Friday, December 12, 2014



മഴ നനഞ്ഞ പ്രഭാതത്തിൽ
ഉറക്കത്തിനോപ്പം
കൂട്ടുവന്ന
കിനാവിനു
വിഷാദത്തിന്റെ 
ചവർപ്പുണ്ടായിരുന്നില്ല...
പ്രതീക്ഷയുടെ നനുത്ത
കണികകൾ
ഓരോ രാത്രികളിലും
പുത്തൻ ഉടുപ്പനിഞ്ഞു
വിരുന്നുകാരായി
എന്നെ തേടി വന്നു...
പകലിന്റെ തിരക്കുകളിൽ
വരാനിരിക്കുന്ന
അഗ്നി പടർപ്പുകളുടെ
ഓർമ്മ പോലും
കടന്നു വന്നില്ല...
മധുരം കിനിയുന്ന
വിഷ വസ്തുക്കൾ
ഞങ്ങളുടെ തീൻ മേശയിലെ
വിഭവമല്ലായിരുന്നു
അല്ലെങ്കിൽ തീൻ മേശകളില്ലാത്ത
ഞങ്ങളുടെ വിശപ്പ്
കിടപ്പ് മുറികളില്ലാത്ത
ഞങ്ങളുടെ ഉറക്കം
അതൊക്കെ
ജീവിതത്തിന്റെ
അടുക്കും ചിട്ടയുമില്ലാത്ത
അനുഭവങ്ങളുടെ
ഇടയിൽ
ഓർക്കാതെ സഭാവികമായ
അനുഭവങ്ങൾ
മാത്രമായപ്പോൾ
കിടക്കയുടെ
ഉറക്കം തരാത്ത
ദിവസങ്ങൾ
കീറപായകളിൽ
അവയുടെ നിതാന്ത
വിശ്രമം അടയാളപ്പെടുത്തി
കഴിഞ്ഞിരുന്നു.

No comments:

Post a Comment