhiyumo..?parishodikkendathanu..swakarya swathanu sakala thinmakaludeyum adiveru enu padipicha communist darshanam..athinte unmoolanathiloode maathrame nanma undavukayullu enu padipichavar..aa communist dharshanam neenda 70 varsham soviet russiayil athinu vendi parisramichu..pavapeta ukrainil ulla 2 crores olam varuna karshakare patinikit konnu Stallinte padayalikal..enthinu vendi kevalam avarude swakarya swathine samrakshikan avar sramichu ena peril..ithu stallinte thetala, adheham vishwasicha prathyaya shasthathinte thetayirunu..70 varshakalam swakaryaswathinte nirmoolanathinu vendi paramavathi parisramich avasanam avarku manassilayi, ithuvazhi rajyath oru tharathilumulla purogathi sadyamala enu. ithrayum njan ivde paranjath sodomianism & lesbianism parokshamayitanelum anukoolikukayane madm cheythath..athava ee niyamam nilavil vannal, ithu vendayirunu enu kurachu kazhiyumbol ningal thanne parayum..ivde nammal manassilakendath ithorikalum oru genetic problem alla enullathanu..ithu aa prathyga vyakthi jeevichu varuna situation aa vyakthiye aaki theerkunnathanu..ellathilum different aagrahikunavananalo manushyan..ivdeyanu matham..islam vyakthamayi paranjirikunu aaninu pennum penninu aanum allathe matoru rathi illa..ningal sambogathil erpedendath engane enu muthal sambogathil islam nishiddamakiya karyamanu gutharathi ennath..madminte commentil "islam matham thudangiya kalagatam" enu paranjath enthanenu manassilayila..ivde booripaka varuna matu mathastharudeyum yukthivathikaludeyum dharana enthennal 1400 varshangalku munbanu islam matham varunnathum muhammed nabi(sw) aanu islam matha sthapakan ennathan..athil pedunu madmum enu njan dharikunu..ennal ningal manassilakiyathilulla pizhavan athu..MUHAMMED NABI (SW) IS THE LAST AND FINAL MESSENGER OF THE GOD ennathanu manassilakendath.. manushyan enu boomiyil kaalu kuthiyo anu eka daiva aaradhana udaleduthu..lokathe aadya manushyanaya aadam nabi (aw) aanu first messenger of god..pinneed manushyavasam evdeyoke undo avdeyoke lokarakshithavu aa oru prathyeka kalagatathileku messengersine ayachu, athil noha(aw) mozes(aw), jesus(aw) etc varunu..avar aa prathyeka kalagatathileku vendi mathramayirunu..enal avasanamayi ayakapetitula nabi aanu muhammed nabi(sw), njanum ningalum kazhiyuna ee kalagatathilek..njan ithrayum paranjath verum 1400 varshangalku munb muhammed nabi(sw) sthapicha mathamala islam enu manassilaki theran vendi mathramanu..adhehathinte munthalamurayilulla messengers enthano janangalilek ethichath athu thanneyanu adhehavum prabodhanam nadathiyath..
  • Mallika Mg ലത്തീഫ്...നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..വിശ്വാസി അവന്റെ വിശ്വാസം മറ്റുള്ളവനിൽ അടിചെല്പ്പിക്കുന്നു..അവിടെ ചർച്ചക്ക് ഇടമില്ല...അതുകൊണ്ട് എനിക്ക് വെറുതെ കളയാൻ സമയമില്ല ചങ്ങാതീ...
  • Preetha Babu തീര്‍ച്ചയായും താങ്കളുടെ ചിന്തകളോട് യോജിക്കുന്നു.............എനിക്കു തോന്നുന്നത് സ്വവര്‍ഗരതി എന്നാ വാക്കുതന്നെ തെറ്റാണ്.സ്വവര്‍ഗജീവിതം എന്നാ വാക്കാണ്‌ ഇവിടെ ഉപയോഗിക്കേണ്ടത്.............ജീവിതത്തില്‍ ഒരുപാടു വികാരങ്ങള്‍ക്ക് സ്ഥാനമുണ്ട്......രതി ...See More
  • Kc Premkumar Living together as best companion Alle? sex is not in picture
     
     


  • Ajith Narikkuni "ഇവിടെ മൂത്റ.......ആവും"good observation
  • Russel Raj Ningalude vaackukalcku marupadi parayaan yenneppoloraalku kazhiyilla.
