Friday, December 5, 2014



കപട സദാചാര ബോധാതിനുള്ളിലായ്
കൊടിയ കുതന്ത്രം മെനഞ്ഞു
ആരും തുറക്കാത്ത മുറിയുടെ
ഉള്ളിലായ് ചത്ത്‌ മലച്ച പ്രതീക്ഷ നിറച്ച്
മാന്യമാം വേഷം ധരിച്ചു 
പുറമേ ചിരിച്ചു
അകമേ വെറുപ്പിന്റെ
വിത്തുകൾ പാകി മുളപ്പിച്ചു
കാറ്റിൽ പറക്കുന്ന
കടലാസ് മാതിരി
ചത്ത്‌ ജീവിക്കും
ജഡങ്ങൾ
കണ്ടു മടുത്തു ഞാൻ
ഉള്ളിൽ
തിളക്കുന്നോരഗ്നിയുടെ
ചുരുളുകൾ പൊട്ടി ഒലിക്കാൻ
കഴിയാതെ
മാന്യത പുതു വസ്ത്രമണിയിച്ചു
ചിത്തൽ തിന്ന മാമര
കൂട്ടങ്ങൾ പൊലെയീ
മനുഷ്യജന്മങ്ങൾ
ഇഴയുന്ന കാഴ്ചകൾ
കണ്ടു മടുത്തു ഞാൻ...
സത്യം പറയുന്ന
കണ്ണിൽ പുരട്ടുവാൻ
എരിവുള്ള കള്ള കഥകൾ
മേനഞ്ഞെടുത്താകാശതെക്കു
പറത്തി രസിക്കുന്ന
കാപട്യ ലോകത്തെ
കപടമാം പുഞ്ചിരി
കണ്ടു മയങ്ങി ദ്രവിച്ച
മനുഷ്യന്റെ കണ്ണ് നീര് പോലും
അടര്ന്നു വീഴതോരാ
കൃത്രിമ ലോകം
കണ്ടു മടുത്തു ഞാൻ...
ഇനി നാം പടുക്കുമീ
നമ്മുടെ
ലോകത്ത് കപട
മുഖമൂടി ചീന്തി എരിയുവാൻ
കഴിവുള്ള
മക്കൾ വളര്ന്നു കരുത്തുറ്റ
സ്നേഹത്തിൻ
അഗ്നിതൻ ജ്വാലയിൽ
നിങ്ങളുടെ പൊയ്മുഖം
കത്തിഎരിയുമ്പോൾ
കണ്ടു ഭയക്കേണ്ട നിങ്ങൾ..
ഞങ്ങൾ ....
നിങ്ങളുടെ തെറ്റിനെ
മാറ്റി മനുഷ്യന്റെ പച്ചയാം
ഹൃദയത്തെ
കാണാൻ കൊതിക്കുവോർ...
എം ജി മല്ലിക

1 comment:

  1. MGM National Harbor Resort And Casino to Host Live
    MGM Resorts International today announced plans to 경산 출장안마 host 경산 출장안마 live entertainment events at Resorts World Las 화성 출장샵 Vegas 군포 출장안마 Resort & Casino in Las Vegas, Nevada. 안동 출장안마

    ReplyDelete