Sunday, December 14, 2014

പറഞ്ഞു പോയ വാക്കുകൾ...
എഴുതി കഴിഞ്ഞ വരികൾ...
ജീവിച്ചു തീർത്ത വർഷങ്ങൾ
എന്നിവ തിരിച്ചു വരില്ല ഒരിക്കലും...
അവ ചിറകുകൾ വച്ച് നമുക്ക് 
മുകളിൽ വട്ടമിട്ടു പറക്കും
കഴുകാൻ മാരെ പോലെ...
എന്നാൽ കണ്ട സ്വപ്‌നങ്ങൾ...
കൊണ്ട അടികൾ...
വായിച്ച പുസ്തകങ്ങൾ...
കൊണ്ട് നടന്ന ചിന്തകൾ...
ഇവ വഴികാട്ടികളായി
നമുക്ക് മുന്നേ നടക്കും
നമ്മുടെ വഴികളിൽ
ഇരുട്ട് പറക്കുമ്പോൾ
വഴി വെളിച്ചമായ്...

വെറുപ്പിന്റെ അകമ്പടി ഇല്ലാതെ
കാലെടുത്തു വക്കണം
ജീവിതത്തിന്റെ പരവതാനി
എനിക്ക് മുന്നിൽ
തുറന്നിട്ട കാലമേ...

കടന്നു വന്ന വഴികളിൽ നിന്നും
ഞാൻ ഒപ്പി എടുത്ത
അഴുക്കുകൾ
ഏതു വെള്ളത്തിൽ
കഴുകണം ഞാൻ...?

കടുത്ത നിറങ്ങളിൽ
വരച്ചു വച്ച ഓർമ്മകൾ
എങ്ങനെ ആണ് ഞാൻ മയക്കേണ്ടത്...?

അതിനെക്കാൾ കടുത്ത വർണ്ണങ്ങളിൽ
മനുഷ്യ സ്നേഹത്തിന്റെ ഗീതികൾ
ഞാൻ വരച്ചു വക്കും...
വെറുപ്പിന്റെ വരകൾ
കളറു മങ്ങി ഇല്ലാതാവുമ്പോൾ
എന്നിൽ സ്നേഹത്തിന്റെ
സംഗീതം ഉയര്ന്നു കേൾക്കും...

അതുവരെ എന്നോട് ക്ഷമിക്കുക...

അല്ലെങ്കിൽ...
ഓര്മ്മകളെ മയക്കാൻ
കഴിവുള്ള മറ്റെന്തെങ്കിലും
ലഭിക്കുന്നവരെ എങ്കിലും...


Friday, December 12, 2014



മഴ നനഞ്ഞ പ്രഭാതത്തിൽ
ഉറക്കത്തിനോപ്പം
കൂട്ടുവന്ന
കിനാവിനു
വിഷാദത്തിന്റെ 
ചവർപ്പുണ്ടായിരുന്നില്ല...
പ്രതീക്ഷയുടെ നനുത്ത
കണികകൾ
ഓരോ രാത്രികളിലും
പുത്തൻ ഉടുപ്പനിഞ്ഞു
വിരുന്നുകാരായി
എന്നെ തേടി വന്നു...
പകലിന്റെ തിരക്കുകളിൽ
വരാനിരിക്കുന്ന
അഗ്നി പടർപ്പുകളുടെ
ഓർമ്മ പോലും
കടന്നു വന്നില്ല...
മധുരം കിനിയുന്ന
വിഷ വസ്തുക്കൾ
ഞങ്ങളുടെ തീൻ മേശയിലെ
വിഭവമല്ലായിരുന്നു
അല്ലെങ്കിൽ തീൻ മേശകളില്ലാത്ത
ഞങ്ങളുടെ വിശപ്പ്
കിടപ്പ് മുറികളില്ലാത്ത
ഞങ്ങളുടെ ഉറക്കം
അതൊക്കെ
ജീവിതത്തിന്റെ
അടുക്കും ചിട്ടയുമില്ലാത്ത
അനുഭവങ്ങളുടെ
ഇടയിൽ
ഓർക്കാതെ സഭാവികമായ
അനുഭവങ്ങൾ
മാത്രമായപ്പോൾ
കിടക്കയുടെ
ഉറക്കം തരാത്ത
ദിവസങ്ങൾ
കീറപായകളിൽ
അവയുടെ നിതാന്ത
വിശ്രമം അടയാളപ്പെടുത്തി
കഴിഞ്ഞിരുന്നു.

