Saturday, December 14, 2013

കാപട്യ വിരുദ്ധ ദിനം...ചര്ച്ച...

ശരിക്കും പുരുഷൻ ആഗ്രഹിക്കുന്നത് സ്ത്രീകളുടെ ശരീരം ആണോ? ഒരു മൃഗത്തെ പോലെ ഇണ ചേർന്ന് കഴുകി പോകാൻ കഴിയുന്ന ഒന്നാണോ മനുഷ്യൻ ജീവിതത്തിൽ അന്വേഷിക്കുന്നത്...? എന്റെ അന്വേഷണത്തിൽ സഹായിക്കാൻ കഴിയുന്നവർ സത്യസന്ദമായി അഭിപ്രായം പറയണം...

അങ്ങനെ ആണെങ്കിൽ നമ്മുടെ ടെക്നോളജി ഉപയോഗിച്ച് സ്ത്രീയെ പോലെ തോന്നിക്കുന്ന പ്രതിമകൾ ഉണ്ടാക്കി സൗജന്യ നിരക്കിൽ പുരുഷൻ മാര്ക്ക് കൊടുത്താൽ പോരെ. പാവം ജീവനുള്ള സ്ത്രീകള് സുഖമായി ജീവിച്ചു പോവുകില്ലേ...

സ്ത്രീകള് എന്താണ് പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത്..? സാമ്പത്തിക നേട്ടം മാത്രമാണോ?

നമ്മളി പറയുന്ന കുടുംബങ്ങള്ക്ക് മനുഷ്യനെ കെട്ടിയിടാൻ കഴിയുമായിരുന്നെങ്കിൽ നാം ഇന്ന് കാണുന്ന പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നോ..?

എന്റെ പല പുരുഷ സുഹുര്തുക്കളും പറഞ്ഞിട്ടുണ്ട്. പല സ്ത്രീകളും പ്രത്യേകിച്ച് വിവാഹിതർ, ലൈംഗീക ആവ ശ്യങ്ങൽക്കു വേണ്ടി അവരെ വിളിച്ചിട്ടുണ്ട് എന്ന്...സത്യത്തിൽ അത് ശരി ആണോ?

എനിക്ക് എന്റെ കാര്യം പറയാൻ കഴിയും..എനിക്ക് പുരുഷനും സ്ത്രീയുമായി ഒരു പാട് സുഹൃത്തുക്കൾ ഉണ്ട്...പക്ഷെ അവരോടൊന്നും ശാരീരികമായ ആസക്തിയല്ല എനിക്ക് തോന്നിയിട്ടുള്ളത്.... മാനസികമായ ഒരടുപ്പം...ചേർന്ന് നിൽക്കുമ്പോൾ കിട്ടുന്ന ഒരു സുഖം..സുരക്ഷിതത്വം...അതിൽ ലൈന്ഗീകത വരുന്നില്ലേ എന്ന് ചോദിച്ചാൽ അതൊരിക്കലും പ്രഥമമായിരുന്നില്ല എന്ന് പറയാം.

അമൃതാനന്ദ മയി ആള്ക്കാരെ കെട്ടി പിടിച്ചാൽ അത് അമ്മയുടെ ആശ്ലേഷമാകുന്ന ഇവിടെ ഒരു മനുഷ്യന്റെ വേദനയിൽ ചേർത്ത് പിടിച്ചാൽ അതെങ്ങനെ അശ്ലീലമാകും.?

.എനിക്ക് പലരെയും ചേർത്ത് പിടിച്ചു സാന്ത്വനിപ്പിക്കനമെന്നു തോന്നിയിട്ടുണ്ട്...പക്ഷെ നിലവിൽ പൊതു സമൂഹത്തിനു എന്ത് കൊണ്ടാണ് പ്രസ്നമാകുന്നതെന്നു എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല...അതിൽ എന്താണ് തെറ്റ്?

അങ്ങനെ ചേർത്ത് നിരത്തി സ്നേഹത്തിന്റെ ഒഴുക്ക് എന്തെന്ന് മനസ്സിലാക്കാൻ ആളുകള്ക്ക് കഴിഞ്ഞെങ്കിൽ എല്ലാം ലൈംഗീക ബന്ധംമാണ് എന്നാ ധാരണയിൽ നിന്ന് ആളുകള്ക്ക് മാറ്റാൻ കഴിയുമായിരികും...എല്ലാവരും രോഗി ആകുന്നോടത്തോളം നമ്മൾ അകന്നു നില്ക്കും...ഒരു യുക്തിയുമില്ലാത്ത ആര്ക്കും വേണ്ടാത്ത വിഴുപ്പുകൾ വലിച്ചെറിയാൻ സമയമായി...

