Monday, January 20, 2014

സ്വാതന്ത്ര്യം


തണുപ്പ് കാലത്തിലെ
നനുത്ത പ്രഭാതത്തിൽ...
ഉഷ്ണ കാലത്തിന്റെ
വരണ്ട സന്ധ്യയിൽ
മഴക്കാലത്തെ കറുത്ത
പകലുകളിൽ ...
നിന്റെ മുറ്റത്തും
പരിസരങ്ങളിലും
ഞാൻ പാറി നടന്നിരുന്നു...
മനോഹരമായ
എന്റെ തൂവൽ
നിന്റെ ചാരത്തു
പാറി വീണിരിക്കാം...
നീ അതിന്റെ മിനുപ്പിൽ
നിർവൃതി കൊണ്ടിരിക്കാം...
തൂവലുകളുടെ മിനുസത്തെ
വാനോളം പുകഴ്ത്തിയപ്പോൾ
ഞാൻ നാണിച്ചു തലതാഴ്തിയിരിക്കാം..
പക്ഷെ...
എന്റെ മനസ്സില് തെളിഞ്ഞത്
നീ നിര്മ്മിച്ച
കൊട്ടാരത്തിന്റെ
സൗന്ദര്യമായിരുന്നില്ല
സ്വതന്ത്രയായ എനിക്ക്
നിന്നോടോതു ഇത്തിരി നേരം
ചേർന്ന് നിൽക്കാമെന്ന
വ്യാമോഹമായിരുന്നു...
പ്രണയത്തിന്റെ നിർവൃതി
ആകാശം മുട്ടുന്ന
സ്വാതന്ത്ര്യ ദാഹത്തിന്റെ
അലയൊലിയാനെന്നു
നിന്നെ ഞാനെങ്ങനെ
മനസ്സിലാക്കിക്കും..
ബന്ധങ്ങൾ കൂടുകളിളല്ല
അനന്തമായ
അകാശത്താണ്
ഉയര്ന്നു പൊങ്ങുക എന്ന്
ഞാനെങ്ങനെയാണ്
നിന്നെ ബോധ്യപെടുത്തുക...
തൂവലുകളുടെ
മിനുപ്പും
സംഗീതത്തിന്റെ
മധുരവും
സ്വാതതന്ത്ര്യത്തിന്റെ
സൃഷ്ടിയാണെന്ന്
നീ തിരിച്ചറിയുമ്പോഴേക്കും
തിരികെ വരാൻ കഴിയാത്ത
ദൂരത്തോളം ഞാൻ
അകന്നു പോയിട്ടുണ്ടാകും
എം ജി മല്ലിക

No comments:

Post a Comment