ശ്വേത
ഉന്നയിച്ച ആരോപണം സത്യമോ അസത്യമോ ആവട്ടെ (സത്യമല്ലാത്ത ഒരാരോപണം ശ്വേതയെ
പോലെ ഒരു സ്ത്രീ ഇന്നത്തെ കേരള സാഹചര്യത്തിൽ ഉന്നയിക്കില്ലെന്ന് പൂര്ണ
ബോധ്യമുണ്ടെങ്കിലും ഒരു ജനാധിപത്യ വിശ്വാസി എന്ന പേരിൽ കുറ്റം തെളിയിക്ക
പെടുന്നത് വരെ കുറ്റാരോപിതൻ നിരപരാധിയാണെന്ന് വിശ്വസിക്കാൻ
ശ്രമിക്കുന്നതിനാൽ) അതുമായി കേരളത്തിൽ ഉയര്ന്നു വന്ന ചർച്ചകൾ നമ്മുടെ അധമ
ബോധത്തിന്റെ നേര്ക്കാഴ്ചയായി മാത്രമേ എനിക്ക് കാണാൻ കഴിയു.
ഇന്ന് ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്നോട് ചോദിച്ചത് ശ്വേതയുടെ സ്വഭാവം
എന്താണ് എന്ന് നിങ്ങൾക്കറിയാമോ എന്നാണു. കൂടാതെ ഫെസ് ബുക്കിൽ കണ്ട പല
പരാമർശങ്ങളെയും വെറുതെ തള്ളികളയാൻ ആവാതതിനാലാണ് ഇത്തരം ഒരു പോസ്റ്റ്
ഇടുന്നത്.
ശ്വേത മേനോണ്‍ അറിയപ്പെടുന്ന ഒരു നടി. അവരുടെ ജോലിയുമായി ബന്ധപ്പെട്ടുകൊണ്ട് അവഹേളിക്കുന്ന തരത്തിൽ ചിലർ നടത്തിയ പരാമർശങ്ങൽ അവരുടെ നീചമായ നിലവാരത്തെ കാണിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ആരോപിതനായ വ്യക്തിയെ തേജോവധം ചെയ്യലും എന്റെ ലക്ഷ്യമല്ല. എനിക്ക് അയാളോട് സഹതാപമാണ് തോന്നുന്നത്. ഇത്രമാത്രം സ്ത്രീകളുള്ള ഈ നാട്ടിൽ ഒരാളെ പോലും ഇഷ്ടപെടുതാൻ ഇങ്ങൊർക്കു കഴിഞ്ഞില്ലേ എന്ന സഹതാപം. അതല്ലെങ്കിൽ ഒരു സ്ത്രീ ശരീരതെ തൊട്ടു സായുജ്യമടയേണ്ട തരത്തിൽ സ്ത്രീയുടെ വ്യക്തിത്വത്തെ തിരിച്ചറിയാതെ ഇത്രയും കാലം കഴിച്ചു കൂടിയല്ലോ എന്ന സങ്കടം.. ആരോപണം സത്യമാനെങ്കിൽ അയാൾക്ക് ഒരു സെക്സ് ചികിത്സ നല്കണമെന്ന അഭിപ്രായമാനെനിക്കുള്ളത്. ഒരു രതി വൈകൃതം എന്ന അസുഖം ബാധിച്ച വ്യക്തി. പക്ഷെ അയാളെക്കാൾ അസുഖമുള്ള പലരുടെ ഇടയിലാണ് നമ്മൾ ജീവിക്കുന്നതെന്നോർക്കുംബോഴാനു കൂടുതൽ വിഷമം.
നമ്മുടെ നാട്ടിൽ അരി സൗജന്യമായി കൊടുക്കുന്നതിനു പകരം ഇന്നിന്റെ ആവശ്യം സെക്സ് ചികിത്സ കേന്ദ്രങ്ങൾ തുറക്കുകയാണ് എന്നാണു എനിക്ക് തോന്നുന്നത്. ലൈന്ഗീകതയെ കുറിച്ചുള്ള വികല ബോധത്തെ തകർത്തെരിയാതെ നമുക്ക് രക്ഷയില്ല. ഒരു ലൈംഗീക തൊഴിലാളി ആണെങ്കിൽ പോലും അവളുടെ വ്യക്തിത്വത്തെ അംഗീകരിച്ചു കൊടുക്കാനുള്ള ബാധ്യത നിലനില്ക്കുന്ന ഒരു രാജ്യത്തു, ഏതൊരു സ്ത്രീക്കും അവളുടെ സമ്മതമല്ലതെ മറ്റൊരാൾ നൊക്കുന്നതിനെ എതിർക്കുന്ന നിയമമുള്ള ഒരു രാജ്യത്തു എന്ത് ധൈര്യത്തിലാണ് സമൂഹത്തില അറിയപ്പെടുന്ന ചിലർ സ്തീയുടെ സ്വകര്യതയുമായി ബന്ധപ്പെടുത്തി ഇത്തരം വൃത്തികെട്ട പരാമർശങ്ങലുമായി വരുന്നത് എന്നാലോചിക്കുമ്പോൾ അവരെ കുറിച്ച് ഓർത്തു എനിക്ക് ലജ്ജ തോന്നുന്നു. . ഇവര്ക്കെതിരെ തീര്ച്ചയായും നടപടികളെടുക്കണം. ശ്വെതക്കു ഈ അനുഭവമാനെങ്കിൽ ഒരു സാധാരണ സ്ത്രീ എങ്ങനെയാണ് ഒരു പരാതി ഉന്നയിക്കുക.
