Saturday, December 14, 2013

വെളിച്ചം വിതറിയവർ

ചുറ്റും പ്രകാശം പരത്തുമ്പോഴും
തനിക്കു ചുറ്റും പരന്ന
ഇരുട്ടിൽ
വിങ്ങുകയായിരുന്നു
മെഴുകുതിരി...
മറ്റുള്ളവർ തന്റെ
വെളിച്ചത്തിൽ തപ്പാതെ തടയാതെ
വഴി നടക്കുമ്പോഴും..
താൻ ഇരുട്ടിലാണല്ലോ എന്ന ചിന്ത
മെഴുകുതിരിയെ അസ്വസ്ഥമാക്കി...
തന്റെ കയ്യിലെ വെളിച്ചത്തിൽ
തനിക്കു ചുറ്റും ചെറു തിരികളെങ്കിലും 
കത്തിച്ചു വച്ചില്ലെങ്കിൽ
താൻ ഇരുട്ടിലോടുങ്ങും
എന്ന് മെഴുകുതിരിക്കു
മനസ്സിലായത്‌
കത്തി തീര്ന്നപ്പോഴാനു...
അതുവരെ
വെളിച്ചത്തിൽ നിന്നവർ
കൂരിരുട്ടിലേക്ക്
നീങ്ങുന്നത്‌
പാവം മെഴുകുതിരി
വേദനയോടെ കണ്ടു...
ഒടുങ്ങുന്നതിൻ മുൻപ്
ഒരു ചെറു തിരിയെങ്കിലും
കത്തിച്ചു വച്ചിരുന്നെങ്കിൽ...

എം ജി മല്ലിക

No comments:

Post a Comment