പുസ്തകച്ചന്തയിൽ
നിന്നും മോടിയിൽ കവർ
ചെയ്ത പുസ്തകം
മറിച്ചു നോക്കാതെ
വാങ്ങി
കിടപ്പ് മുറിയിലെ
അലമാരയിൽ
വച്ച് പൂട്ടി ഉടമസ്ഥൻ ...
വർഷങ്ങൾ കഴിഞു
എടുത്തു നോക്കിയപ്പോൾ...
പുറം ചട്ട നിറം മങ്ങി
താളുകൾ ഓടിയാൻ
തുടങ്ങിയിരുന്നു...
പാവം പുസ്തകം...
വര്ഷങ്ങളായി
ഒരേ ഇരിപ്പ്...
ആരെങ്കിലും
ഒന്ന് വായിച്ചിരുന്നെങ്കിൽ...
അലമാരയുടെ വിടവിലൂടെ
ഞെരിഞ്ഞിറങ്ങിയ പുസ്തകം
കിടപ്പറ കടന്നു...
പടിപ്പുര കടന്നു..
വരമ്പ് കടന്നു...
പാലം കടന്നു...
ആരും കാണാതെ
റോഡിലേക്കിറങ്ങി...
വഴിയിലോരാളും
തിരിഞ്ഞു നോക്കിയില്ലെങ്കിലും
പുറം ചട്ട ദ്രവിച്ചതെങ്കിലും
അലമാരയിലെ
മടുപ്പിനെക്കൾ
ഭേദം റോഡിലെ
തിരക്കാണെന്ന്
തിരിച്ചറിഞ്ഞു...
പഴകിയ പുസ്തകങ്ങളുടെ കൂടെ
ഒരു മൂലയിൽ അത് ഒതുങ്ങി നിന്നു..
ഒടുവിൽ ഒരാൾ വന്നു
പുസ്തകത്തെ തൊട്ടു...
ആകാംഷയോടെ
കണ്‍ തുറന്ന പുസ്തകത്തെ
ആര്ത്തിയോടെ മറിച്ചു നോക്കി...
അയാളുടെ കണ്ണുകൾ തിളങ്ങി...
അതിനെ വാങ്ങി
തുണി സഞ്ചിയിൽ
തിരുകി വീട്ടിലെത്തി...
ബഹുമാനത്തോടെ
ഏറെ അഭിമാനത്തോടെ
അയാൾ ആ പുസ്തകത്തിന്റെ
പൊടി തട്ടി
കവറിട്ടു...
ആര്ത്തിയോടെ വായിച്ചു...
വായിക്കുന്തോറും
അയാൾ പുസ്തകത്തിലേക്ക്
കൂടുതലടുത്തു...
വായിച്ച പുസ്തകത്തെ
അയാൾ ലോകത്തിനു മുന്നിൽ
പരിചയപ്പെടുത്തി...
അത് കണ്ട ഉടമസ്ഥൻ
ഉടൻ കിടപ്പുമുറിയിലെ
പുസ്തകം തിരഞ്ഞു...
പുസ്തകം തന്റെതാണെന്ന്
പറഞ്ഞയാൾ
അത് ബലമായി പിടിച്ചു വാങ്ങി
തന്റെ കിടപ്പ് മുറിയിലെത്തി
തുറന്നു...
പക്ഷെ
പുസ്തകത്തിൽ അപ്പോഴേക്കും
ഒരൊറ്റ അക്ഷരം
പോലും ബാക്കി ഉണ്ടായിരുന്നില്ല...
അക്ഷരങ്ങൾ
യഥാർത്ഥ വായനക്കാരനിലേക്ക്
പറ്റി ചേർന്നിരുന്നു...
എം ജി മല്ലിക
നിന്നും മോടിയിൽ കവർ
ചെയ്ത പുസ്തകം
മറിച്ചു നോക്കാതെ
വാങ്ങി
കിടപ്പ് മുറിയിലെ
അലമാരയിൽ
വച്ച് പൂട്ടി ഉടമസ്ഥൻ ...
വർഷങ്ങൾ കഴിഞു
എടുത്തു നോക്കിയപ്പോൾ...
പുറം ചട്ട നിറം മങ്ങി
താളുകൾ ഓടിയാൻ
തുടങ്ങിയിരുന്നു...
പാവം പുസ്തകം...
വര്ഷങ്ങളായി
ഒരേ ഇരിപ്പ്...
ആരെങ്കിലും
ഒന്ന് വായിച്ചിരുന്നെങ്കിൽ...
അലമാരയുടെ വിടവിലൂടെ
ഞെരിഞ്ഞിറങ്ങിയ പുസ്തകം
കിടപ്പറ കടന്നു...
പടിപ്പുര കടന്നു..
വരമ്പ് കടന്നു...
പാലം കടന്നു...
ആരും കാണാതെ
റോഡിലേക്കിറങ്ങി...
വഴിയിലോരാളും
തിരിഞ്ഞു നോക്കിയില്ലെങ്കിലും
പുറം ചട്ട ദ്രവിച്ചതെങ്കിലും
അലമാരയിലെ
മടുപ്പിനെക്കൾ
ഭേദം റോഡിലെ
തിരക്കാണെന്ന്
തിരിച്ചറിഞ്ഞു...
പഴകിയ പുസ്തകങ്ങളുടെ കൂടെ
ഒരു മൂലയിൽ അത് ഒതുങ്ങി നിന്നു..
ഒടുവിൽ ഒരാൾ വന്നു
പുസ്തകത്തെ തൊട്ടു...
ആകാംഷയോടെ
കണ്‍ തുറന്ന പുസ്തകത്തെ
ആര്ത്തിയോടെ മറിച്ചു നോക്കി...
അയാളുടെ കണ്ണുകൾ തിളങ്ങി...
അതിനെ വാങ്ങി
തുണി സഞ്ചിയിൽ
തിരുകി വീട്ടിലെത്തി...
ബഹുമാനത്തോടെ
ഏറെ അഭിമാനത്തോടെ
അയാൾ ആ പുസ്തകത്തിന്റെ
പൊടി തട്ടി
കവറിട്ടു...
ആര്ത്തിയോടെ വായിച്ചു...
വായിക്കുന്തോറും
അയാൾ പുസ്തകത്തിലേക്ക്
കൂടുതലടുത്തു...
വായിച്ച പുസ്തകത്തെ
അയാൾ ലോകത്തിനു മുന്നിൽ
പരിചയപ്പെടുത്തി...
അത് കണ്ട ഉടമസ്ഥൻ
ഉടൻ കിടപ്പുമുറിയിലെ
പുസ്തകം തിരഞ്ഞു...
പുസ്തകം തന്റെതാണെന്ന്
പറഞ്ഞയാൾ
അത് ബലമായി പിടിച്ചു വാങ്ങി
തന്റെ കിടപ്പ് മുറിയിലെത്തി
തുറന്നു...
പക്ഷെ
പുസ്തകത്തിൽ അപ്പോഴേക്കും
ഒരൊറ്റ അക്ഷരം
പോലും ബാക്കി ഉണ്ടായിരുന്നില്ല...
അക്ഷരങ്ങൾ
യഥാർത്ഥ വായനക്കാരനിലേക്ക്
പറ്റി ചേർന്നിരുന്നു...
എം ജി മല്ലിക
No comments:
Post a Comment