മനസ്സിന് കാണിക്കാൻ കഴിയാത്ത എന്ത് വൃത്തികേടാണ് ശരീരതിനു കാണിക്കാൻ കഴിയുന്നത്‌..? ഞാൻ വേണ്ടെന്നു പറഞ്ഞാൽ എന്നെ കുറിച്ച് ചിന്തിക്കാതിരിക്കാൻ മറ്റുള്ളവർ തയ്യാരാകാനമെന്നുണ്ടോ? നമ്മുടെ മനസ്സുകളിൽ നടക്കുന്ന ചിന്തകളെ സദാചാര കണ്ണാടിയില കൂടി നോക്കിയാല ആറെങ്കിലും കുറ്റം ചെയ്യാതവര്രായി ഉണ്ടാകുമോ..? ഇതൊക്കെ എന്റെ മനസ്സിൽ വന്ന ചോദ്യങ്ങളാണ്...ഒരു ഗവേഷകയുടെ ചിന്തയായി മാത്രം കാണണമെന്ന് അഭ്യർത്ഥിക്കുന്നു...

എം ജി മല്ലിക
1Like · ·
  • Najeeb Chombal പ്രതിസന്ധിഘട്ടങ്ങളില് മാനസികമായ താങ്ങും, ഉല്ലാസകരമായ നിമിഷങ്ങളില് ശാരീരികമായ സുഖവുമാണ് ഞാന് സ്ത്രീയില് നിന്നും തേടുന്നത്. വേറെ പലതും ചെയ്യാനുളളപ്പോള് കാമത്തെ ഇടയ്ക്കു മറക്കുകയാണ്.
  • Mallika Mg വൈകാരിക തലം ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുമായിരുന്നില്ല സാബു.....വികാരമെന്നൽ കാമം മാത്രമല്ല മറ്റു പലതുമുന്ദെനൂ ഞാൻ കരുതുന്നു...കാമത്തെ ഞാൻ നിഷേടിച്ചിട്ടില്ല...പ്രതിസന്ധികളിൽ കൂടെ ഉണ്ടാകുമെന്ന് ഉറപ്പു തോന്നുന്ന ആളോട് മനസ്സ് ചേർന്ന് നിൽക്കുമ്പോൾ ഉണ്ടാകുന്ന വികാരമാണ് എനിക്ക് കാമം..അതിനപ്പുറം എനിക്ക് സാബു..നോടും സ്നേഹമുണ്ട്...തിരിച്ചു കിട്ടാനല്ല..സഹജീവിയോടുള്ള സ്നേഹം..നിനക്കും നല്ലത് വരനമെന്നുല്ല ആഗ്രഹം...
  • Najeeb Chombal വിശക്കുമ്പോള് അന്നം വേണം. അത് രുചികരമെങ്കില് ഇത്തിരി കൂടുതല് വേണം. എങ്കിലും വൈവിധ്യം ആഹ്ലാദകരമാണ്. അധികം ഉണ്ടാല് മടുപ്പു വരും.
    ലൈംഗികതയും അതുപോലെ തന്നെ. പക്ഷേ, അതിനു ഫ്രീക്വന്സി കുറയും.
  • Rafeeq Chalil oru purushanum sthreeyum thammil ketti pidichal athu laingegtha sugam kittumennu parayunnavar viddikalenne parayan pattu manassum manassum thammil onnayale laingekatha sugam poornamakoo allathe sareerangal thammil onnikkunnathilalla <<ithente abhiprayam >>
  • Jubith Karayad E chindayod enik yochippillaa
  • Mallika Mg പ്രതിസന്ധി ഘട്ടത്തിൽ കൂടെ ഉണ്ടാകുന്ന ആളെ ആണോ അതല്ല ഏതു സ്ത്രീയെയും പ്രാപിക്കാനുള്ള ഒരാഗ്രഹം ഉള്ളിൽ ഉണ്ടാകാരുണ്ടോ നജീബ്...പ്രസ്നമാവുകില്ലെകിൽ മാത്രം മറുപടി പറഞ്ഞാൽ മതി..ഒരു തുറന്ന ചര്ച്ച നടത്താം എന്ന് കരുതി...അടഞ്ഞ ചര്ച്ചയെക്കൾ നല്ലത് ഒരു തുറന്ന ചര്ച്ച ആണെന്ന് ഞാൻ കരുതുന്നു...
