സ്നേഹത്തിൻ
തെളിനീരു തേടി
നടക്കുന്ന യാത്രികരാണ്
നാം എല്ലാവരും...
കുന്നും മലയും
തുറന്നു നോക്കി നമ്മൾ
വെട്ടി പിടിച്ചു മഴക്കാലവും
മുറ്റം നിറയെ കലക്ക വെള്ളം കണ്ടു
തെറ്റിദ്ധരിച്ചു
നിറച്ചു പാത്രം...
തെളി നീര് വരുമൊരു
നീരുറവ
കാലത്തിൻ മറയിൽ
ഒളിച്ചിരിക്കെ...
ചന്തയിലോക്കെ തിരഞ്ഞു...
ചെളിവെള്ള മൂറ്റി കുടിച്ചു ...
പനിച്ചു ...
വിറച്ചു ...
കിതച്ചു ...
മരിച്ചു...
എം ജി മല്ലിക
No comments:
Post a Comment