Friday, January 17, 2014


പുല്ലിനുള്ളിൽ കുടുങ്ങി പോയ പുഴുവിനെ പോലാണ് പലപ്പോഴും കുടുംബമെന്ന സ്ഥാപനത്തിൽ പെട്ട മനുഷ്യന്റെ അവസ്ഥ...അവന്റെ/അവളുടെ വിഫലമായ പിടച്ചിൽ ആരും കാണില്ല...എന്നും എത്രയോ പ്രാണികൾ കുടുംബമെന്ന  സസ്യബുക്കിന്റെ  കടിയേറ്റു പിടഞ്ഞു മരിക്കുന്നു...ഒരു സഹതാപം പോലും ആരും കാണിക്കാറില്ല...ആ മരണം ആരും അറിയുന്നു പോലും ഇല്ല... എന്നാൽ ഓടി രക്ഷപെടാൻ പഴുതുകളേറെ ഉള്ള അക്രമത്തെ, ഒരു സിംഹത്തിന്റെ മുന്നിലോടുന്ന മാനിനെ നാം സഹതാപത്തോടെ നോക്കും..രക്ഷിക്കാൻ നമ്മളൊക്കെ കൊതിക്കും...സിംഹം അവന്റെ ഭക്ഷണത്തിന്  വേണ്ടിയാണ് കൊല്ലാൻ ഓടുന്നതെന്നും..പുല്ലു തിന്നുന്ന ജീവികൾ  കൊന്നൊടുക്കുന്ന ജീവനേക്കാൾ ഒട്ടും കൂടുതലല്ല മാംസ ബുക്കുകളുടെ കൊല എന്നും നമുക്ക്  മനസ്സിലാവില്ല..എപ്പോഴെങ്കിലും നമ്മളും ആ നിസ്സഹായമായ അവസ്ഥയിൽ ചവച്ചരക്കപെടുന്നത് വരെ....
എം ജി മല്ലിക

No comments:

Post a Comment