ഇലയും പൂവും കായും
നിറഞ്ഞു നില്ക്കുന്ന
മരത്തിൽ ഒരു
പാട് കിളികൾ
കൂടു കൂട്ടാൻ വരും...
മനോഹര ശബ്ദത്തിൽ
അവ മരത്തിനെ
പാടുപാടി
സുഖിപ്പിക്കും...
മരത്തിന്റെ നിഴലിൽ
വിശ്രമിക്കാൻ
ഒരു പാട് യാത്രികർ
ആഗ്രഹിക്കും...
അന്ന് ...
അകലെ നിന്നെത്തുന്ന
വരൾച്ചയുടെ മുരൾച്ച
മരത്തിനെ ആകുലപെടുതില്ല...
കര കര ശബ്ദത്തിൽ
കരയുന്ന കാക്കയുടെ
നിലവിളി കുയിലിന്റെ
ഗാനാലാപത്തിൽ
മുങ്ങി പോകും...
പക്ഷെ
ഇലയും പൂവും
കൊഴിഞ്ഞു പോകുന്ന
ഒരു കാലം...
ഒരു പക്ഷി പോലും
കൂടണയാൻ
വരാത്ത ഒരു
സന്ധ്യയിൽ...
തന്നെ തേടിയെത്തുന്ന
കാക്കയുടെ കറുപ്പിന്
ഇതുവരെ കാണാത്ത
ഭംഗി മരം ദർശിക്കും
എത്ര മനോഹരമാണ്
അതിന്റെ സബ്ദമെന്നു
മരം അതിശയപ്പെടും...
എം ജി മല്ലിക
നിറഞ്ഞു നില്ക്കുന്ന
മരത്തിൽ ഒരു
പാട് കിളികൾ
കൂടു കൂട്ടാൻ വരും...
മനോഹര ശബ്ദത്തിൽ
അവ മരത്തിനെ
പാടുപാടി
സുഖിപ്പിക്കും...
മരത്തിന്റെ നിഴലിൽ
വിശ്രമിക്കാൻ
ഒരു പാട് യാത്രികർ
ആഗ്രഹിക്കും...
അന്ന് ...
അകലെ നിന്നെത്തുന്ന
വരൾച്ചയുടെ മുരൾച്ച
മരത്തിനെ ആകുലപെടുതില്ല...
കര കര ശബ്ദത്തിൽ
കരയുന്ന കാക്കയുടെ
നിലവിളി കുയിലിന്റെ
ഗാനാലാപത്തിൽ
മുങ്ങി പോകും...
പക്ഷെ
ഇലയും പൂവും
കൊഴിഞ്ഞു പോകുന്ന
ഒരു കാലം...
ഒരു പക്ഷി പോലും
കൂടണയാൻ
വരാത്ത ഒരു
സന്ധ്യയിൽ...
തന്നെ തേടിയെത്തുന്ന
കാക്കയുടെ കറുപ്പിന്
ഇതുവരെ കാണാത്ത
ഭംഗി മരം ദർശിക്കും
എത്ര മനോഹരമാണ്
അതിന്റെ സബ്ദമെന്നു
മരം അതിശയപ്പെടും...
എം ജി മല്ലിക
No comments:
Post a Comment