Tuesday, July 22, 2014

ഭയമെന്ന ചങ്ങലയിൽ നിന്നും
മോചനം നേടുന്നത് വരെ
സ്വാതന്ത്ര്യം മരീചികയാവും...
ഭയത്തിന്റെ വിത്തുകൾ
വിതക്കപെട്ട മനസ്സുകൾ
സംശയത്തിന്റെ മുളകളുമായി
ഈ വളക്കൂറുള്ള മണ്ണിൽ
എല്ലാ സ്നേഹമരങ്ങളുടെയും
ഇടയിൽ പറിച്ചെറിയാൻ കഴിയാത്തത്ര
ശക്തമായ കളകളായി മുളച്ചു പൊങ്ങും...
നമ്മുടെ പ്രാണവായു പോലും
വലിച്ചെടുത്തു  അവ നമ്മെ
വെറുപ്പിന്റെ
അടിമകളാക്കുന്നു....
നമ്മുടെ സമരം
നമ്മുടെ ഉള്ളിൽ
നിറച്ചു വച്ച ഭയത്തിനും  
അവ നിര്മ്മിച്ച മതിലുകൾക്കും
എതിരെയാവേണ്ടത്
കാലഘട്ടം നമ്മെ എല്പ്പിക്കുന്ന
വെല്ലുവിളിയാണ്...‌
നിർഭയമായ
മനസ്സുകളിലെ
സ്വാതന്ത്ര്യത്തിന്റെ
വിത്തുകൾ  മുളക്കൂ...
ആ മുളകളിലെ
സ്നേഹത്തിന്റെ ഇലകൾ വിരിയൂ
ആ ഇലകളിൽ നാം
ശാന്തിയുടെ മന്ത്രം
വായിക്കും...
എം ജി മല്ലിക 

No comments:

Post a Comment