Friday, December 5, 2014

മരുപ്പച്ച
മരുഭൂമിയിലെ മരുപ്പച്ചകളാണ്
സൌഹൃദങ്ങൾ
ചുട്ടു പൊള്ളുന്ന ചൂടിൽ
പ്രതീക്ഷയുടെ
പ്രതീകമായി അവ
നമ്മിൽ
തണുപ്പായി
കടന്നുവരും
അവ കരിഞ്ഞു പോയാൽ
പ്രതീക്ഷ അസ്തമിച്ചു
മരണത്തിന്റെ
മണവും തേടിയുള്ള
യാത്രയാവും ജീവിതം ...
പക്ഷെ ഏതു മണലാരണ്യത്തിലും
മരുപ്പച്ചകൾ ഉണ്ടാകും
നാം അവയെ തേടുകയാണെങ്കിൽ...
എന്റെ എല്ലാ മരുപ്പച്ചകൾക്കും
ശുഭദിനാശംസകൾ 


മനസ്സിലെ ഇരുട്ട് അകറ്റുന്നവനാണ് ഗുരു...
എന്നാൽ മനസ്സുകളിലേക്ക് ഇരുട്ട് വാരി
നിറച്ചു വെളിച്ചത്തെ കുറിച്ച് കവല പ്രസംഗം
നടത്തുന്ന ഗുരുക്കൻമാരിൽ നിന്നും
ഈ ശിഷ്യ ഗണങ്ങളെ രക്ഷിക്കാൻ 
ഇനി ഏതു അവതാരങ്ങൾ വരും?...
ഈ ഗുരു വര്ഗ്ഗതിനു വേണ്ടി
മാപ്പിരക്കാൻ എനിക്ക് യോഗ്യതയുണ്ടെങ്കിൽ
എന്റെ കുട്ടികളെ നിങ്ങളോട് ഞാൻ എന്റെ
വര്ഗ്ഗതിന്റെ ചെയ്തികള്ക്ക് മാപ്പിരക്കുന്നു...
ഞങ്ങളെ നിങ്ങൾക്ക് മാതൃക ആക്കാം
എങ്ങനെ ആവരുത് എന്നതിന്...


കപട സദാചാര ബോധാതിനുള്ളിലായ്
കൊടിയ കുതന്ത്രം മെനഞ്ഞു
ആരും തുറക്കാത്ത മുറിയുടെ
ഉള്ളിലായ് ചത്ത്‌ മലച്ച പ്രതീക്ഷ നിറച്ച്
മാന്യമാം വേഷം ധരിച്ചു 
പുറമേ ചിരിച്ചു
അകമേ വെറുപ്പിന്റെ
വിത്തുകൾ പാകി മുളപ്പിച്ചു
കാറ്റിൽ പറക്കുന്ന
കടലാസ് മാതിരി
ചത്ത്‌ ജീവിക്കും
ജഡങ്ങൾ
കണ്ടു മടുത്തു ഞാൻ
ഉള്ളിൽ
തിളക്കുന്നോരഗ്നിയുടെ
ചുരുളുകൾ പൊട്ടി ഒലിക്കാൻ
കഴിയാതെ
മാന്യത പുതു വസ്ത്രമണിയിച്ചു
ചിത്തൽ തിന്ന മാമര
കൂട്ടങ്ങൾ പൊലെയീ
മനുഷ്യജന്മങ്ങൾ
ഇഴയുന്ന കാഴ്ചകൾ
കണ്ടു മടുത്തു ഞാൻ...
സത്യം പറയുന്ന
കണ്ണിൽ പുരട്ടുവാൻ
എരിവുള്ള കള്ള കഥകൾ
മേനഞ്ഞെടുത്താകാശതെക്കു
പറത്തി രസിക്കുന്ന
കാപട്യ ലോകത്തെ
കപടമാം പുഞ്ചിരി
കണ്ടു മയങ്ങി ദ്രവിച്ച
മനുഷ്യന്റെ കണ്ണ് നീര് പോലും
അടര്ന്നു വീഴതോരാ
കൃത്രിമ ലോകം
കണ്ടു മടുത്തു ഞാൻ...
ഇനി നാം പടുക്കുമീ
നമ്മുടെ
ലോകത്ത് കപട
മുഖമൂടി ചീന്തി എരിയുവാൻ
കഴിവുള്ള
മക്കൾ വളര്ന്നു കരുത്തുറ്റ
സ്നേഹത്തിൻ
അഗ്നിതൻ ജ്വാലയിൽ
നിങ്ങളുടെ പൊയ്മുഖം
കത്തിഎരിയുമ്പോൾ
കണ്ടു ഭയക്കേണ്ട നിങ്ങൾ..
ഞങ്ങൾ ....
നിങ്ങളുടെ തെറ്റിനെ
മാറ്റി മനുഷ്യന്റെ പച്ചയാം
ഹൃദയത്തെ
കാണാൻ കൊതിക്കുവോർ...
എം ജി മല്ലിക