  • Rafeeq Chalil sariya malika"ji" ithupolulla karyangal thuranna charchayiludeya nallathu
  • Mallika Mg യോജിപ്പ് പോലെ തന്നെ പ്രധാനമാണ് വിയോജിച്പ്പും. അഭിപ്രായത്തെ മാനിക്കുന്നെങ്കിലും ചര്ച്ച ചെയ്യുന്നതാണ് നല്ലതെന്ന അഭിപ്രായമുല്ലതിനാൽ ചര്ച്ച നിരത്തുന്നില്ല...
  • Mallika Mg പ്രതിസന്ധി ഘട്ടത്തിൽ കൂടെ ഉണ്ടാകുന്ന ആളെ ആണോ അതല്ല ഏതു സ്ത്രീയെയും പ്രാപിക്കാനുള്ള ഒരാഗ്രഹം ഉള്ളിൽ ഉണ്ടാകാരുണ്ടോ നജീബ്...പ്രസ്നമാവുകില്ലെകിൽ മാത്രം മറുപടി പറഞ്ഞാൽ മതി..ഒരു തുറന്ന ചര്ച്ച നടത്താം എന്ന് കരുതി...അടഞ്ഞ ചര്ച്ചയെക്കൾ നല്ലത് ഒരു തുറന്ന ചര്ച്ച ആണെന്ന് ഞാൻ കരുതുന്നു...
  • Krishnan Pu Rafeekh parangatonode njanum yochikunnu. Our anine. vendate panavum pennum ane . ate pole pennine panavum annum venom. Atane ippol natakunnate
  • Mallika Mg എനിക്ക് പല പുരുഷൻ മാരോട് തോന്നിയിട്ടുള്ളത് ഒരമ്മക്ക് മക്കളോട് തോന്നുന്ന തരത്തിലുള്ള വാത്സല്യമാണ്. ശിശുവിനെ പോലെ അമ്മയുടെ ഗർഭപാത്രത്തിൽ ഒതുങ്ങാനുള്ള അവന്റെ ഒരു ആഗ്രഹം അവൻ കാണിക്കുന്നതായി തോന്നിയിട്ടുണ്ട്. ..എവിടെയോ തിരയുന്ന ഒരു സുരക്ഷിതത്വം...നിലവിഉല്ല റോളുകളിൽ പെട്ട് ഇല്ലാത്ത കഴിവ് ഉണ്ടെന്നു കാണിക്കാൻ വിധിക്കപെട്ട പാവം പുരുഷന്മാര...കരയ്യാൻ തോന്നിയിട്ടില്ലേ...ചിലപ്പോൾ എവീയെങ്കിലും..ഒരു മാറിൽ തലവച്ചു..പൊട്ടി കരയാൻ..എത്രയോ പുരുഷൻ മാര് വിങ്ങി പൊട്ടാൻ കഴിയാതെ മനസ്സില് അടക്കി പിടിച്ചു നടക്കുന്നത് കണ്ടിട്ടുണ്ട്..ശരിയാനൊ
  • Jubith Karayad Aganea orupad sreekalum elleaaa
  • Najeeb Chombal കാമം സത്യത്തില് വന്യമായൊരു വികാരമാണ്. ചിന്താശീലരായതിനാല് നമുക്ക് ചില ഭാവനാപരമായ മുന്ഗണനകളുണ്ടാകും. അതനുസരിച്ചാകും വൈകാരിക തോത്. മാനസിക അടുപ്പം കാമത്തെ മയപ്പെടുത്തും എന്നാണ് അനുഭവം.
  • Mallika Mg നമ്മുടെ ചിന്തകളുടെ തലം തിരച്ചറിയാൻ കഴിയുന്ന, ആ ആവൃത്തിയിൽ കാര്യങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന, നമ്മെ ബഹുമാനിക്കുന്ന, കഴിവുകളെ തിരച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന ആളൊടെ എനിക്ക് പ്രണയം തോന്നു.. നമ്മെക്കാൾ താഴെ നില്ക്കുന്ന ഒരടിമയെ പോലെ ഉള്ള ഒരാളോട് ആസക്തി തോന്നാം...പക്ഷെ പ്രണയം തോന്നുമോ പുരുഷന്..? പ്രണയം തോന്നാതെ ഉള്ള ആസക്തി ആണോ പ്രണയത്തിന്റെ ഭാഗമായുണ്ടാകുന്ന കൂടിചെരലാണോ താല്പര്യം...അങ്ങനെ വരുമ്പോൾ ഒരേ സമയം പലരോടു പ്രണയം തോന്നുമോ..? അതല്ല പ്രണയമെന്നത് ഒരു മിഥ്യ ആണോ?
  • Krishnan Pu Apol streelalke vikalke vikaram. Ille ?