  • Subair Manikkoth As no parking ......
    There is very rare to see parking board
  • Navas Nadeer SWARGA RATHI MOOLAM ORU PAAD MANASIKA PRAYAASAM ANUBHAVIKKUNNA ""MAATHAPITHAKKALE "" ENTHE NAMMAL AARUM KANAKKIL EDUKKUNNILLA . AVARKK EE VITHI ORU NALLA ASHWAASAM THANNE YAAN MADAM ......
  • Shamith Kc Kannur Mallika Mg.എഴുത്ത് ഇടവും വലവും തട്ടാത്ത രീതിയിലാണ്. സ്വവര്‍ഗ രതിയെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ ?സ്വവര്‍ഗരതി യഥാര്‍ഥലൈംഗികതയാണോ ?..
  • Navas Nadeer Ella sahodhara 100 % ella
  • James Uthuppan ഈ പള്ളീലച്ചന്മാരും ,' മുസ്ലീം അച്ചന്മാരും' കാരണം നാട്ടില്‍ ജീവിക്കാന്‍ വയ്യെന്നായല്ലോ. ഒരാള്‍ ആരുമായി സെക്സ് ചെയ്യണം എങ്ങിനെ ചെയ്യണം എന്നൊക്കെ തീരുമാനിക്കാന്‍ ഇവര്‍ക്കെന്തവകാശം. ഇവര്‍ക്കൊത്താശചെയ്യാന്‍ നാണംകെട്ട കുറെ ന്യായാധിപന്മാരും വിവാഹം കഴിക്കാന്‍ വിലക്കുള്ള പള്ളീലച്ചന്മാരെ നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ സെക്സ് ആസ്വദിക്കുന്നില്ല അനുഭവിക്കുന്നില്ല എന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ. ഇല്ലായെന്നുവേണമെങ്കില്‍ നിങ്ങള്‍ ആണയിടും, കാരണം കള്ളസത്യം ചെയ്യുവാന്‍ നിങ്ങള്‍ ഏറ്റവും മിടുക്കന്മാരാണല്ലോ. പുരുഷനും സ്ത്രീയും ഒന്നിച്ചിരുന്നാല്‍, ഒന്നിച്ചുനടന്നാല്‍ അത് സദാചാരവിരുദ്ധം. സദാചാരപോലീസും അല്ലാത്ത പോലിസും ഒത്തുചേര്‍ന്ന് അവരെ വേട്ടയാടും. അതുമല്ലെങ്കില്‍ അന്നൊരു കുഴപ്പവും ഇല്ലാതിരുന്ന ഈ സ്ത്രീ രക്നം തന്നെ തെക്കൊട്ടെടുക്കാറാകുമ്പോള്‍ പോലും, പണ്ടിവനെന്നെ പീഡിപ്പിച്ചു എന്നൊന്നു പറഞ്ഞാല്‍ മതി ഞങ്ങള്‍ അഴിയെണ്ണാന്‍. ഈ പൊല്ലാപ്പൊന്നും വേണ്ടാ സ്വവര്‍ഗ്ഗം ആയേക്കാം എന്നുവച്ചാ ഇനി അതും നടപ്പില്ല അതിനും എണ്ണണം അഴി .എനിക്കുതോന്നുന്നു ഇനി നമ്മളെ രക്ഷിക്കാന്‍ റീമ കല്ലുങ്കലിന് മാത്രമെ കഴിയു എന്ന്. 22 ഫീമെയില്‍ കോട്ടയം.
  • Kc Premkumar It is not the qiestion of whether lesbianisn/gay is correct or not. But there are few people who born as unusual and they , by nature could not have /like attraction with opposite sex. Though they are very minor, in democrazy , we should let them live as the way they like.
  • King John MONE DINESHA ACHANAYALUM RUSHIMARAYALUM TANTRI AAYALUM MUSLIM PUROHITHANAYALUM CHANCE KITTIYAL VIDUMO MR.UTHUPPAN
  • Rajeev Menon its a reality, society should accept it
  • Rajeev Menon homo sexuality is a reality, I don't know why society is running behind them, let them live their life.if some one not intrude into others life they should have the right to do their sex on their way.
  • Sree Nair good thinking