ആരും അനിവാര്യരല്ലാത്ത...
എല്ലാവരും ഒരുപോലെ
സ്വന്തമാകുന്ന
അവസ്ഥയിൽ..
നാം ശാന്തിയുടെ 
തീരങ്ങളിലേക്ക്
നടന്നടുക്കും..
നഷ്ടങ്ങൾ
എന്നൊന്നില്ലെന്നും
നേട്ടങ്ങൾ എന്നതും
ഒരു തോന്നൽ മാത്രമാണ്
എന്നും
നമ്മുടെ മനസ്സ് നമ്മോടു
പറഞ്ഞു തരും...
അന്ന്
കുതിച്ചു പാഞ്ഞു
ചിരിച്ചകലുന്ന
തിരമാല പോലെ
നമ്മുടെ മനസ്സിൽ
ഉത്തരങ്ങളുമായി
ചിന്തകൾ
പറന്നു വരും
അർത്ഥമില്ലാത്ത
പുലംബളുകൾക്ക്
ചെവികൊടുക്കാതെ
കടലിന്റെ
സംഗീതത്തിൽ
ലയിച്ചു ചേർന്ന്
ഒടുവിൽ
നീരാവിയായി
മേഘമായ്
മഴയായ്
മണ്ണിൽ കുളിരായ്
സ്നേഹത്തിന്റെ വിത്തുകൾ
മുളച്ചു പൊങ്ങും
അതുവരെ
ഈ വെയിലിന്റെ ചൂടും
മഞ്ഞിന്റെ തണുപ്പും
നമ്മുടെ ശരീരാതെ
തളര്തികൊണ്ടേ ഇരിക്കും...
എം ജി മല്ലിക


പ്രണയത്തിന്റെ അർഥം തേടി
എത്രയോ കാലം അലഞ്ഞിട്ടുണ്ട്...
ആരോടെങ്കിലും ഒരിത്തിരി
പ്രണയം തോന്നാൻ ഒരു
പാട് ആഗ്രഹിചിട്ടുമുണ്ട്..
പക്ഷെ ചത്തുപോയ മോഹങ്ങളുടെ
ഉണങ്ങിയ ഓർമ്മകളുമായി
ശവ പറമ്പ് തേടി അലയുന്ന
ആത്മാക്കളിൽ നിന്നും
മടുപ്പിന്റെ മുഷിഞ്ഞ സ്മരണകൾ
മാത്രമേ പലപ്പോഴും അരികിലെത്താറുള്ളൂ.
ശരീരം തേടി അലയുന്ന
നൈമിഷിക സുഖത്തിന്റെ
പേരായി മാറാറുണ്ട്
പലപ്പോഴും
മനുഷ്യന്റെ ആന്തരിക ചോദനയെ
ഉണര്ത്തുന്ന പ്രണയം എന്ന പദം...
എന്നാൽ അടക്കാനാവാത്ത
സ്വാതന്ത്യ ദാഹത്തിന്റെ
ആരും കൊതിക്കുന്ന
ഓർമ്മയാണ് എനിക്ക് പ്രണയം...
എന്റെ സഹജീവികളോട്...
എന്റെ മണ്ണിനോട്..
എന്റെ മരങ്ങളോട്...
തൊടിയിലെ മരത്തിന്റെ
കൊമ്പുകളിൽ വീഴുന്ന വെട്ടുകൾ
എന്റെ ഹൃദയത്തിലാണ്
പലപ്പോഴും പതിചിട്ടുള്ളത്...
ഓരോ മരത്തിന്റെയും ഉണങ്ങിയ
ഇലകൾ മരിച്ചുപോയ മുത്താച്ചിമാരുടെയും
മുത്തച്ഛൻ മാരുടെയും
അച്ഛന്റെയും ഓർമ്മയായി
എന്നിൽ നിറയുന്നു...
കടന്നു പോകുന്ന
ഓരോ മനുഷ്യന്റെയും
മുഖങ്ങളിലെ വേദന നിറഞ്ഞ
പാടുകൾ എന്നെ കരയിക്കുന്നു...
കണ്ണുകൾ വെറുതെ
നിറഞ്ഞൊഴുകുമ്പോൾ
ഞാൻ എന്നെ അറിയുന്നു...
കെട്ടി പുണരുന്ന മാംസ ദാഹത്തിന്റെ
നൈമിഷിക നിമിഷങ്ങളേക്കാൾ
എന്നിൽ നിറഞ്ഞത്‌
പൊട്ടികരയുന്ന കണ്ണുകളിൽ നിന്നും
ഉയരുന്ന പ്രതീക്ഷയുടെ
നേർത്ത പുഞ്ചിരിയാണ്...
അതാവാം എല്ലാം നഷ്ടപ്പെട്ട്
എന്ന് തോന്നുമ്പോഴും
വേദനിക്കുന്നവനെ
കെട്ടിപ്പുണരാനും
അവന്റെ ആത്മാവിൽ
പ്രതീക്ഷ നിറയ്ക്കാനും
കഴിയുന്ന സ്വാതന്ത്ര്യമായി
ഞാൻ എന്റെ നഷ്ടങ്ങളെ കാണുന്നത്...
എന്നെ വരിഞ്ഞു മുറുക്കിയ
ചങ്ങലകളിൽ നിന്നും രക്ഷപ്പെടാനും
എന്നെ കാത്തിരിക്കുന്ന
കരഞ്ഞു കലങ്ങിയ മനസ്സുകളിലേക്ക്
ശാന്തിയായി പടരാനും എനിക്ക് കഴിയുന്നത്‌...
വർഷങ്ങൾക്കുമുൻപ്
എടുത്തു ചാടിയ ജയിൽ വാസം
എന്നിൽ അവശേഷിപ്പിച്ചത്
ഒരുപാട് വേദനകളുടെ അറിവാണ്...
മനസ്സുകളുടെ വായനക്കാരിയാക്കി
എന്നെ മാറ്റിയ ആ അനുഭവങ്ങളിൽ
നിന്നും സ്വാതന്ത്ര്യ ത്തിന്റെ
നനുത്ത കാറ്റ്
എന്നിലേക്ക്‌ പടരുന്നതിന്റെ
ആശ്വാസം ഞാൻ അനുഭവിക്കുന്നു...
ആത്മ സംഘർഷത്തിന്റെ
നാളുകളിൽ നിന്നും
കരയുടെ സുരക്ഷിതത്വം
ഞാൻ അറിയാൻ തുടങ്ങുന്നു...
അതെ ഇനി ഒരു ചങ്ങലക്കും
എന്നെ തളച്ചിടാൻ കഴിയില്ലെന്ന്
ഞാൻ എന്റെ ആത്മാവിനു
വാക്ക് കൊടുത്തു കഴിഞ്ഞു..
ഇന്ന് ഞാൻ തിരിച്ചറിയുന്നു...
തിരിച്ചറിവാണ് പ്രണയം..
അതാണ്‌ യഥാർത്ഥ സ്വാതന്ത്ര്യം...
എം ജി മല്ലിക


