വേനലിൻ ചൂടിലും
പുകയും പകയിലും
അടിതെറ്റി വീഴാതെ
മറുവാക്ക് പറയാതെ
മൌനിയായ് നിന്നത്...
ഉള്ളിലോരിത്തിരി
ഇന്ധനം പടരുവാൻ...
തലപൊക്കി നില്ക്കുവാൻ...
കരുണ കുരുത്ത കരുത്തുമായ്
കറ പുരളാത്ത കരവുമായ്
മലിനമാകാത്തൊരു മനവുമായ്
മണ്ണിൽ പുതിയൊരു
മുളയായ് മാറുവാൻ...
വരുമൊരു പുതുമഴക്കൊപ്പം
ഇടിമുഴക്കം പോലെ
മിന്നലിൻ ചൂടിലോരർദ്രതയാകുവാൻ...
എം ജി മല്ലിക...
പുകയും പകയിലും
അടിതെറ്റി വീഴാതെ
മറുവാക്ക് പറയാതെ
മൌനിയായ് നിന്നത്...
ഉള്ളിലോരിത്തിരി
ഇന്ധനം പടരുവാൻ...
തലപൊക്കി നില്ക്കുവാൻ...
കരുണ കുരുത്ത കരുത്തുമായ്
കറ പുരളാത്ത കരവുമായ്
മലിനമാകാത്തൊരു മനവുമായ്
മണ്ണിൽ പുതിയൊരു
മുളയായ് മാറുവാൻ...
വരുമൊരു പുതുമഴക്കൊപ്പം
ഇടിമുഴക്കം പോലെ
മിന്നലിൻ ചൂടിലോരർദ്രതയാകുവാൻ...
എം ജി മല്ലിക...
No comments:
Post a Comment