Tuesday, August 25, 2015


വീട്ടുകാരോടൊത്ത്‌
പാട്ട് പാടാൻ വന്ന
കൂട്ടുകാരെ നിങ്ങൾ 
നാട്ടുകാര്....
കൊട്ടാരമല്ലെന്റെ
കൂരയിലിന്നൊരു
കട്ടിലോ മെത്തയോ
കാണ്മതില്ല...
കൂട്ടിക്കിഴിക്കുവാൻ
കീശയിൽ കാശില്ല
മേശ വലിപ്പിനു
പൂട്ടുമില്ല...
പട്ടിണി ആണേലും
കുട്ടിത്തമില്ലെലും
തട്ടിപ്പും വെട്ടിപ്പും
കൂട്ടിനില്ല...
തട്ടാതെ മുട്ടാതെ
പോകുവാൻ വയ്യാത്ത
കഷ്ടപ്പാടാണേലും
കഷ്ടമില്ല....
ചങ്കു തുറന്നൊന്നു
പൊട്ടിക്കരയുവാൻ
കഷ്ടമിന്നാരുമെൻ
കൂടെയില്ല...
ശിഷ്ടരോടോത്
കളിച്ചു നടക്കുവാൻ
ശിഷ്ട കാലത്തിനി
മോഹമില്ല....
കഷ്ടമെന്നമ്മയുമച്ഛനും
എന്നെവിട്ടെങ്ങോട്ടു
പോയെന്നതോര്മ്മയില്ല്ല...
കുഷ്ട്ടം പിടിച്ചു
മരിച്ചൊരച്ഛമ്മയെ
ഓർമ്മയിൽ ബന്ധുവായ്
ബാക്കിയുള്ളൂ...
വീട്ടുകാരായെന്റെ
കൂട്ടിനായ് വന്നത്
കുട്ടിക്കുറുമ്പനാം
പട്ടികുട്ടി ....
മീശ വിറപ്പിച്ചനുജനെ
പോലെന്റെ
തോളതിരിക്കുന്നു
പൂച്ചക്കുട്ടി...
വീട്ടുകാരായെന്റെ
പട്ടിയും പൂച്ചയും
കൂട്ടിനു പട്ടിണി
കൂടെയുണ്ട്...
എങ്കിലുമെന്നുടെ
ഉള്ളിന്റെ ഉള്ളിലായ്
സ്നേഹ നദിയുടെ
തള്ളലുണ്ട്...
ശേഷിച്ച കാലത്തോരാശയുണ്ടെന്നുടെ
ശോഷിച്ച കാലുകൾ നീട്ടി വച്ച്
നെഞ്ചു വിരിച്ചു നടന്നു വരുന്നൊരു
പച്ച മനുഷ്യനായ് മാറുമെന്നു...
പച്ച മനുഷ്യനായ് മാറുമെന്ന്...
എം ജി മല്ലിക

No comments:

Post a Comment