പരസ്പരം കടിച്ചുകീറാൻ വെമ്പുന്ന
എന്റെ മക്കളുടെ ഹൃദയത്തിൽ
ഒരു മഞ്ഞു തുള്ളിയായ്
പടരാൻ കഴിഞ്ഞെങ്കിൽ...
അവരുടെ ചേതനയിൽ 
അറിവിൻ കണിക
നിരയാനുള്ള ദാഹം
വളർത്താൻ കഴിഞ്ഞെങ്കിൽ...
മയങ്ങി വീഴുന്ന
അവരുടെ യുവത്വത്തിൽ
സ്നേഹത്തിന്റെ കൈയൊപ്പ്‌
പതിക്കാൻ കഴിഞ്ഞെങ്കിൽ
അതാവട്ടെ ഇനിയുള്ള
കാലം എനിക്കായി നീട്ടിയ
എന്റെ ജന്മ നിയോഗം...
എം ജി മല്ലിക
ഇന്നല്ലെങ്കിൽ നാളെ നമൾ മരിക്കുമെന്നും...
നമ്മുടെ ലോകം നമ്മോടൊപ്പം അസ്തമിക്കുമെന്നും
ഓർക്കാൻ തുടങ്ങുമ്പോൾ മാത്രമാണ്
നഷ്ടപെടുത്തിയ ജീവിതത്തിന്റെ 
വില ചെറുതായെങ്കിലും നമ്മൾ ഓർക്കാൻ തുടങ്ങുക..
പുറകിലും മുന്പിലും ചുറ്റിലുമായി
പറന്നു കിടക്കുന്ന
കോടാനുകോടി ജീവജാലങ്ങൾക്കിടയിൽ
ഞാൻ എന്ന കീടം എത്ര നിസ്സാരനാണ്‌
എന്ന് മനസ്സിലാക്കാൻ തുടങ്ങുമ്പോഴേ
നമ്മുടെ പ്രശ്നം നമ്മുടേത്‌ മാത്രമാണെനും
അത് പരിഹരിക്കാൻ തനിക്കല്ലാതെ
ആര്ക്കും കഴിയില്ല എന്നും നമുക്ക് ബോധ്യമാവുക...
അവിടെ വച്ചാണ് പരിഭവങ്ങളുടെയും പകയുടെയും
ഭാന്ധം നമുക്ക് വലിച്ചെറിയാൻ കഴിയുക..
അന്നുമുതൽ മാത്രമേ നമ്മൾ ജീവിച്ചു തുടങ്ങൂ...
എം ജി മല്ലിക
..
തമ്മിൽ തല്ലി ചാവാൻ
ആലോചിക്കുമ്പോൾ ഒരു നിമിഷം
നിങ്ങള്ക്ക് ഭക്ഷണം
ഒരുക്കാൻ വിയർപ്പൊഴുക്കിയ
കർഷകനെ ഓര്ക്കുക...
വായു മലിനമാവാതിരിക്കാൻ
തണലേകി നമ്മളിൽ കുളിര്മ പകരാൻ ശ്രമിക്കുന്ന
മരങ്ങളെ ഓര്ക്കുക..
നിങ്ങള്ക്ക് പഠിക്കാൻ കോടിക്കണക്കിനു
രൂപ ച്ലവഴിക്കുന്ന സര്ക്കാരിന്റെ പണം
നമ്മുടെ ഇടയിൽ നമ്മൾ പുശ്ചിച്ചു തള്ളുന്ന
ഭിക്ഷക്കരന്റെയും കൂടി നികുതി പണമാനെനു കാണുക...
നമ്മൾ ഇന്ന് ഉപയോഗിക്കുന്ന വസ്തുക്കള നിർമ്മിച്ച
മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ
സകല മനുഷ്യരുടെ മുഖം ഒര്ക്കാൻ ശ്രമിക്കുക.
..അവരാണ് നിങ്ങളുടെ യഥാര്ത അവകാശികൾ..
.അവര്ക്ക് നിങ്ങൾ നല്കുന്ന പ്രതിഫലം
കലാപവും അസമാധാനവും
അകാതിരിക്കലനാണ് നമുടെ കടമ
എന്ന് മനസ്സിലോര്ക്കുക...
എല്ലാ പോർ വിളികൾക്കും
ശേഷം ഒരിത്തിരി
നേരം വിശ്രമിക്കുമ്പോൾ
അർത്ഥമില്ലാത്ത
പുലംബലുകൾ പോലെ
ജീവിതം
നമ്മെ നോക്കി
പല്ലിളിക്കും
എന്തിനെന്നോ
ഏതിനെന്നോ
അറിയാതെ
നാം കൊന്നു തീർത്ത
സമയങ്ങൾ
നമ്മെ നോക്കി
കൊഞ്ഞനം കുത്തും...
ഇനി എങ്കിലും
ഒരിത്തിരി
ശാന്തി പടർത്താൻ
അന്ന് നമ്മൾ
കൊതിചേക്കും...
നമ്മടെ കരതലം
