Monday, July 28, 2014

ഒരിക്കൽ ഒരു പ്രസംഗ വേദിയിൽ വച്ച്
ഞാനൊരു സന്യാസിയെ പരിചയപ്പെട്ടു....
സ്വാമി ബ്രഹ്മാനന്ദ തീര്ത്ഥപാദർ എന്നാണു
പേരെന്ന് ചൊല്ലി...
ഭാരതീയ ദർശനം എന്നിൽ എന്നും
സ്വാധീനം ചെലുത്തിയതിനാലാവും
അതല്ലെങ്കിൽ ഞാൻ പൊതുവെ മനുഷ്യരെ
സ്നേഹിക്കുന്നത് കൊണ്ടാവാം
ഞാൻ സാമാന്യം ഒരു മനുഷ്യ സഹജമായ
പെരുമാറ്റം രമേശ്‌ എന്ന് പേരുണ്ടായിരുന്ന 
ബ്രഹ്മാനന്ദയോട് കാണിച്ചത്.
പക്ഷെ അദ്ദേഹത്തിന് വേണ്ടിയിരുന്നത്
സ്ത്രീ ശരീരത്തെ ആയിരുന്നു
എന്ന് മനസ്സിലാക്കിയപ്പോഴും
ഞാൻ അയാളെ വെറുത്തില്ല...
കാരണം ഒരു പാട് അനുഭവങ്ങൾ
ഇത്തരത്തിൽ ഉണ്ടാവുകയും
ഇവരോടൊക്കെ പൊറുക്കേണമേ
എന്ന് ചിന്തിക്കാനുമുള്ള
മാനസിക പക്വതയിലേക്ക് ഞാൻ എത്തി
ചെര്ന്നിരുന്നു അപ്പോഴേക്കും....
പക്ഷെ എന്നെ കുടുക്കാൻ
സ്വാമി നടത്തിയ വിദ്യ എന്നെയും
എന്നെ ഞാനകപ്പെട്ട വലയിൽ നിന്നും രക്ഷിക്കാൻ
മനുഷ്യ സഹജമായ തന്തെടം കാണിച്ച
ഒരു വലിയ മനുഷ്യനെയും ചേർത്തുള്ള വൃത്തികെട്ട
പ്രചാരണമായിരുന്നു....
മലയാളിയുടെ വൃത്തി കേട്ട മുഖങ്ങൾ നന്നായി
മനസ്സിലാക്കാൻ ഈ കഴിഞ്ഞ അഞ്ചു മാസങ്ങൾ
എന്നെ സഹായിച്ചു. രക്ഷിക്കാനെന്ന പേരിൽ
എന്റെ കൂട്ട് കാരിയായി കൂടെ കൂടിയ ഒരു
സ്ത്രീയും അവരുടെ അതി വിദഗ്ധമായി
കള്ളം പറയാൻ കഴിവുള്ള കൂട്ടുകാരനും നടത്തുന്ന
കേന്ദ്രത്തിൽ ഞാൻ എത്തി പെട്ടതും
എല്ലാവരാലും ഒറ്റപെടുത്താൻ അവർ നടത്തിയ
ശ്രമങ്ങളും ഒരു കുറ്റാന്വേഷണ നോവൽ
പോലെ മനസ്സിൽ തെളിഞ്ഞു വരുന്നു...
ആത്മഹത്യാ മുനമ്പിൽ നിന്നും ജീവിതത്തിന്റെ
പാതയിലേക്ക് എന്നെ തിരിച്ചെത്തിച്ച
എന്റെ സുഹൃത്തിനു
അതിനു കൊടുക്കേണ്ടി വന്ന
വില വളരെ വലുതായിരുന്നു...
ജീവിതത്തിലെ ഈ പ്രതിസന്ധിയിൽ
കുറെ അറിവുകൾ എന്നെ തേടി എത്തി..
..കോഴിക്കോടിന്റെ സാംസ്കാരിക പാരമ്പര്യം
നന്നായി മനസ്സിലായി ഈ കഴിഞ്ഞ കുറച്ചു മാസങ്ങളിൽ...
.ഇനിയും ഞാൻ വരും നിങ്ങളോട്
സത്യങ്ങൾ തുറന്നു പറയാൻ...
സ്ത്രീയെന്നാൽ ശരീരമാനെന്നു കാണുന്ന
ഈ സമൂഹത്തോട് അതല്ലെന്ന് പറയാനും
അവൾ കരുത്തുറ്റ മനസ്സുള്ള വ്യക്തിയാണെന്നും
കാണിക്കാൻ ഞാൻ ഇനിയും എഴുതി കൊണ്ടേ ഇരിക്കും...
സ്തീ ദൈവത്തിന്റെ നികൃഷ്ട ജന്മമാനെനു
പരസ്യമായി എഴുതി തന്റെ വ്യക്തിത്വം
കളഞ്ഞ പുരുഷനും അവനു ലൈക്‌ അടിക്കുന്ന
ഭാര്താക്കന്മാരുമുള്ള ഈ ലോകത്തിൽ
ഇവരൊക്കെ തിരിച്ചറിയും നിങ്ങൾ കാണുന്ന
ഈ ശരീരതിനപ്പുരം സ്നേഹിക്കാനുള്ള മനസ്സും
പ്രവര്തിക്കാനുള്ള കരുതും അതിനുള്ള ആര്ജ്ജവവുമുള്ള
സ്ത്രീക്ക് മധുരമായെ പ്രതികാരം ചെയ്യാനാവൂ എന്ന്..
.നിങ്ങളോട് പൊറൂത്തുകൊണ്ട് ഈ പോരാട്ടം അവൾ
മരണം വരെ നടത്തി കൊണ്ടേ ഇരിക്കും...
നിങ്ങൾ ചെയ്തത് നിങ്ങളുടെ ചെറിയ ശരികളുടെ
ലോകത്തിൽ നിന്നാണെന്നും
ഇനിയെങ്കിലും മരണത്തിലേക്ക് കുതിക്കുന്ന
ഒരാളെ അതിലേക്ക തള്ളി വിടളല്ല
സ്നേഹമെന്നും അവൾ പഠിപ്പിക്കും...