  • Sanil Sivadasan Me dot like this topic sorry. ..Good night
  • Pravasa Jeevitham മനസ്സിന് കാണിക്കാൻ കഴിയാത്ത എന്ത് വൃത്തികേടാണ് ശരീരതിനു കാണിക്കാൻ കഴിയുന്നത്‌..? ഞാൻ വേണ്ടെന്നു പറഞ്ഞാൽ എന്നെ കുറിച്ച് ചിന്തിക്കാതിരിക്കാൻ മറ്റുള്ളവർ തയ്യാരാകാനമെന്നുണ്ടോ?................//////അര്‍ത്ഥവത്തായ കാഴ്ചപ്പാട് ....
  • Najeeb Chombal പുരുഷാധിപത്യം പാവം പുരുഷനെ കോലം കെട്ടിക്കുകയാണ്. നെപ്പോളിയനെ പോലെ ചുരുക്കം ചിലരെ മാറ്റി നിര്ത്തിയാല് പലരും ധീരതയുടെ മുഖപടം അണിയുകയാണ്. ആണ് കരയും. സീതയുടെ മുമ്പില് രാമന് കരഞ്ഞതാണ്.
  • Sp Sp i like it
  • Krishnan Pu Atu che hi parangate sariyane
  • Mallika Mg ഞാൻ എഴുതുമ്പോൾ കൂടുതൽ എനിക്ക് പരിചിതമല്ലാത്ത പുരുഷൻ മാരെ കുറിച്ചാവും പറയുക..സ്ത്രീകളും ഉണ്ട്...ഞാൻ തന്നെ ഉദാഹരണം..ചിലപ്പോൾ വിചാരിക്കും നല്ല സുഹുര്തിനോട് ചേർന്ന് നിൽക്കുമ്പോൾ കിട്ടുന്ന ഒരു സുഖം മറ്റെവിടെ നിന്നും കിട്ടില്ല എന്തു...പ്രണയത്തിൽ സ്വാതന്ത്ര്യത്തിന്റെ തലം എത്രയാണ്...നാം മുറുകെ പിടിക്കുമ്പോൾ അകന്നു പോകില്ലേ...മിക്ക പ്രണയത്തിലും വരുന്ന പ്രധാന കാര്യം ഒരു വ്യക്തിയായി പരിഗണിക്കാതെ പരസ്പരം സ്വകാര്യ സ്വത്തായി കരുതുന്നു..അങ്ങനെ വരുമ്പോൾ ബന്ധം ബന്ധനമായി മാറുകയും അകന്നു പോവുകയും ചെയ്യില്ലേ...
  • Krishnan Pu Atmartha. Pranayam. Muringu. Pokilla
  • Mallika Mg എന്താണ് യഥാർത്ഥത്തിൽ ആത്മാർഥത...പ്രണയം നഷ്ടപ്പെട്ട് പോകുന്നത് ഒരാള് അങ്ങനെ വേണമെന്ന് മനപൂർവം കരുതിയാണോ..? കരുതാതിരുന്നാൽ അത് നില നിലക്കുമോ..? ഒരാളോട് നമുക്ക് ഇഷ്ടം നില നിൽക്കണമെങ്കിൽ അയാളുടെ പ്രവര്ത്തികള നമുക്ക് ഇഷ്ടപെടണ്ടേ...നമുക്ക് വിചാരിച്ചാൽ ഒരാളെ സ്നേഹിക്കാനും വെറുക്കാനും കഴിയുമോ..?
  • Najeeb Chombal രതിഭാവനയനുസരിച്ച് കാമം ഏറ്റക്കുറച്ചിലോടെ വരും. അതിലെ പ്രത്യേക പ്രതിപത്തിയാണ് പ്രണയം. പലരോടും ഒരേ കാലത്ത് പ്രണയം തോന്നാം. എന്നാല് അതും സ്വാര്ത്ഥമാണ്. നാം സത്യത്തില് സ്വാര്ത്ഥരാണ്.
  • Mallika Mg എങ്ങനെയാണ് നമ്മുടെ രതി ഭാവന നിര്മ്മിക്ക പെടുന്നത്...നമ്മൾ നിര്മ്മിക്കുന്നതാണോ...സമൂഹം നിര്മ്മിക്കുന്നതാണോ...
