ഹൃദയം
തുറന്നു കാത്തിരുന്നിട്ടല്ല ഒരാളും നമ്മുടെ മനസ്സിലേക്ക് കടന്നു
വരുന്നത്.....നമ്മളറിയാതെ നമ്മുടെ ഹൃദയം തള്ളി തുറന്നു നമ്മിലേക്ക് കടന്നു
വരാറാണ് പതിവ്..അതുപോലെ നാം കരുതി പുറത്താക്കിയിട്ടല്ല ഒരാളും നമ്മുടെ
മനസ്സില് നിന്നും പുറത്തു പോകുന്നത്...അതും സ്വാഭാവികമായി
സംഭവിക്കുന്നതാണ്...നമ്മുടെ മനസ്സിൽ നിന്നും ഒരാൾ പുറത്തു പോകാതിരിക്കാനും
നാം കരുതിയിട്ടു കാര്യമില്ല...പുറത്തു പോകുന്നയാൽ കരുതണം...അത്
പോലെ അകത്തു വരണമെങ്കിലും നാം കരുതിയിട്ടു കാര്യമില്ല വരേണ്ടയാൽ
കരുതണം...അത് പോലെയാണ് നമ്മുടെ കാര്യവും...നമുക്ക് ഒരാളുടെ ഹൃദയത്തിലേക്ക്
കടക്കണമെങ്കിൽ അയാളുടെ ഹൃദയം തള്ളി തുറന്നു കടക്കാൻ നാം പ്രാപ്തി
നേടണം...അതിനു അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... അയാളുടെ ഹൃദയത്തിൽ
നിന്നും നമ്മൾ പുരത്താവുന്നതും അയാളുടെ കുറ്റം കൊണ്ടല്ല...നമുക്ക് അയാളെ
നമ്മിലേക്ക് അടുപ്പിച്ചു നിരത്താൻ കഴിവില്ലാതതിനാലാണ്....
എം ജി മല്ലിക
എം ജി മല്ലിക
No comments:
Post a Comment