തട്ടി മാറ്റി
ഇന്നലകൾ
നമ്മെ
അശാന്തിയുദെ
പർവതങ്ങളിൽ
മേയാൻ വിടും...
വെളിച്ചം തരാൻ
ഒരു സൂര്യ കിരണവും
ഉണ്ടായില്ലെന്നും
വരാം...
പക്ഷെ
നമ്മുടെ ഉള്ളിലെ
വെളിച്ചത്തെ
തിരിച്ചറിയാൻ
അന്നെങ്കിലും
നമുക്ക്
കഴിഞ്ഞാൽ
നാം അവിടെ നിന്നും
പ്രകാശ ലോകത്തേക്ക്
പറന്നുയരും
അവിടെ ...
വേദനകളില്ലാത്ത...
സ്പർദയില്ലാത...
കുശുംബൊ
കുന്നായ്മയൊ
തൊട്ടു തീണ്ടാതെ
സുന്ദരമായ
മനസുകൾ
പാറി നടക്കുന്നത്
നമ്മൾ കാണും....
അവിടെ നമ്മൾ ജീവിക്കാൻ
തുടങ്ങും...
എം ജി മല്ലിക
എന്റെ കാഴ്ചകൾ എന്റെ ചിന്തകളുടെ
പ്രതിഫലനമാണ്....
അത് കൊണ്ടാവാം
രണ്ടു പേര് ചേർന്ന് ചുംബിക്കുമ്പോൾ
അവരുടെ സ്വകാര്യതക്കപ്പുരം
അത് എന്നെ ബാധിക്കാത്തതും
മറ്റുള്ളവരെ അത് ആലോസര പെടുതുന്നതും
കടൽ തീരത്ത് കെട്ടി പിടിച്ചു
ലൈംഗീക കേളിയിലെർപ്പെടുന്ന
പുരുഷനും സ്ത്രീയും അവരായി മാറുമ്പോൾ
അത് കാണാതിരിക്കാനും
അവരുടെ സ്വകാര്യതയെ മാനിക്കാനും നമുക്ക്
കഴിയാത്തത്
അടഞ്ഞ മുറിയിൽ പോലും നമ്മൾ കാണിക്കുന്ന
കാപട്യത്തിന്റെ
മറ്റൊരു വശമായി എനിക്ക് തോന്നുന്നു...
ലൈംഗീകത ഒരു ചരക്കായി
മാറ്റ പെടുമ്പോൾ
അതിന്റെ ചൊദനവും പ്രദനവും
കമ്പോളത്തിന്റെ
താല്പര്യങ്ങലാവും...
അത് തന്നെയാണ്
എല്ലാ സദാചാര
പ്രവർത്തനങ്ങളിലും
മാധ്യമങ്ങൾ
വളരെ ഏറെ താല്പര്യം കാണിക്കുന്നത്...
മനസ്സ് തുറന്നൊന്നു
സത്യസന്ധമായി
കാണാൻ
ശ്രമിച്ചാൽ
നാം തകർക്കുക നമ്മുടെ
ചിന്തകളെ ആകും..
നമ്മുടെ നിയന്ത്രനതിലോതുങ്ങാത്ത
പ്രകൃതി വരുത്തുന്ന വിന...
വെളിച്ചത്തിന്റെ മാസ്മര ശക്തിയിൽ
ഇയ്യാം പാറ്റകളെ പോലെ
ചിറകടിച്ചു പറന്നു
കരിഞ്ഞു മരിച്ച
മഴപാറ്റകളെ നോക്കി
അവൾ ചോദിച്ചു...
ചിറകുകൾ കരിഞ്ഞു താഴെ വീണു പിടയുന്ന
ഈ കുഞ്ഞു ജീവിയുടെ
ചിറകുകൾ ആരാണോ കത്തിച്ചത്
അതാണോ പ്രണയം..?
നിന്റെ ചൂടിൽ ഉരുകി തീരാൻ
കൊതിക്കുമ്പോഴും
നീ എന്ന ഉണ്മയെ
നിരാകരിക്കുന്ന
എന്റെ ആത്മാവിൽ പറ്റി പിടിച്ച
കറകളെ
ഞാൻ പേടിക്കുന്നു...
അതിരുകളില്ലാത്ത ആകാശത്തിന്റെ
മാനങ്ങളിലേക്ക്
ചിറകടിച്ചു പറക്കാൻ കൊതിക്കുന്ന
എന്നെ മണ്ണിലെ പുഴുവാക്കി മാറ്റുന്ന
ഈ ലോകത്തിന്റെ
പരു പരുത്ത യാഥാര്ത്യം ആണോ
എന്റെ പ്രണയത്തെ കൊന്നത്..
കറുത്ത മൂട് പടമണിഞ്ഞു
എന്റെ കൂടെ സാദാ സഞ്ചരിക്കുന്ന
എന്റെ കൂട്ടുകാരാ
നിനക്കറിയില്ലേ
നിന്നിൽ അലിഞ്ഞു ചേരാൻ
കൊതിക്കുമ്പോഴും