  • PM Nambiar ഇണ, തുണ, പൊസഷന്‍ പിന്നെ പ്രൊട്ടക്‍ഷന്‍ ... അതിലൊതുങ്ങുന്നു ജൈവികമായ ബന്ധം. ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രമാവുമ്പോള്‍ അത് നൈമിഷിക ചോദനയായിരിക്കും. ഉദാഹരണത്തിന് ഇണ എന്ന ഘടകം മാത്രം മുന്നില്‍ നില്‍ക്കുന്ന ബന്ധങ്ങളുണ്ട്. അതുപോലെ തുണ, പൊസഷന്‍ പ്രൊട്ടക്ഷന്‍ എന്നിവയും ശാശ്വതമല്ല. ഇതു നാലും ചേരുന്നതാണ് ദൃഢമായ ബന്ധം. ഈ നാല് ഘടകങ്ങളും സ്ത്രീക്കും പുരുഷനും ബാധകമാണ്.
  • Najeeb Chombal പ്രണയത്തിന്റെ പാവനത പ്രസംഗിക്കുന്ന മിക്കവരും തനി സ്വാര്ത്ഥരും, കപടരും, അധികാരമനോഭാവികളും, വിഡ്ഢികളുമാണ്. ഭൂതദയ, വിശ്വപ്രേമം എന്നിവ പാവനമാണ്. പക്ഷേ, അവ വലിയ മനസ്സുകളിലേ വിരിയാറുളളൂ.
  • Krishnan Pu Atmartha. Pranayayan ennate manassil onnum olikkate annum pennum parasparam aringal atu nalla , atmarthamaya pranayam akum. At u beauty nokaye tanne pranayikkum.
  • Mallika Mg സ്വതന്ത്ര്യം അതിൽ വരുന്നില്ലേ...ചിന്തകളുടെ സ്വതന്ത്രമായ് ഒഴുക്കിൽ എനിക്ക് തോന്നുന്നത് സത്യസന്ധംമായി പറയാൻ കഴിയുന്ന ഒരാളല്ല എന്റെ കൂടെ ഉള്ളതെങ്കിൽ ബന്ധം നില നിലക്കുമോ..ആശയ വിനിമയം പ്രധാനമല്ലേ...അതിന്റെ തലം പ്രധാനമല്ലേ...
  • Najeeb Chombal എനിക്കിഷ്ടം കടുപ്പം കൂടിയ, കുറുകിയ, അധികം ചൂടില്ലാത്ത, കടുത്ത നിറമുളള, സ്വല്പം പൊടിയുടെ കയ്പുളള, പാല് അധികം ചേരാത്ത ചായയാണ്. അതുപോലെയാണ് രതിഭാവനയും. അത് ജന്മസഹജമായ ഒരു മാനസിക ഭാവമാണ്.
  • Shyamlal Shyamlaljanardhanan Teacherinod purusha suhrutukkal paranju ennu kettu pala streekalum vivaha shesham vivahetara bandhathinu prerippichittullatu satyamano ennu ..ate satyam tanne anu enikkum ariyavunna orupad anubhavangal njan katti taram....
  • Mallika Mg ജന്മ സഹാജമെന്നു പറയാൻ കഴിയ്മോ...അതിനു സമൂഹത്തിനു പങ്കില്ലേ...ചായ കുടിക്കാത്ത ഓർ നാടിലെ ആള്ക്കാര്ക്ക് ചായ ഇഷ്ടമുണ്ടാകില്ലലോ..അത് പോലെ..ശീലം ഘടകമല്ലേ...? അത് നിര്മ്മിക്കുന്നത് ആാരാനു...നീല ചിത്രം കാണാത്തവർ ആരെങ്കിലും ഉണ്ണ്ടോ..? അവ നമ്മുടെ രതി ഭാവനെയും ലൈംഗീക സങ്ങല്പ്പതെയും സ്വാധീനിക്കുന്നില്ലേ..?
  • Najeeb Chombal വിശ്വാസം വേറെ, വികാരത്തിളപ്പ് വേറെ. എനിക്ക് സരിതാനായരോട് കാമവാസനയുണ്ട്. കാരണം, അവര്ക്ക് ആണിനെ പിടിച്ചുലയ്ക്കാനുളള രൂപഭാവാദികളുണ്ട്. ആളൊരു തട്ടിപ്പുകാരിയാണ് എന്നത് വേറെ കാര്യം.
  • Mallika Mg സ്യാംലാൽ പറഞ്ഞത് സരിയാനെങ്കിൽ നമ്മുടെ സദാചാര കുടുംബങ്ങളിലെ കള്ളങ്ങലല്ലേ പുറത്തു വരുന്നത്...പുരുഷൻ വിവാഹിതരാണ് അധികവും കുടുംബത്തിനു പുറത്തു പോകുന്നത്..സ്ത്രീയും അങ്ങനെ ആണെങ്കിൽ നമുക്കെങ്ങനെ ആണ് പിടിക്കപെടുന്നവരെ കുറ്റം പറയാൻ കഴിയുന്നത്‌..അല്ലെങ്കിൽ ഈ കാപട്യം പെരുന്നതിനാൽ ആവണം നമ്മൾ മറ്റുള്ളവരെ കല്ലെടുതെരിയുന്നത്...
