ജനാധി
പത്യതിന്റെ അടിത്തറ തന്നെ ആരും ആരുടേയും അടിമയും ഉടമയും അല്ല എന്നതാണ്.
എന്നാൽ ഇന്നും നാമ്മുടെ ജനാധിപത്യ വിശ്വാസം എന്റെ അവകാശം സംരക്ഷിക്ക പെടണം
എന്നതിൽ ഒതുങ്ങുന്നു. എന്നാൽ ഇവിടെ ജനിച്ചു വീഴുന്ന എല്ലാവര്ക്കും വളരാനും
വികസിക്കാനും തുല്യ അവകാശം ഉണ്ടാകി കൊടുക്കാൻ കഴിയുമ്പോൾ മാത്രമേ
ജനാധിപത്യം അതിന്റെ അര്തതിലേക്ക് നീങ്ങാൻ തുടങ്ങുകയുള്ളൂ. എന്നാൽ ഇന്നും
നാം കരുതുന്നത് കുട്ടികൾ രക്ഷകര്താകളുടെ അടിമകളാണ്
എന്ന നിലയിലാണ്. അക്രമം ഏറ്റവും കുറഞ്ഞിരിക്കുന്ന നോര്ടിക് രാജ്യങ്ങളിൽ
അതിനു കാരണം തന്നെ അവിടെ വര്ഷങ്ങള്ക്ക് മുൻപേ കുട്ടികളുടെ അവകാശ സംരക്ഷണം
നടപ്പിലാക്കി എന്നതിനാലാണ്. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെടുത്തി വേണം
നമ്മൾ അക്രമത്തെ കാണേണ്ടത്. ചെറിയ കുട്ടികളുടെ പ്രത്യേകിച്ച് മൂന്നു
വയസ്സ് വരെ പ്രായമുള്ള കാലത്താണ് അവരുടെ വൈകാരിക തലം
നിര്ന്നയിക്കപെടുന്നത് എന്ന് പഠനങ്ങൾ കാണിക്കുന്നു. എന്നാൽ ഈ കാലഘട്ടം
നമ്മുടെ നാട്ടിൽ ഒരുതരത്തിലുള്ള പരിഗണനയും കിട്ടാതെ വളര്താൻ വിധിക്കപെടുന്ന
തരത്തിലേക്ക് മാറുന്നു. കൈ ചൂണ്ടി കുറ്റ പെടുത്താൻ എളുപ്പമാണ്. എന്നാൽ
പലപ്പോഴും നാം മനസ്സിലാക്കാത്ത വസ്തുത അമ്മ ആവുക എന്നതിന്റെ ഉത്തരവാദിത്വം
ഏറ്റെടുക്കാൻ കഴിയാതെ അമ്മമാരകുന്ന സ്ത്രീകളുടെ അപക്വമായ പരിചരണം(?) മൂലം
കുട്ടിക്കാലം നഷ്ടപെടുന്ന പൌരന്മാരെയാണ്. നമ്മൾ ഗര്ഭിനികളുടെ സംരക്ഷണം ആരെ
എല്പ്പിക്കുന്നു?. കുട്ടികളുടെ സംരക്ഷണം ആരെ എല്പ്പിക്കുന്നു?.
യഥാർത്ഥത്തിൽ കുട്ടി ഒരു മനുഷ്യ വിഭവമാണ്. അതിനെ അങ്ങനെ ആക്കി മാറ്റാനുള്ള
ഉത്തരവധിതുവതിൽ നിന്നും ഒഴിഞ്ഞു നില്ക്കുന്ന ഒരു സമൂഹത്തിനും മറ്റുള്ളവരെ
കൈചൂണ്ടി കുട്ടപെടുതാൻ കഴിയില്ല. ഒരു ക്രിമനൽ രൂപപ്പെടുന്നത് അവർ
പ്രയപൂര്തി ആയിട്ടല്ല. നാം മറ്റുള്ളവരെ വേദനിപ്പികാത്തത് പേടിച്ചിട്ടല്ല.
നമ്മുടെ മൂല്യബോധതിന്റെ സൃഷ്ടിയാണ്. ഭയപ്പെടുത്തി കുറ്റങ്ങൾ
കുറയ്ക്കാമെന്ന ധാരണ ഒരു പഠനവും സാധൂകരിക്കുന്നില്ല. നമ്മുടെ
വിദ്യാഭ്യാസത്തിലൂടെ വികസിച്ചു വരുന്ന മൂല്യബോധമാണ് യഥാര്ത വില്ലാൻ.
സ്വാർത്ഥതയിൽ അടിസ്ഥാനപെടുത്തിയ വിദ്യാഭ്യാസത്തിൽ സ്നേഹത്തിനെന്തു
പ്രസക്തി?. നമ്മൾ നാട്ടു വളര്ത്തിയ വികാരമേ ഒരാളിലുണ്ടാകൂ.. കൊല ചെയാൻ ആ
അമ്മക്ക് കഴിഞ്ഞെങ്കിൽ അവരുടെ മൂല്യബോധം വികസിപ്പിച്ചെടുത്ത
കുട്ടിക്കാലത്തെ കുറിച്ച് പഠിക്കാൻ കഴിയണം. ഇനിയും ഇങ്ങനെ കുട്ടികൾ
അക്രമിക്കപെടാതിരിക്കനമെങ്കിൽ എന്ത് ചെയ്യണം എന്നലോചിക്കം. കുട്ടികളുടെ
സംരക്ഷണം സമൂഹത്തിന്റെ കടമയാക്കണം.
No comments:
Post a Comment