എന്നെ പിടിച്ചു നിരത്തിയത്
ഈ പൂക്കളും കാറ്റും
നിലാവും പരന്ന
ഈ സ്വര്ഗ്ഗ ഭൂമി ആയിരുന്നു എന്ന്...
എന്നിട്ടും
എന്തിനാണ്
ഞാൻ പ്രണയത്തിന്റെ അർഥം തേടി
ഈ തീഗോളത്തിന്
ചുറ്റും പറക്കുനത്..?
കണ്ണിലൂടെ
കരങ്ങളിലൂടെ
കനിവായി
ഒഴുകിയ
ഈ തെളിനീരിൽ
കാണാൻ ഞാൻ കൊതിച്ച
പുഞ്ചിരിയിൽ
പ്രണയം നിറഞ്ഞു
കവിഞ്ഞൊഴുകി
ഞാൻ അതിലല്ലേ മുങ്ങി മരിച്ചത്..
എന്നും എന്റെ കൂടെ നീ ഉണ്ടാവുമെന്ന
ആ തോന്നലായിരുന്നിലെ
എന്റെ ശക്തി..
അതെ കറുത്ത മുഖം മൂടി അഴിച്ചു വച്ച്
നീ എന്റെ അരികിൽ വരുക
നിന്റെ മുഖം എന്നിലേക്ക്‌
എന്റെ മുഖമായി
പടരുക..
ഞാനും നീയും കടലലകളിൽ
പറ്റി പിടച്ചു
ഈ സുന്ദരമായ
ലോകത്തിന്റെ തൊട്ടിലിൽ
താരാട്ട് കേട്ട് മയങ്ങട്ടെ..
നിന്റെ അലർച്ചയിൽ
ഞാൻ താരാട്ടിന്റെ ഈരടികൾ
കേൾക്കാൻ തുടങ്ങട്ടെ..
ഇടി മുഴക്കങ്ങളിൽ...
കൊടും കാറ്റിൽ
ഭയമില്ലാതെ ....
നിന്റെ കൈകളിൽ
തൂങ്ങി ഒരു ശിശുവിനെ പോലെ ഞാൻ നടക്കും...
എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ...
നിന്നെ ഭയന്നു
ജീവിതത്തിന്റെ സുന്ദരമായ
കാഴ്ചകൾക്ക് മുന്നിൽ
കണ്ണുകൾ കൊട്ടി അടച്ചു
നിന്നിലേക്ക്‌ പാഞ്ഞടുക്കുന്ന എന്റെ
സഹജീവികൾക്ക് മുന്നിൽ
നിന്റെ കരം പിടിച്ചു ഞാൻ നടക്കും
ഭയമില്ലാതെ..
അതെ അന്ന് ഈ ലോകം
എന്റെ മുന്നിൽ ഇത് വരെ
ആരും കേള്ക്കാത്ത സംഗീതവും നൃത്തവും
സുഗന്ധവുമായി നടന്നടുക്കും...
എന്റെ കൂട്ടുകാരാ..
നിന്റെ കരങ്ങളിൽ
മുറുകെ പിടിച്ചു
ഈ കടലലകളിലേക്ക് നടന്നടുക്കും..
അവയുടെ തിരകളിൽ ആലോലമാടി
ആഴക്കടലിന്റെ
അടി ഒഴുക്കുകളിൽ
ആര്ത്തിയോടെ ഞാൻ
ഉമ്മ വച്ച് കൊണ്ടിരിക്കും..
അതെ എന്റെ
ആരും കൊതിക്കാത്ത
കറുത്ത മൂട് പട മണിഞ്ഞ
എന്റെ
ക്രൂരനായ
കൂട്ട് കാരാ...
നിന്നിൽ അലിഞ്ഞു
ഞാൻ ഈ മണ്ണിൽ നിന്നും
മറു കരയിലേക്ക്
നീന്തി അകലും..
ഒടുക്കം
നമ്മൾ പാടിയ
പാട്ടുകൾ
മരണത്തിന്റെ
സംഗീതമായി
ഇവിടെ
പടര്ന്നു കൊണ്ടിരിക്കും
നമുടെ പ്രണയത്തിന്റെ
ചിഹ്നമായി
അവ ആളുകള് മൂളി നടക്കും..
കടലിന്റെ ആഴങ്ങളിൽ നിന്നും
നിന്നോടോതുള്ള എന്റെ
യാത്രയുടെ കഥകൾ
മുക്കുവമാരുടെ
ചെവികളിൽ
കാറ്റായി
മന്ത്രമായി
പടര്ന്നു കയറും...
എന്റെ കറുത്ത മൂട് പടമണിഞ്ഞ കൂട്ടുകാരാ
വരുക നീ നിന്റെ
കരതലം
എന്നിലേക്ക്‌ അടിപ്പിക്കുക..
എന്റെ മുഖം നിന്നിലേക്ക്‌ ഞാൻ
ചേർത്ത് വക്കട്ടെ...
എം ജി മല്ലിക...


