Sunday, January 19, 2014

ലോകത്തിന്റെ മനസ്സിനെ 
ഇരുട്ടിന്റെ രാക്ഷസൻ
കീഴടക്കിയിരിക്കുന്നു..
എവിടെ നോക്കുമ്പോഴും
ഇരുട്ട് മാത്രം...
സൂര്യൻ കത്തി ജ്വലിച്ചു
നില്ക്കുമ്പോഴും
നാം ഇരുട്ടിനെ കുറിച്ച് മാത്രം
ചിന്തിച്ചു
സൂര്യനെന്ന സത്യത്തെ
നിരാകരിക്കുന്നു..
വെളിച്ചമില്ലെന്ന
നിഗമനത്തിൽ
ഇരുട്ടിനെ ഇരുട്ടുകൊണ്ടടക്കാൻ
തന്ത്രങ്ങൾ മിനയുന്നു...
സത്യത്തിൽ
നമ്മുടെ ചിന്തയിൽ
ഇത്തിരിയെങ്കിലും വെളിച്ചം
ഉണ്ടായിരുന്നെങ്കിൽ
എത്ര സുന്ദരമാകുമായിരുന്നു
ഈ ലോകം...

എം ജി മല്ലിക


No comments:

Post a Comment