Friday, December 5, 2014

വർഷങ്ങൾക്കു മുൻപ്
രാത്രികൾ വേഗം കടന്നു വരുകയും
പകൽ വൈകി
എത്തുകയും ചെയ്യുമായിരുന്നു
കുന്നിൻ ചെരുവിലെ 
കൽക്കുടിലിൽ..
ഉണർവിന്റെയും ഉറക്കത്തിന്റെയും
ആരും കൊതിക്കുന്ന തണുപ്പിൽ
ശല്യമില്ലാതെ മൂടി പുതച്ചു
കിടക്കാൻ കൊതിക്കാറണ്ടായിരുന്നു...
ചാണകം മെഴുകിയ നിലത്തു
അവിടവിടെ പൊങ്ങി വരുന്നു
ഉറുമ്പ് കൂട്ടങ്ങൾ...
ചുമരിൽ കുഴികളിൽ സ്വൈര വിഹാരം
നടത്തുന്ന മൂട്ടകൾ...
ഇവയൊന്നും അന്ന്
ആ കീറപ്പായയിൽ
സ്വപ്നത്തിൽ
വില്ലന്മാരായി കടന്നു വന്നില്ല...
ഇരുട്ട് മൂടിയ വഴികളിൽ
ഭയത്തിന്റെ കുമിളകൽ
പരന്നൊഴുകിയില്ല....
ഉറക്കം ഗുളികകളായി സിരകളിൽ
കുത്തിവച്ചില്ല...
ദാരിദ്ര്യം നിസ്സഹായതയായി
രാത്രികളിൽ ഉറക്കം കെടുത്തിയില്ല...
പകലിന്റെ തിരക്കുകളിൽ
വിയർക്കാനുള്ള നടതതതിനല്ല
വിയര്പ്പോടുക്കാനുള്ള ഉറക്കത്തിനായിരുന്നു
പ്രാധാന്യം...
തോടരികിലെ ചതുരക്കുളത്തിലെ
തെളിനീർ കലർപ്പരിയാത്ത
സ്നേഹം പോലെ
തലയിലൂടെ
നെഞ്ചിലൂടെ കാലുകളിലൂടെ ഊർന്നു
മണ്ണിലേക്ക്
പടര്ന്നു കയറിയിരുന്നു...
പണക്കണക്കുകളിൽ
നഷ്ടപെടുതാൻ
സമയമില്ലായിരുന്നു....
വായിച്ചു തീർത്ത പുസ്തകങ്ങൾ
ലൈബ്രറികളിലെ ഇരുണ്ട മൂലകളിൽ
ഇരുന്നു
സ്വപ്നങ്ങളുടെ കൊട്ടാരങ്ങൾ
പണിയുമ്പോൾ
വായിക്കനുള്ളവ
പണികളുടെ വേഗത കൂട്ടി...
ഇല്ലാത്ത വിലക്കെണ്ണ
ആവലാതികൾക്കപ്പുറം
അടുപ്പിന്റെ വെട്ടത്തിൽ
ആശ്വാസം തേടി...

No comments:

Post a Comment