Sunday, October 20, 2013

ആത്മാവിന്റെ വിളി

ആത്മാക്കൾ പാരമ്പര്യത്തിന്റെ പൂട്ട്‌ പൊട്ടിച്ചു
പുറത്തേക്കു കടന്നു...
പരിഭ്രാന്തരായി ഉടമകൾ...
ഗവേഷണം നടത്തി പുതിയ പൂട്ടുമായെത്തി
സർക്കാർ ചിലവിൽ ആത്മാക്കളുടെ യോഗം വിളിച്ചു
മുറിയിൽ കേറാൻ ആജ്ഞാപിച്ചു ...
തിക്കിലും തിരക്കിലും പെട്ട് ചിലവ
മുറിക്കു പുറത്തു ആരുമറിയാതെ
ഒളിച്ചിരുന്നു...
അവരെ തിരഞ്ഞു പിടിച്ചു മുറിയിൽ കയറ്റി
പൂട്ടിയിടാൻ ഉത്തരവിറക്കി...
എന്നിട്ടും ആത്മാക്കളിൽ ചിലർ സ്വതന്ത്രരായി വിഹരിച്ചു...
കണ്ടിടത് വെടിവെച്ചിടാൻ ഉത്തരവിരക്കിയിട്ടും
പുതിയ പൂട് പൊളിച്ചു എങ്ങനെ
അകത്തുള്ളവരെ രക്ഷിക്കാമെന്നാലൊചിചു
ചിലർ ഗറില്ലാ യുദ്ധം നടത്തി മരിച്ചു വീണു...
മതവും പട്ടക്കാരും അവരെ തെമ്മാടി കുഴിയിൽ
കുഴിചിട്ടെങ്കിലും അവിടെ നിന്നും
ഫിനിക്സ് പക്ഷിയെ പോലെ പറന്നു പൊങ്ങി ആത്മാക്കൾ
ആകാശതു നിറഞ്ഞു...
പരിഭ്രാന്തരായ കമ്പോളം അടിയന്തിര യോഗം വിളിച്ചു ...
പുറത്തെ ആത്മാക്കളുടെ പ്രതിരൂപത്തെ
ദൈവമാക്കി പ്രഖ്യാപിച്ചു
ചില്ല് കൂട്ടിലാക്കി ഉത്സവം നടത്തി
പ്രശ്ന പരിഹാരം നടത്തി...
ഒടുക്കം തളർന്നു ക്ഷീണിച്ചു
പുറത്തെ ആത്മാക്കൾ
മുറിയിൽ കയറി കുറ്റിയിട്ടു
ഡിപ്രഷൻ ഗുളിക കഴിച്ചു മയങ്ങി കിടന്നു...
എം ജി മല്ലിക

No comments:

Post a Comment