  • Shyamlal Shyamlaljanardhanan Najeebinte ullinte ullilum oru kamagni olinju kidappundall...
  • Mallika Mg ശിക്ഷ കൊടുത്താൽ തീര്ക്കവുന്നതാണോ കാമാസക്തി...
  • Najeeb Chombal സാമൂഹ്യപശ്ചാത്തലം, സഹജവാസന, പതിവ് ആദിയായവ വ്യത്യസ്തങ്ങളാണ്. മനഃശാസ്ത്രം പഠിച്ചവര്ക്ക് ഇതെല്ലാം കുറേക്കൂടി വ്യക്തമായി പറയാനാകും. ഞാന് ഈ വിഷയത്തില് ഒരു കൊച്ചു കുട്ടിയാണ്.
  • Mallika Mg നജീബു സത്യം പറയുന്നു എന്ന് വച്ച് കല്ലെടുതെരിയേണ്ട...അല്ലെ നജീബ്...
  • Najeeb Chombal ശ്യാം, ഞാനൊരു ജന്തുവാണ്, പുരുഷനാണ്. റബ്ബറ് മനുഷ്യനല്ല. പിന്നെ, കാര്യങ്ങള് തുറന്നു പറയുന്ന ആളാണ്. അന്യരേക്കാളും അധികം കാമിയല്ല. സത്യത്തില്, പച്ചയ്ക്കു പറയുന്നവരില് വികാരം വന്യമാകാറില്ല.
  • Mallika Mg വിട്ടേക്ക് നജീബ്.....അത് ഒരു അഭിപ്രായം...ചർച്ചയിൽ അതൊക്കെ പ്രതീക്ഷിക്കാം...പ്രത്യേകിച്ചും ഇങ്ങനെ ഒരു വിഷയം..
  • Shyamlal Shyamlaljanardhanan Ayye njan oru tamasa paranjatalle.
  • Mallika Mg അതാണ്‌ സ്പോര്ട്സ് മാൻ സ്പിരിറ്റ്‌...ഇങ്ങനെ ഒരു വിഷയം വലിയ കുഴപ്പമില്ലാതെ ചര്ച്ച ചെയ്യാൻ കഴിഞ്ഞെങ്കിൽ ഞാൻ ശുഭാപ്തി വിശ്വാസിയാണ്...നമുക്ക് ഇടപെടാൻ കഴിയും..ഇനി നാളെ..ഗുഡ് നൈറ്റ്‌ ഓൾ...
  • Shyamlal Shyamlaljanardhanan Ok good night teacher
  • Najeeb Chombal ശ്യാം, അതൊക്കെ ചര്ച്ചയില് സ്വാഭാവികമാണ്. ശരി, ശുഭരാത്രി...!!
  • Shyamlal Shyamlaljanardhanan See you good night..
  • Sabu Varghese ഈ ചർച്ച അഭിമാനം നൽകുന്ന ഒന്നാണു.സധാരണ ഇത്തരം ചർച്ച്ക്ഗകൾ കാമതവളകളുടെ ഉറ്റ്ഗ്സവമാകാറുണ്ട്‌.പക്ഷെ ഇവിടെ സഭ്യത കൃത്യമായി പാലിച്ച്‌ മുന്നേറുന്നു ..ഇതിലെ ഒരു വാചകം എനിക്ക്‌ നന്നായി ബോദിച്ചു...ശരീരത്തിന്റെ കാമപേക്കൂത്തുകളെ സമൂഹം കാണുന്നൊള്ളൂ..മനസ്സിന്റെ കണ്ടിരുന്നെങ്കിൽ എന്താകുമായിരുന്നു.....
  • Shyju Rain തന്‍റെ കണ്‍മുന്‍പില്‍ കാണുന്ന എല്ലാ സ്ര്‌തീകെളയും പുരുഷന്‍ മനസ്സുകൊണ്ട് വിവസ്രതയാക്കുകയോ ഭോഗിക്കുകയോ ചെയ്യുന്നു. പുരുഷന്‍റെ ജനിതകഘടനതന്നെ മാറ്റാതെ പരിഹാരം അസ്സാദ്ദ്യം.
