Saturday, December 21, 2013

സ്വാതന്ത്യം



എന്റെ ആകാശം
എനിക്ക് തരൂ...
മലിനമാക്കാതെ
ഞാനത് സംരക്ഷിക്കും...
എന്റെ
കുളങ്ങളും
തോടുകളും
പുഴകളും...
എനിക്ക് തരൂ...
 അത് വരും
തലമുറയ്ക്ക് വേണ്ടി ഞാൻ
കാത്തു വക്കും...
എന്നെ എങ്കിലും എനിക്ക് തരൂ...
നിങ്ങൾക്ക് വേണ്ടി ഞാൻ
കവിതകളും കഥകളും
നിറഞ്ഞ ഉദ്യാനം
തിരികെ തരാം...
അല്ലെങ്കിൽ...
എനിക്ക് തിരിച്ചു നല്കാനാവുക...
ചോര വീണ
മണ്ണും
കണ്ണീരണിഞ്ഞ
പുഴകളും
വിതുമ്പുന്ന
ആകാശവും 
മാത്രമാവും...
മല്ലിക എം ജി

No comments:

Post a Comment