തെളിനീരുപോലെ
മനസ്സുള്ള ചിലരുണ്ട്
കലങ്കമില്ലാതവർ ...
പക്ഷെ...
കുപ്പിച്ചില്ലുകൾ
തുളച്ചു കയറുമ്പോഴുള്ള
വേദന
തെളിനീരിലും
കലക്ക വെള്ളത്തിലും
ഒരുപോലെയാണ്...
കലക്കവെള്ളത്തിൽ
നാം പ്രതീക്ഷിക്കും
മറ്റേതു അപ്രതീക്ഷിതമാകും...
അതിനാൽ കൂടുതൽ
ആഴതിലാവും മുറിവ്...
എം ജി മല്ലിക
No comments:
Post a Comment