ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും തെളിനീർ പോലെ ഒഴുകി വരുന്നവ മാത്രമേ സത്യസന്ധമായ രചനകളാവൂ...അങ്ങനെ ഉള്ളവ നമ്മുടെ ഹൃദയത്തിലേക്ക് ഒരു തടസ്സവുമില്ലാതെ കടന്നു പോകും...സുതാര്യമായ്...എന്നാൽ പലപ്പോഴും നാം എഴുതുന്നത് തെളിനീരിനെ മാന്യതയുടെ അരിപ്പയിൽ അരിച്ചെടുത്ത് സമൂഹത്തിനു സ്വീകര്യമാകുന്നവയാകി കൃത്രിമത്വം സൃഷ്ടിച്ചാണ്...അത് വായിക്കുന്ന വായനക്കാർ കണ്ണടച്ചിരുട്ടാക്കുന്ന ആ കളവിൽ സന്തോഷം നടിക്കാൻ ശീലിചതിനാൽ ഹൃദയത്തിലെതാത്ത പൊള്ളത്തരങ്ങളെ വാനോളം പുകഴ്ത്തും...പക്ഷെ ഉള്ളിലേക്ക് കടക്കുന്നില്ലെന്നു തിര്ച്ചരിയുംബോഴും അത് സമ്മതിക്കാൻ തയ്യാറാവാതെ കള്ളം പറഞ്ഞു കൊണ്ടേ ഇരിക്കും......എന്നാൽ സത്യസന്ധമായവയെ കല്ലെടുതെരിയേണ്ടത് തന്റെ ബാധ്യതയായി കണക്കാക്കി പല്ലും നഖവുമുപയോഗിച്ചു കടിച്ചു കീറും അതിനെ.....കാരണം നമുക്ക് പേടിയാണ് താൻ അന്നാവരണം ചെയ്യപെട്ടു പോകുമോ എന്ന്...കാപട്യത്തിന്റെ മേലാപിൽ സ്വയം കുടുങ്ങി മറ്റുള്ളവരെയും കുടുക്കി ജീവിതം തള്ളി നീക്കുന്ന ജനത...ഇവരറിയുന്നോ...മനുഷ്യ ജീവിതം എത്ര നൈമിഷികം എന്ന്.
എം ജി മല്ലിക
No comments:
Post a Comment