പട്ടിൽ പൊതിഞ്ഞ ശരീരതിനറിയില്ല
പട്ടു നൂലിന്റെ വേദന
ചത്ത് പൊങ്ങിയ അമ്മപ്പുഴുവിന്റെ
കണ്ണുകളിലെ തീക്ഷണത
പട്ടിനു അറിയാം
കാഴ്ച വസ്തുവായി പൊള്ള ഭാഷണങ്ങൾക്ക്
കൂട്ടിരിക്കുമ്പോൾ
ഉള്ളിൽ അടക്കിപ്പിടിച്ച തേങ്ങൽ
എല്ലാ മനോഹാരിതയ്യ്ക്ക് പിന്നിലും
ഒരു നീറുന്ന സത്വം
പട്ട് കാണുമ്പോൾ എന്തിനു
ചത്തു പോയ പുഴുവിനെ ഓർക്കണം
ചില പുഴുക്കൾ ചാവാൻ ഉള്ളതാണ്
ചില ശരീരങ്ങൾ ആഘോഷിക്കാനും
പ്രപഞ്ച സത്യത്തെ എന്തിനു മാറ്റി മറിക്കണം
ചിലരുടെ തലച്ചോറിൽ സാത്താൻ
കൂടിയിരിക്കുന്നു
അവരുടെ കണ്ണിൽ ചത്ത പുഴുക്കളുടെ കണ്ണുകൾ
ദയനീയമായി തേങ്ങും
അതാണ് കുഴപ്പം
തലച്ചോറിലെ സാത്താന്മാരെ
കുടിയൊഴിപ്പിക്കൽ പണ്ട് മുതലുള്ള
പെടാപ്പാട്
എന്നിട്ടും സാത്താൻ ഇരിക്കുന്ന തലയുമായി
ചിലരെങ്കിലും പിറന്നു വീഴും
ലോകം അവര്ക്ക് ഇടം കൊടുത്തിട്ടുണ്ട്
മണന്മാരുടെ കണക്കു പുസ്തകത്തിൽ
പഠിക്കാൻ കുട്ടികള്ക്കും വേണ്ടേ
ചില പേരുകൽ
പട്ടു നൂലിന്റെ വേദന
ചത്ത് പൊങ്ങിയ അമ്മപ്പുഴുവിന്റെ
കണ്ണുകളിലെ തീക്ഷണത
പട്ടിനു അറിയാം
കാഴ്ച വസ്തുവായി പൊള്ള ഭാഷണങ്ങൾക്ക്
കൂട്ടിരിക്കുമ്പോൾ
ഉള്ളിൽ അടക്കിപ്പിടിച്ച തേങ്ങൽ
എല്ലാ മനോഹാരിതയ്യ്ക്ക് പിന്നിലും
ഒരു നീറുന്ന സത്വം
പട്ട് കാണുമ്പോൾ എന്തിനു
ചത്തു പോയ പുഴുവിനെ ഓർക്കണം
ചില പുഴുക്കൾ ചാവാൻ ഉള്ളതാണ്
ചില ശരീരങ്ങൾ ആഘോഷിക്കാനും
പ്രപഞ്ച സത്യത്തെ എന്തിനു മാറ്റി മറിക്കണം
ചിലരുടെ തലച്ചോറിൽ സാത്താൻ
കൂടിയിരിക്കുന്നു
അവരുടെ കണ്ണിൽ ചത്ത പുഴുക്കളുടെ കണ്ണുകൾ
ദയനീയമായി തേങ്ങും
അതാണ് കുഴപ്പം
തലച്ചോറിലെ സാത്താന്മാരെ
കുടിയൊഴിപ്പിക്കൽ പണ്ട് മുതലുള്ള
പെടാപ്പാട്
എന്നിട്ടും സാത്താൻ ഇരിക്കുന്ന തലയുമായി
ചിലരെങ്കിലും പിറന്നു വീഴും
ലോകം അവര്ക്ക് ഇടം കൊടുത്തിട്ടുണ്ട്
മണന്മാരുടെ കണക്കു പുസ്തകത്തിൽ
പഠിക്കാൻ കുട്ടികള്ക്കും വേണ്ടേ
ചില പേരുകൽ
No comments:
Post a Comment