സ്നേഹത്തിനു
കാമമെന്നാനു പേരെന്ന്
ഞാൻ തിരിച്ചറിഞ്ഞത്
കാലമേറെ കഴിഞ്ഞാണ്...
സ്ത്രീയുടെ ലോകം
കിടപ്പറയിൽ നിന്നും
പട്ടടയിലേക്ക് തുറക്കുന്ന
ഒരു ഗുഹയാനെന്നു
പഠിപ്പിക്കാൻ
ഒരു പാട് പേര്
പല വേഷത്തിൽ
പല രൂപത്തിൽ
ഉപദേശികളായി
എന്നെ തേടി വന്നു...
എനിക്ക് വേണ്ടി
അവർ തുറന്നു തന്ന
ലോകത്തിൽ സ്ത്രീക്ക്...
ചുണ്ടും മുലയും യോനിയും
മാത്രമേ ഉണ്ടായിരുന്നുള്ളൂ...
ഞാൻ പറഞ്ഞു...
എനിക്കൊരു തലയുണ്ട്...
എന്നിൽ തലചോറുണ്ട്
മനസ്സുണ്ട്...
ഞാൻ നിര്മ്മിച്ച ലോകത്തിൽ
ഇവയൊക്കെ ഉണ്ടായിരുന്നു. ..
പിന്നീട്..
എങ്ങനെയോ
എന്റെ തലച്ചോറും
മനസ്സും
ചിന്തയും
കഴിവും
കവിതയും
കഥയും
ഞാനറിയാതെ
അവർ മായ്ച്ചു കളഞ്ഞു
എന്റെ മുന്നിൽ കൂടി
മുലകളും
യോനികളും
കടുത്ത നിറങ്ങളിൽ
കിടപ്പറകൾ തേടി
അലയുമ്പോൾ...
ഞാൻ
കയറു പൊട്ടിയ പട്ടം
പോലെ
ആകാശത്തു
അലഞ്ഞുകൊണ്ടേ ഇരുന്നു...
അവസാനം
ഈ മരച്ചില്ലയിൽ കുടുങ്ങി
ഈ മണൽ പരപ്പിൽ..
എം ജി മല്ലിക
കാമമെന്നാനു പേരെന്ന്
ഞാൻ തിരിച്ചറിഞ്ഞത്
കാലമേറെ കഴിഞ്ഞാണ്...
സ്ത്രീയുടെ ലോകം
കിടപ്പറയിൽ നിന്നും
പട്ടടയിലേക്ക് തുറക്കുന്ന
ഒരു ഗുഹയാനെന്നു
പഠിപ്പിക്കാൻ
ഒരു പാട് പേര്
പല വേഷത്തിൽ
പല രൂപത്തിൽ
ഉപദേശികളായി
എന്നെ തേടി വന്നു...
എനിക്ക് വേണ്ടി
അവർ തുറന്നു തന്ന
ലോകത്തിൽ സ്ത്രീക്ക്...
ചുണ്ടും മുലയും യോനിയും
മാത്രമേ ഉണ്ടായിരുന്നുള്ളൂ...
ഞാൻ പറഞ്ഞു...
എനിക്കൊരു തലയുണ്ട്...
എന്നിൽ തലചോറുണ്ട്
മനസ്സുണ്ട്...
ഞാൻ നിര്മ്മിച്ച ലോകത്തിൽ
ഇവയൊക്കെ ഉണ്ടായിരുന്നു. ..
പിന്നീട്..
എങ്ങനെയോ
എന്റെ തലച്ചോറും
മനസ്സും
ചിന്തയും
കഴിവും
കവിതയും
കഥയും
ഞാനറിയാതെ
അവർ മായ്ച്ചു കളഞ്ഞു
എന്റെ മുന്നിൽ കൂടി
മുലകളും
യോനികളും
കടുത്ത നിറങ്ങളിൽ
കിടപ്പറകൾ തേടി
അലയുമ്പോൾ...
ഞാൻ
കയറു പൊട്ടിയ പട്ടം
പോലെ
ആകാശത്തു
അലഞ്ഞുകൊണ്ടേ ഇരുന്നു...
അവസാനം
ഈ മരച്ചില്ലയിൽ കുടുങ്ങി
ഈ മണൽ പരപ്പിൽ..
എം ജി മല്ലിക
No comments:
Post a Comment