എന്താണ്
എന്റെ പുറത്തിത്ര ഭാരം... കാതങ്ങൾ താണ്ടി കഴിഞ്ഞപ്പോഴാണ് സംശയം
തോന്നിയത്...യാത്ര തുടങ്ങുമ്പോൾ ചെറിയ ഒരു സഞ്ചി മാത്രമല്ലേ
ഉണ്ടായിരുന്നുള്ളൂ...പുറത്തെ സഞ്ചി വളര്ന്നു നാട് ഓടിയാൻ
തുടങ്ങിയിരിക്കുന്നു. എവിടെയെങ്കിലും ഇറക്കി വയ്ക്കാമെന്ന് വിചാരിച്ചാൽ
ഇറക്കാൻ കഴിയുന്നില്ല...അടുത്തെങ്ങും ആരും ഇല്ല. സഞ്ചിയുടെ വലുപ്പം കാരണം
ആരെയും അടുത്തേക്ക് വിളിക്കാൻ കഴിയുന്നുമില്ല. ഇതൊരു പോല്ലപ്പല്ലെനു
വിചാരിച്ചു ചുറ്റും
നോക്കിയപ്പോൾ...എന്റ്മ്പോ! എല്ലാരും എടുത്തൽ പൊന്താത്ത ഭാരവും പേറി എങ്ങി
വലിഞ്ഞു നടക്കുന്നു. ചിലര് ഇഴയുന്നു...അപ്പോഴാണ് ഉള്ളില നിന്നും ഒരു
ചിന്ത പുറത്തു കടന്നു വട്ടം ചുറ്റി പിടിച്ചത്. സഞ്ചി തുറന്നു
നോക്കാം...വേണ്ടാത്തത് കളഞ്ഞിട്ടു വേണ്ടത് മാത്രം എടുത്താലെന്താ?
അടുത്തുള്ള ആളോട് കഴിയുന്നത്ര ഉച്ചത്തിൽ അടക്കം പറഞ്ഞു. അമ്മോ...അത്
പാടില്ല...എല്ലാരും വലിക്കുമ്പോ നമുക്ക് മാത്രമെന്താ പ്രശ്നം? അയാള് എങ്ങി
വലിഞ്ഞു നടക്കാൻ തുടങ്ങി.. എന്ത് വന്നാലും വേണ്ടില്ല ഈ ഭാരം തുറന്നു
നോക്കിയ്കിട്ടു തന്നെ കാര്യം...രണ്ടു കല്പ്പിച്ചു തുറന്നു...ഒന്നിന് ഉള്ളില
മറ്റൊരു കെട്ട്...അവസാനം ഉള്ലിം തൊലി കളഞ്ഞത് പോലെ എന്റെ കനം കുറഞ്ഞ
സഞ്ചിക്ക് ചുറ്റും പൊതിഞ്ഞു വച്ച പഴഞ്ഞൻ തുണികൾ...അവ വളിചെരിഞ്ഞപോൾ എന്താ
ഒരു സുഖം... .മറ്റുള്ളവരുടെ അടക്കം പറച്ചിൽ കേള്ക്കാതിരിക്കാൻ ഉച്ചത്തിൽ
പാട്ടുപാടി ഞാൻ ഏറെ വഴിയിലൂടെ കൈ വീശി മൂളിപാടും പാടി നടന്നു....
മല്ലിക എം ജി
മല്ലിക എം ജി
nice...
ReplyDelete