എന്റെ സ്വപ്‌നങ്ങൾ
നിന്റെ സ്വപ്നത്തിലെ
വർണ്ണ പുഷ്പങ്ങളെൻ
മുറ്റത്തു വീണു പിടഞ്ഞു...
കണ്ണീരു വറ്റി...
തിളക്കുമെൻ ഉള്ളിലായ്
അഗ്നി പുഷ്പങ്ങൾ വിടര്ന്നു...
ചൂടേറ്റു വാടിയെൻ
ആരാമ മൊക്കെയും
വാടി കാരിഞ്ഞങ്ങു പോയ്
നട്ടു നനച്ചു ഞാൻ
പോറ്റി വളര്ത്തിയ
തൈമുല്ല എന്നെ പിരിഞ്ഞു...
ഓർമ്മയിൽ പോലും
സുഗന്ധം പരത്താതെ...
പൂവുകളോടി മറഞ്ഞു...
എങ്കിലും മെന്നുടെ
സ്വപനങ്ങളിന്നുമെൻ
കൂടെ ഉറങ്ങാൻ വരുന്നു...
താരാട്ട് കേട്ടു മയങ്ങാൻ
കൊതിക്കുമെൻ
ജീവന്റെ ശ്വാസമായെന്നും ...
എം ജി മല്ലിക
നിന്റെ സ്വപ്നത്തിലെ
വർണ്ണ പുഷ്പങ്ങളെൻ
മുറ്റത്തു വീണു പിടഞ്ഞു...
കണ്ണീരു വറ്റി...
തിളക്കുമെൻ ഉള്ളിലായ്
അഗ്നി പുഷ്പങ്ങൾ വിടര്ന്നു...
ചൂടേറ്റു വാടിയെൻ
ആരാമ മൊക്കെയും
വാടി കാരിഞ്ഞങ്ങു പോയ്
നട്ടു നനച്ചു ഞാൻ
പോറ്റി വളര്ത്തിയ
തൈമുല്ല എന്നെ പിരിഞ്ഞു...
ഓർമ്മയിൽ പോലും
സുഗന്ധം പരത്താതെ...
പൂവുകളോടി മറഞ്ഞു...
എങ്കിലും മെന്നുടെ
സ്വപനങ്ങളിന്നുമെൻ
കൂടെ ഉറങ്ങാൻ വരുന്നു...
താരാട്ട് കേട്ടു മയങ്ങാൻ
കൊതിക്കുമെൻ
ജീവന്റെ ശ്വാസമായെന്നും ...
എം ജി മല്ലിക
No comments:
Post a Comment