  • Shamith Kc Kannur ഒരു സ്ത്രീ പുരുഷനില്‍നിന്ന് ആഗ്രഹിക്കുന്നത് എന്താണോ അതുതന്നെയാണ് ഒരു പുരുഷന്‍ സ്ത്രീയില്‍നിന്നും ആഗ്രഹിക്കുന്നത് ലൈംഗീക തയുടെ കാര്യത്തില്‍. സ്ത്രീകള്‍ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റാനുള്ള പുരുഷന്റെ ഉപകരണം മാത്രമാണ് എന്നത്‌ സ്ത്രീയുടെ തെറ്റായ ചിന്ദാഗതിയാണ്. ഒരു സ്ത്രീ ആദ്യം മാറ്റിയെടുക്കേണ്ടതും ഈ ചിന്ദാഗതിയാണ് . ഒരു പുരുഷന്‍റെ മുന്‍പില്‍ സ്വന്തം ശരീര ഭംഗി പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കാത്ത സ്ത്രീകള്‍ കുറവോന്നുമല്ല.പുരുഷന്റെ ലൈംഗീകത കപട സദാചാരത്തില്‍ ഒളിഞ്ഞുകിടക്കുന്നു. അതിലും വലിയ കള്ളിയാണ് സ്ത്രീ.ഇന്ന് സ്ത്രീ പുരുഷന്മാര്‍ കയ്യടക്കിവച്ച എല്ലാ മേഘലകളിലും തന്‍റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.സ്വന്തം കുടുംബം ഭംഗിയായി പരിപാലിക്കുവാനും കഴിഞ്ഞു.ചില സ്ത്രീകള്‍ തന്‍റെ അഹങ്കാരത്തിന്‍റെ ഫലമായി പരസ്പര ബഹുമാനംമറന്നു പ്രവര്‍ത്തിക്കുവാനും പുരുഷന്‍ തന്‍റെ കടമ മറന്നു പ്രവര്‍ത്തിക്കേണ്ട അവസ്ഥയിലേക്ക സ്ത്രീ തന്നെ പുരുഷനെ എത്തിക്കുകയും ചെയെതു.എന്നാല്‍ സ്ത്രീകള്‍ക്ക് സ്വന്തം മാനം സംരക്ഷിക്കുന്നതില്‍ പരാജയം സംഭവിക്കുന്നു. ഇതിനു ഉത്തരവാദി സ്ത്രീകള്‍ തന്നെയാണ്. ഒരു പെണ്‍കുഞ്ഞു പിറന്നു വീഴുന്നതുമുതല്‍ സ്ത്രീതന്നെ കുഞ്ഞിനെ പരാജയത്തിലേക്ക് കാല്‍വച്ചുകൊടുക്കുന്നു. ടെക്നോളജിഉപയോഗിച്ച് സ്ത്രീയുടെ പ്രതിമ ഉണ്ടാക്കികൊടുതാല്‍ മതിയാകും .പുരുഷ ടെക്നോളജി ഉപയോഗിച്ച് പാവം ജീവനുള്ള സ്ത്രീകളും ജീവിച്ചുപോകുന്നുണ്ട് എന്ന വസ്തുത ശരിതന്നെയാണ്. ഭൂരിഭാഗം സ്ത്രീകളും തിരഞ്ഞെടുക്കുന്നത് കാശുള്ള പുരുഷന്മാരെ തന്നെയാണ്,സമ്പത്ത് അധികാരം എന്നീ ദുര്‍വിഷയങ്ങളിലും സ്ത്രീ പുരുഷനോടൊപ്പം തുല്യ പദവിയില്‍ നില്കുന്നു.ഇന്ന് സ്ത്രീകള്‍ പുരുഷനില്‍നിന്നും ആഗ്രഹിക്കുന്നത് അവളുടെ കാമ പൂരണം മാത്രമാണ്. "പല സ്ത്രീകളും പ്രത്യേകിച്ച് വിവാഹിതർ, ലൈംഗീക ആവ ശ്യങ്ങൽക്കു വേണ്ടി അവരെ വിളിച്ചിട്ടുണ്ട് എന്ന്"...സത്യത്തിൽ അത് ശരി ആണോ? ഇത് വളരെയധികം ശരിയാണ്. സ്ത്രീകളോട് മാന്യമായി പെരുമാറിപോയാല്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും ഉണ്ടാകുന്ന ഒരു രോഗമായി ഇതിനെ കാണാം. ആരാദന ,പ്രേമം,കാമം ,ഗര്‍ഭം ഇങ്ങനെ തുടര്‍ന്നു പോകുന്നു.എനിക്ക് എന്റെ കാര്യം പറയാൻ കഴിയും..എനിക്ക് പുരുഷനും സ്ത്രീയുമായി ഒരു പാട് സുഹൃത്തുക്കൾ ഉണ്ട്...പക്ഷെ അവരോടൊന്നും ശാരീരികമായ ആസക്തി മാത്രമല്ല എനിക്ക് തോന്നിയിട്ടുള്ളത്.സുഖം..സുരക്ഷിതത്വം...അതിൽ ലൈന്ഗീകത ഇവയെല്ലാം എല്ലാവരിലും വരുന്നുമുണ്ട്. അമൃതാനന്ദ മയി ആള്ക്കാരെ കെട്ടി പിടിച്ചാല്‍ കുഴാപ്പം ഒന്നുമില്ല. അത് അമൃതാനന്ദ മയി മാരുടെ ഇഷ്ടം. സ്വന്തം അമ്മയുടെ മുലകണ്ടാല്‍ കാമംവരുന്നവനെ എന്തുപറഞ്ഞിട്ടും കാര്യം ഇല്ല.ഉടുതുണി ഉരിഞ്ഞു അഭിനയിക്കാനും വ്യഭിചാരിക്കുവാനും ഇന്ന് സ്ത്രീകള്‍ക്ക് ലയ്സെന്‍സ് നല്കിയിടുണ്ട് . .