ഈ അവസരത്തിൽ രാഷ്ടീയ മുതലെടുപ്പുമായി വരുന്നവരെ മാറ്റി നിര്തെണ്ടാതാണ് എന്നും എനിക്ക് തോന്നാറുണ്ട്. കാരണം ആരും അത്ര നല്ലവരല്ല എന്ന് കാണിക്കാതിരിക്കാൻ എനിക്ക് കഴിയില്ല. വര്ഷങ്ങള്ക്ക് മുൻപ് കണ്ണൂരിൽ ഒരു മുസ്ലിം സ്ത്രീ തന്റെ വീട്ടിൽ നിന്നും തന്നെ ഭർത്താവിന്റെ വീട്ടുകാർ അടിച്ചിറക്കി എന്ന പരാതിയ്മായി പോലിസ് സ്റ്റേഷൻ കയറിയിറങ്ങിയ കാര്യം ഓര്മ്മ വരുന്നു. അന്ന് ആ കാര്യവുമായി ബന്ധപ്പെട്ടു കണ്ണൂരിലെ പ്രധാനപെട്ട ഒരു പാര്ടി പ്രവർത്തകൻ എന്നോട് ചോദിച്ചത് നിങ്ങൾ ആ സ്ത്രീയുടെ ആരാണ് എന്നായിരുന്നു. ഞാൻ ഒരു ടീച്ചർ ആണെന്നും അവരുടെ വീട്ടില് അവര്ക്ക് താമസിക്കാൻ സൗകര്യം ഒരുക്കണമെന്നും പറഞ്ഞപ്പോൾ എന്നോട് അദ്ദേഹം പറഞ്ഞത് അവൾ ഒരു ഇമ്മോരൽ ലേഡി ആണെന്നാണ്. പുരോഗമന മെന്നു പറയുന്ന ഇദ്ദേഹത്തിന്റെ ഈ പരാമര്സത്തിൽ വേദന പൂണ്ട ഞാൻ അവരുടെ വനിതാ സങ്കടനയുമായി ബന്ധപെട്ടപ്പോൾ എന്നോട് പറഞ്ഞത് പ്രാദേശിക നേതാക്കൾ പറയുന്നതിനപ്പുറം അവര്ക്ക് ഒന്ന് ചെയ്യാൻ കഴിയില്ല എന്നായിരുന്നു. മാത്രവുമല്ല മാസങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ പത്ര സമ്മേളനം വിളിച്ചു ചേർക്കുമെന്ന -അവരുടെ തന്നെ സങ്കടനയിൽ അന്ന് ഉറച്ചു നിന്നിരുന്ന -എന്റെ ഭീഷണി മൂലമാണ് ഒരു പെറ്റി കേസ് ചാർജു ചെയ്യാൻ അന്നത്തെ പോലിസ് തയ്യാറായത്., അതുകൊണ്ട് തന്നെ ഇതൊരു രാഷ്ട്രീയ പാർടിയുടെ പ്രശ്നമെന്ന നിലയിൽ കാണാൻ ഞാൻ ഒരുക്കമല്ല. കഴ്ച്ചപാടുമായി ബ്ന്ധപെടുത്തി സ്ത്രീകളെ മനുഷ്യരായി കാണാൻ കഴിയുന്ന മാനസികാവസ്ഥയിലേക്ക് വരാനുള്ള പ്രവര്തനമാണ് നാം നടത്തേണ്ടത്. പുരുഷനും സ്ത്രീകളും തമ്മിലുള്ള ഒരു പ്രശ്നമായല്ല സ്ത്രീകളെ കുറിച്ചുള്ള സാമൂഹ്യ ബോധവും നമ്മുടെ ജനാധിപത്യ അവകാവകാശവും തമ്മിലുള്ള വിടവാണ് ഇന്നത്തെ ഇത്തരം പ്രശ്ന ങ്ങളുടെ കാതൽ.

No comments:
Post a Comment