നിനക്ക് വേണ്ടി ഞാൻ തീർത്ത
സ്വപ്ന കൂടാരത്തിൽ
മലവെള്ളം ഇരച്ചു കയറി...
രക്ഷയില്ലാതെ
ഞാൻ അവിടെ നിന്നും
ഇറങ്ങി ഓടി....
മലവെള്ളം
ഇറങ്ങി കഴിഞ്ഞപ്പോൾ
നിന്നെയും തേടി
എത്തിയ എനിക്ക്
കാണാൻ കഴിഞ്ഞത്
സ്വപ്നങ്ങളുടെ
കൊഴിഞ്ഞു വീണ
തൂവൽ മാത്രം...
നീ മലവെള്ളതിനോപ്പം
മറ്റെവിടെയോ
ഒഴുകി കരപറ്റി യിരിക്കാം...
അല്ലെങ്കിൽ
നിന്റെ സ്വപ്നങ്ങളിൽ
മറ്റേതോ കുടിലുകൾ
മതിലുകൾ തീർത്തു കാണും
എങ്കിലും
എന്റെ കുടിലിന്റെ
കേടു പാടുകൾ തീർത്തു
ഇപ്പോഴും കാത്തിരിക്കുന്നു...
മറ്റൊരു മലവെള്ളത്തിൽ
കടന്നു വരുന്ന നിന്റെ
പുതിയ സ്വപ്നങ്ങളെ തേടി
എം ജി മല്ലിക
വർഷങ്ങൾക്കു മുൻപ്
രാത്രികൾ വേഗം കടന്നു വരുകയും
പകൽ വൈകി
എത്തുകയും ചെയ്യുമായിരുന്നു
കുന്നിൻ ചെരുവിലെ 
കൽക്കുടിലിൽ..
ഉണർവിന്റെയും ഉറക്കത്തിന്റെയും
ആരും കൊതിക്കുന്ന തണുപ്പിൽ
ശല്യമില്ലാതെ മൂടി പുതച്ചു
കിടക്കാൻ കൊതിക്കാറണ്ടായിരുന്നു...
ചാണകം മെഴുകിയ നിലത്തു
അവിടവിടെ പൊങ്ങി വരുന്നു
ഉറുമ്പ് കൂട്ടങ്ങൾ...
ചുമരിൽ കുഴികളിൽ സ്വൈര വിഹാരം
നടത്തുന്ന മൂട്ടകൾ...
ഇവയൊന്നും അന്ന്
ആ കീറപ്പായയിൽ
സ്വപ്നത്തിൽ
വില്ലന്മാരായി കടന്നു വന്നില്ല...
ഇരുട്ട് മൂടിയ വഴികളിൽ
ഭയത്തിന്റെ കുമിളകൽ
പരന്നൊഴുകിയില്ല....
ഉറക്കം ഗുളികകളായി സിരകളിൽ
കുത്തിവച്ചില്ല...
ദാരിദ്ര്യം നിസ്സഹായതയായി
രാത്രികളിൽ ഉറക്കം കെടുത്തിയില്ല...
പകലിന്റെ തിരക്കുകളിൽ
വിയർക്കാനുള്ള നടതതതിനല്ല
വിയര്പ്പോടുക്കാനുള്ള ഉറക്കത്തിനായിരുന്നു
പ്രാധാന്യം...
തോടരികിലെ ചതുരക്കുളത്തിലെ
തെളിനീർ കലർപ്പരിയാത്ത
സ്നേഹം പോലെ
തലയിലൂടെ
നെഞ്ചിലൂടെ കാലുകളിലൂടെ ഊർന്നു
മണ്ണിലേക്ക്
പടര്ന്നു കയറിയിരുന്നു...
പണക്കണക്കുകളിൽ
നഷ്ടപെടുതാൻ
സമയമില്ലായിരുന്നു....
വായിച്ചു തീർത്ത പുസ്തകങ്ങൾ
ലൈബ്രറികളിലെ ഇരുണ്ട മൂലകളിൽ
ഇരുന്നു
സ്വപ്നങ്ങളുടെ കൊട്ടാരങ്ങൾ
പണിയുമ്പോൾ
വായിക്കനുള്ളവ
പണികളുടെ വേഗത കൂട്ടി...
ഇല്ലാത്ത വിലക്കെണ്ണ
ആവലാതികൾക്കപ്പുറം
അടുപ്പിന്റെ വെട്ടത്തിൽ
ആശ്വാസം തേടി...