എം ജി മല്ലിക
സന്തോഷങ്ങൾ വാങ്ങി കൂട്ടാൻ 
നഷ്ടപെടുതുന്ന 
സന്തോഷങ്ങളുടെ 
ആകെ തുക 
കൂട്ടിയാൽ 
അതിനെ ജീവിതമെന്ന് 
പറയും....

ഒന്നും ചെയ്യാതിരിക്കലാണ് 
സന്തോഷമെന്ന് 
പഠിപ്പിക്കുന്ന
കമ്പോളതിനരിയാം
നിഷ്ക്രിയമായ
മനസ്സിലെ വിഷ
വിത്തുകൾ വിതക്കാനാവൂ
എന്നും
അങ്ങനെ മാത്രമേ
അവരെ ജീവിത കാലം മുഴുവൻ
പണിയെടുപ്പിച്ച്
ലാഭം കൊയ്യാൻ കഴിയു എന്നും...

ഹൃദയം കൊണ്ട് സ്നേഹിക്കാനും
തലച്ചോറ് കൊണ്ട്
ചിന്തിക്കാനും
എല്ലാവര്ക്കും കഴിയുന്ന
ഒരു കാലം
വരുമെന്ന്
പ്രതീക്ഷിക്കാം....

എം ജി മല്ലിക

Tuesday, July 22, 2014

ഭയമെന്ന ചങ്ങലയിൽ നിന്നും
മോചനം നേടുന്നത് വരെ
സ്വാതന്ത്ര്യം മരീചികയാവും...
ഭയത്തിന്റെ വിത്തുകൾ
വിതക്കപെട്ട മനസ്സുകൾ
സംശയത്തിന്റെ മുളകളുമായി
ഈ വളക്കൂറുള്ള മണ്ണിൽ
എല്ലാ സ്നേഹമരങ്ങളുടെയും
ഇടയിൽ പറിച്ചെറിയാൻ കഴിയാത്തത്ര
ശക്തമായ കളകളായി മുളച്ചു പൊങ്ങും...
നമ്മുടെ പ്രാണവായു പോലും
വലിച്ചെടുത്തു  അവ നമ്മെ
വെറുപ്പിന്റെ
അടിമകളാക്കുന്നു....
നമ്മുടെ സമരം
നമ്മുടെ ഉള്ളിൽ
നിറച്ചു വച്ച ഭയത്തിനും  
അവ നിര്മ്മിച്ച മതിലുകൾക്കും
എതിരെയാവേണ്ടത്
കാലഘട്ടം നമ്മെ എല്പ്പിക്കുന്ന
വെല്ലുവിളിയാണ്...‌
നിർഭയമായ
മനസ്സുകളിലെ
സ്വാതന്ത്ര്യത്തിന്റെ
വിത്തുകൾ  മുളക്കൂ...
ആ മുളകളിലെ
സ്നേഹത്തിന്റെ ഇലകൾ വിരിയൂ
ആ ഇലകളിൽ നാം
ശാന്തിയുടെ മന്ത്രം
വായിക്കും...
എം ജി മല്ലിക 

