അവനൊന്നും
മനസ്സിലായില്ല. കുറ്റം സശയാതീതമായി തെളിയിക്കപെട്ടെന്നും പ്രതിക്ക്
എന്തെങ്കിലും പറയാനുണ്ടോ എന്നുമുള്ള ചോദ്യം അവനു മനസ്സിലായെ ഇല്ല. എന്ത്
തെറ്റാണ് തനിക്കു പറ്റിയതെന്നു എത്ര ആലോചിച്ചിട്ടും അവനൊരു എത്തും പിടിയും
കിട്ടിയില്ല. താൻ ഒരു പെണ്‍ കുട്ടിയെ ബലാത്സംഗം ചെയ്തു എന്നത് ശരിയാണ്.
അവൾ കിടന്നു പിടഞ്ഞപ്പോൾ താൻ കരച്ചിൽ കേൾക്കാതിരിക്കാൻ മുഖം പോത്തിയതും
ശരിയാനു . പക്ഷെ അതിൽ എന്താണ് ഇത്ര തെറ്റെന്നു
മനസ്സിലാകുന്നില്ല. പണ്ട് കുഞ്ഞായിരുന്നപ്പോൾ അങ്ങേതിലെ രാമൻ മാസ്റ്റർ
മൊത്തം പുതപ്പിട്ടു മൂടി തന്റെ തടിയൻ ശരീരം തന്റെ മേൽ കയറ്റി വച്ചപ്പോൾ
താൻ എത്ര പ്രാവശ്യം അയാളോട് പറഞ്ഞു എനിക്ക് ശ്വാസം മുട്ടുന്നു എന്ന്.
അതിനു കിട്ടിയ ശിക്ഷ അമ്മയുടെ തല്ലായിരുന്നില്ലേ?. ഞാൻ കുരുത്തക്കേട്
കാട്ടീന്നല്ലേ അമ്മ പറഞ്ഞത്. ഞാൻ മാഷുടെ അടുത്ത് പോകില്ല എന്ന്
പറഞ്ഞതിനല്ലേ ചെമ്പരുത്തി വടി കൊണ്ട് അമ്മ അടിച്ചത്. സാറിന്റെ ഭാര്യാ
തരുന്ന പാൽ കഞ്ഞി കുടിച്ചു മാഷിന്റെ റൂമിൽ ചെന്ന് തിരികെ നടക്കുമ്പോൾ താൻ
എന്നും കരുതിയത്...പാൽ കഞ്ഞി കുടിച്ചത് ഞാൻ..പക്ഷെ എന്ത് കൊണ്ടാണ് മാഷ്
പാൽ മൂത്രമോഴിച്ചത്?. എനിക്കെന്താ അതില്ലാത്തത്. തുടയിൽ പറ്റിയ കൊഴുത്ത
ദ്രാവകവും കുടിച്ച പാൽ കഞ്ഞിയും തമ്മിലുള്ള വ്യത്യാസം താൻ അറിഞ്ഞത്
മുതിർന്നപൊഴല്ലെ?. മാഷ് ചെയ്തത് തന്നെയല്ലേ ഞാൻ ചെയ്തത്? പിന്നെന്താ
എനിക്ക് തെറ്റ് പറ്റീന് ഇവർ പറയുന്നത്? വിധി കഴിഞ്ഞു പോലീസ് പ്രതിയെ
തിരികെ കൊണ്ട് പോകുമ്പോൾ ആഹ്ലാദം പങ്കിടുന്നതിൽ രാമൻ മാഷും അവിടെ
ഉണ്ടായിരുന്നു. അമ്മയെന്താ ഇത്തവണ തന്നെ തള്ളി പറഞ്ഞതെന്ന് അവനു എത്ര
ചിന്തിച്ചിട്ടും മനസ്സിലായില്ല. രാമൻ മാസ്റ്റർ ചെയ്‌താൽ അത് തന്റെ
കുറ്റം...താൻ ചെയ്താലും തന്റെ കുറ്റം. രാമൻ മസ്റെർക്ക് ശേഷം എത്ര
പുരുഷന്റെ, സ്ത്രീയുടെ ആരും പുറത്തു കാണാത്ത മുഖങ്ങള താൻ കണ്ടു എന്ന് അവൻ
അഭിമാനത്തോടെ ഓർത്തു. ജയിലിന്റെ പടി കടന്നു പോകുന്ന അവനു ഒരു ധീര
യോദ്ധാവിന്റെ മുഖഭാവമായിരുന്നു എന്ന് പിറ്റേ ദിവസത്തെ പത്രം റിപ്പോർട്ട്
ചെയ്തു.
എം ജി മല്ലിക
എം ജി മല്ലിക
No comments:
Post a Comment