ഇടി മുഴക്കങ്ങൾ മിന്നൽ പിണരുകൾ
അകാശത്തു നിന്നും വാരി എരിയുന്ന
വെള്ളത്തുള്ളികൾ....
കുത്തി ഒഴുകി വരുന്ന 
തോട്ടിലേക്ക്
ചാടി വീഴുമ്പോൾ
ഉള്ളിൽ ജീവൻ തുടിച്ചിരുന്നു...
കുളിമുറിയിലെ വരണ്ട
വായുവിൽ
വാട്ട വെള്ളത്തിൽ
വാടി എഴുന്നേൽക്കുമ്പോൾ
മലയിടുക്കുകളിലെ ജീവന്റെ
തുടി പഴമയുടെ ശേഷിപ്പായി
എവിടെയോ ഇക്കിളി പെടുത്തി...
കാറ്റും വെളിച്ചവും
പുഴയും തോടും
ഭയത്തിന്റെ
ചില്ലുകൂട്ടിൽ
അടച്ചു വച്ച്
അടച്ച മുറിയിൽ
കൊട്ടി അടച്ച മനസുമായി
മതിലുകക്കിരുപുരവും
കെട്ടി പുണരുന്ന
ശരീരങ്ങൾ
ഒടുവിൽ
അനങ്ങാത
വിയര്പ്പിന്റെ
ഒടുങ്ങാത്ത
ആർത്തിയുടെ
പുതിയ ഭാഷ്യവുമായി
വാർത്തകളായി
അകത്തളങ്ങളിൽ
ചിതറി തെറിച്ചു...