ചില്ലലമാരയില്‍ ചെന്നിരമാര്‍ന്നൊരു
ചേലൊത്ത വാക്കോ പ്രണയം
മരവിച്ച കണ്ണിലെ വറ്റിയ കണ്ണീരി-
ലഭയമായ് മാറുമോ പ്രണയം
വിണ്ടുകീരുന്നോരീ ഭൂവിന്റെ ഹൃത്തില്‍
കുളിര്‍ മഴയാകുമോ പ്രണയം
രാത്രിതന്‍ മാരിലരിച്ചരിചെത്തുന്ന
പൂനിലാവാകുമോ പ്രണയം
സിന്ദൂര ചെപ്പിലോതുക്കുവാന്‍ വെമ്പിടും
തീക്കനലാകുമോ പ്രണയം
No comments:
Post a Comment