Monday, July 14, 2014

പെരു മഴയത്ത്
കുന്നിൻ മുകളിൽ കയറി നിന്ന്
ഒരു ജേതാവിനെ പോലെ
 ഞാൻ പാട്ടു പാടും...
ആളുകള് മൂടി  പുതച്ചു കിടക്കുമ്പോൾ
 ഞാൻ എന്റെ സുഹൃത്തായ
 കുന്നുകളോടും  മരങ്ങളോടും
 സംസാരിച്ചു  ഉച്ചത്തിൽ പാട്ടു പാടി
 പ്രകൃതിയാൽ അലിഞ്ഞു ചേരും.
..മഴത്തുള്ളികൾ കവിളിൽ
ഉമ്മ വക്കുമ്പോൾ
ഞാൻ എന്റെ അമ്മയെ ഓര്ക്കും..
എന്നെ ഞാനാക്കിയ
എന്റെ കുട്ടിക്കാലത്തിലെ
മഴ നനഞ്ഞ  പകലുകൾ...
കുസൃതി കാണിക്കുന്ന
കന്നു കുട്ടികൾ..
ചാണകം മണക്കുന്ന പുലർച്ചകൾ...
ഒന്നും നഷ്ട്ട മായിട്ടില്ല എന്നും..
കണ്ണുകളിൽ തിമിരം ബാധിച്ചു
കാഴ്ച മങ്ങിയതാണ് കാരണമെന്നും...
ഞാൻ കുറേശ്ശെ മനസ്സിലാക്കുന്നു...
നമ്മുടെ ലോകം
 നമുക്കല്ലാതെ നിർമ്മിക്കാനാവില്ലെന്നും...
അതിനു ശ്രമിക്കാത്തത്
നമ്മുടെ തെറ്റാണെന്നും
 പതുക്കെ ഞാൻ മനസ്സിലാക്കുന്നു....
ഒരു ശത്രു പോലും ഇല്ലാതെ
ആരോടും പക ഇല്ലാതെ
ഭാരമില്ലാത്ത മനസ്സുമായ്
ഞാൻ ഈ ലോകം വിട്ടു പോകും...
അനാവശ്യമായ പക പോക്കലുകലക്കും...
കുത്ത് വാക്കുകള്ക്കും പകരം...
മനുഷ്യന്റെ സുന്ദരമായ പുഞ്ചിരി
ഈ ലോകത്തിനു സമര്പ്പിച്ചു കൊണ്ട്...

എം ജി മല്ലിക 

Sunday, July 6, 2014

കുത്തൊഴുക്കിൽ
ഒഴുകി പോകാതിരിക്കാൻ
എവിടെയൊക്കെയോ
കയറി പിടിച്ചു...
പല വള്ളികളും
ഒടുവിൽ വായ പിളര്ത്തി
കടിക്കാൻ ഓടി
അടുത്തപ്പോഴും
പാറക്കെട്ടിൽ തട്ടി
തല പിളര്ന്നു ചോര 
വാർന്നപ്പോഴും
ഉള്ളിലുണ്ടായിരുന്നു അഗ്നി..
പ്രതീക്ഷയുടെ പ്രകാശം
ഉള്ളിലൂടെ തലച്ചോറിലേക്
പടര്ന്നു പിടിച്ചപ്പോൾ
ഒഴുക്കിനെ പ്രതിരോധിക്കാൻ
കഴിയുന്ന ഊർജജം
സിരകളിൽ പടര്ന്നു കയറിയിരുന്നു....
ഒരു ശക്തിക്കും
തകർക്കാനാകാത്ത
ആത്മ ബലത്തിൽ
ഈ നദി ഞാൻ നീന്തി കടക്കും..
ഒടുവിൽ ഒരു ജേതാവിനെ പോലെ വരും..
അന്ന് നിങ്ങൾ എന്നെ
വർഷങ്ങൾ കാത്തിരിക്കും...
ഒരു നോക്ക് കാണാൻ...

എം ജി മല്ലിക