എനിക്ക് പലരെയും ചേർത്ത് പിടിച്ചു സാന്ത്വനിപ്പിക്കനമെന്നു തോന്നിയിട്ടുണ്ട്... സാന്ത്വനിപ്പിച്ചിടുമുണ്ട് . സ്ത്രീയെ പുരുഷന്‍ ചേർത്ത് പിടിച്ചു സാന്ത്വനിപ്പിക്കുമ്പോള്‍ സൂക്ഷിക്കണം എന്ന് മാത്രം. സ്നേഹത്തിന്റെ ഒഴുക്ക് ലൈംഗീക ബന്ധം മാത്രമല്ല. ചുരുക്കിപ്പറഞ്ഞാല്‍ ആണും പെണ്ണും കുറ്റവാളികള്‍ തന്നെ.ഇതൊക്കെ ഗവേഷകയുടെ ചിന്തയില്‍ വന്ന ന്യായമായ ചോദ്യങ്ങള്‍ ആണ്.
  • Anitha Kodayikkal i agree with you mallika.sthreekal laingika aavasyangalkku vendi vilichu ennu parayunnathu athisayokthi aayirikkum..purushante sexual capacity prove cheyyanulla avante thwara.actually wht i felt is tht the make of a man is different from woman and hence their behaviour differ.
  • Shamith Kc Kannur sthreekal laingika aavasyangalkku vendi vilichu ennu parayunnathu athisayokthi aayirikkum. ഇത് ഒരു പുതിയ സംഭവം ഒന്നും അല്ല.
  • Pravi Nair Sex moodivekkend mosam karyamanu ennareethiyil charcha cheyyunnath sariyalla...jeevithathile enjoyment kalil onnuthanneyaan sex..ath sauhrida bandangale kooduthal aazhathil aduppikkum.aanum pennum samaana swabaavam ullavaril athu kandethaan sramikkaarund..nallareethiyil sexil erppedunna aaninum penninum idayil sakthamaaya oru snehabandam undaavunnund..sex oru energy aanu..athu thurannuvidappedanam..
  • Akhil Kizakke Tharammal Madam, parqjirikunna karagale muzuvanayi ulkollan kaziyila..pakshe oru tharathil e kalagattathil charcha cheyapedenda oru vishayam anu...sexul attraction purushanum strekum oru pole thanne anennanu ente viswasam...pakshe athu prakadipikuvan eppozum thlpararakunathu purushanmar anu...ella jeevajalagaludeum oru dhorbhalyam anu ithu...oru prakrthi niyamam ennapole...pakshe avayil ninnellam vethyasthamayi thiricharav ulla manushar .,athu arodoky egene ennulla thiricharv nashtapedumbhozanu pala samuhika prashnagalum udaledukunnathu....vivaha bhadhagalil lyigigathaku pradhanyam ullathu pole eniku thonniyit undu...njan mared allekilum ente pala suhrthkalum pankuvechit undu...ipol thane nokiyal ariyam..vivaham kazikunnu..kurachu kalam kaziju verpedunnu... puthuthalamura living together ishtapedunnu....madam parajirikunathil oru karyam chithikendi irikunnu...sathwnipikuvan vendi onnu kettipidichal athil oru thettu kaneda karayam illa ennu thanne anu ente viswasam...
  • Haridas Velayudham Naadokke nasichu poyi Madam. Ellaam sariyaavum. Raathri kazhinhu pakal varunnathu pole.

No comments:

Post a Comment