Monday, December 2, 2013

കൂണുകൾ പോലെയാണ്

 കൂണുകൾ പോലെയാണ്
ചിലപ്പോൾ ചിലർ നമ്മളുടെ
 ഇടയിലേക്ക് കടന്നു വരുക..
ഒരു ദിവസത്തേക്ക് മാത്രം...
പക്ഷെ നമ്മളുടെ ധാരണകൾ തെറ്റിച്ചു
അവ ചിലപ്പോൾ ആൽ മരമായി
വളരും...
ശാഖകൾ നിലത്തൂന്നി
വർഷങ്ങൾ തണുപ്പേകും 
എന്നാൽ ചിലർ സിമന്റ്‌
കെട്ടിടങ്ങൾ പോലെ കടന്നു വരും
മണ്‍ കൂനെ പോലെ അടർന്നു വേഴും...
അവസാനം നമ്മുടെ കണ്ണിലും മൂക്കിലും
അടിച്ചു കയറുന്ന മണൽ കാറ്റായി
ജീവിതത്തിൽ പൊടി
പറത്തി കൊണ്ടേ ഇരിക്കും...
അവസാനമില്ലാതെ....
മ ജി മല്ലിക

No comments:

Post a Comment